‘മോദി മൂത്ത സഹോദരനെ പോലെ’ ; ജപ്പാന്‍ പ്രധാനമന്ത്രി സനേ തകായിച്ചി

For full experience, Download our mobile application:
Get it on Google Play

ന്യൂഡല്‍ഹി : ജപ്പാന്‍ പ്രധാനമന്ത്രി സനേ തകായിച്ചിയെ ‘എന്റെ അനിയത്തി’ എന്ന് അഭിസംബോധന ചെയ്ത് പ്രധാനമന്ത്രി നരേന്ദ്ര മോദി. ഇന്നലെ ഡല്‍ഹിയില്‍ നടന്ന 16-ാംമത്‌ ഇന്ത്യ-ജപ്പാന്‍ വാര്‍ഷിക ഉച്ചകോടിയിലാണ് ഔദ്യോഗിക പ്രോട്ടോകോളുകള്‍ക്കപ്പുറം ഇരുനേതാക്കളും വ്യക്തിപരമായി സംസാരിച്ചത്. അന്തരിച്ച മുന്‍ ജപ്പാന്‍ പ്രധാനമന്ത്രി ഷിന്‍സോ ആബെയുമായി പ്രധാനമന്ത്രി മോദി വളരെ അടുത്ത ബന്ധം പുലര്‍ത്തിയിരുന്നു. ഷിന്‍സോയെ നിലവിലെ ജപ്പാന്‍ പ്രധാനമന്ത്രിയായ തകായിച്ചി രാഷ്ട്രീയഗുരുവായാണ് പരിഗണിച്ചിരുന്നത്. ഷിന്‍സോ തനിക്ക് ജേഷ്ഠനെ പോലെയാണെന്നും അദ്ദേഹവുമായുള്ള ബന്ധം കണക്കിലെടുത്ത്, മോദി ഇപ്പോള്‍ തനിക്ക് മൂത്ത സഹോദരനെ പോലെയാണെന്നും ഇന്ത്യയിലെത്തിയ തകായിച്ചി പറഞ്ഞു.

ഇതിനുപിന്നാലെയാണ് മോദിയും സമാനമായി സംസാരിച്ചത്. ഹൈദരാബാദ് ഹൗസില്‍ നടന്ന സംയുക്ത വാര്‍ത്താ സമ്മേളനത്തിലായിരുന്നു ഇരുവരുടെയും പരാമര്‍ശം. ‘മേരി ചോട്ടി ബഹാന്‍’ എന്നാണ് മോദി തകായിച്ചിയെ വിശേഷിപ്പിച്ചത്. കൂടാതെ തകായിച്ചിയുടെ ജന്മനാടായ നാര പ്രവിശ്യക്ക് ഇന്ത്യയുമായുള്ള ബന്ധത്തെ കുറിച്ചും മോദി സംസാരിച്ചു. ഇന്ത്യയിലും നാരയിലുമുള്ള ബുദ്ധമത സംസ്‌കാരങ്ങള്‍ ചൂണ്ടിക്കാട്ടിയായിരുന്നു മോദി സംസാരിച്ചത്. മോദിയുടെ വാക്കുകള്‍ കേട്ട് പുഞ്ചിരിക്കുന്ന തകായിച്ചിയുടെ ദൃശ്യങ്ങള്‍ സമൂഹമാധ്യമങ്ങളില്‍ വൈറലാണ്. ഇനിമുതല്‍ ഇന്ത്യയും ജപ്പാനും തമ്മിലുള്ള ബന്ധം ഒരു സഹോദരിയും സഹോദരനും തമ്മിലുള്ള ബന്ധം പോലെയായിരിക്കുമെന്നും സനേ തകായിച്ചി പറഞ്ഞു. ഇതിനുപുറമെ ഇരുരാജ്യങ്ങളും ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്റ്സ്, പ്രതിരോധം, ഊര്‍ജം എന്നീ മേഖലകളില്‍ സുപ്രധാനമായ കരാറുകളിലും ഒപ്പുവെച്ചിട്ടുണ്ട്.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

കല്ലമ്പലത്ത് കിണറ്റിൽ നിന്ന് മൂന്ന് യുവാക്കൾക്ക് ഗുരുതരമായ പൊള്ളലേറ്റു

0
തിരുവനന്തപുരം: കല്ലമ്പലത്ത് കിണറ്റിൽ നിന്ന് മൂന്ന് യുവാക്കൾക്ക് ഗുരുതരമായ പൊള്ളലേറ്റു. കിണർ...

മുട്ടിൽ മരം മുറിയിലെ വഞ്ചനാ കേസിൽ പ്രതികളായ അഗസ്റ്റിൻ സഹോദരന്മാർക്ക് ഹൈക്കോടതിയിൽ വീണ്ടും തിരിച്ചടി

0
കൊച്ചി: മുട്ടിൽ മരം മുറിയിലെ വഞ്ചനാ കേസിൽ പ്രതികളായ അഗസ്റ്റിൻ സഹോദരന്മാർക്ക്...

മാതാപിതാക്കളുടെ ശമ്പളവും വരുമാനവും മാത്രം പോര; ഒബിസി സംവരണത്തിൽ വ്യക്തത തേടി കേന്ദ്രം

0
ന്യൂഡൽഹി: മാതാപിതാക്കളുടെ ശമ്പളവും കാർഷിക വരുമാനവും മാത്രം അടിസ്ഥാനമാക്കി ഒബിസി വിഭാഗത്തിൽ...

തന്റെ വീടിന് മുന്നിൽ ഗതാഗതയോഗ്യമല്ലാത്ത ഒരു ജീപ്പ് പോലീസ് സ്റ്റേഷനായി പ്രവർത്തിക്കുന്നു എന്നതരത്തിൽ നടത്തുന്ന...

0
കണ്ണൂർ: പിണറായിയിലെ തന്റെ വീടിന് മുന്നിൽ ഗതാഗതയോഗ്യമല്ലാത്ത ഒരു ജീപ്പ് പോലീസ്...