അഴിമതി ആരോപണങ്ങളും, വിവാദങ്ങളും മൂലം ജനപ്രീതി ഇടിഞ്ഞു ; രാജി പ്രഖ്യാപിച്ച് ജപ്പാന്‍ പ്രധാനമന്ത്രി

For full experience, Download our mobile application:
Get it on Google Play

ടോക്യോ: ജപ്പാന്‍ പ്രധാനമന്ത്രി ഫുമിയോ കിഷിദ രാജിവെക്കുന്നതായി പ്രഖ്യാപിച്ചു. 67 കാരനായ കിഷിദ സെപ്റ്റംബറില്‍ സ്ഥാനമൊഴിയുമെന്നാണ് അറിയിച്ചത്. ഭരണകക്ഷി നേതൃത്വം ഒഴിയുന്നുവെന്നും, പുതിയ പ്രധാനമന്ത്രിയെ തെരഞ്ഞെടുക്കാനും കിഷിദ ലിബറല്‍ ഡെമോക്രാറ്റിക് പാര്‍ട്ടി നേതൃത്വത്തോട് അഭ്യര്‍ത്ഥിച്ചു. നിരന്തര അഴിമതി ആരോപണങ്ങളും, വിവാദങ്ങളും മൂലം ജനപ്രീതി ഇടിഞ്ഞത് കണക്കിലെടുത്താണ് കിഷിദോ സ്ഥാനമൊഴിഞ്ഞത്. ഭരണകക്ഷിയായ ലിബറല്‍ ഡെമോക്രാറ്റിക് പാര്‍ട്ടി നേതൃപദവിയിലേക്ക് തെരഞ്ഞെടുക്കപ്പെട്ട ഫുമിയോ കിഷിദ 2021 ലാണ് ജപ്പാന്‍ പ്രധാനമന്ത്രിയാകുന്നത്. ഈ സെപ്റ്റംബറില്‍ കിഷിദ പ്രധാനമന്ത്രി പദത്തില്‍ മൂന്നു വര്‍ഷം തികയുകയാണ്. ഈ സാഹചര്യത്തിലാണ് ഇനി ഭരണനേതൃത്വത്തിലേക്കില്ലെന്നും, പുതിയ പ്രധാനമന്ത്രിയെ നിശ്ചയിക്കാനും പാര്‍ട്ടിയോട് ആവശ്യപ്പെട്ടത്. മാറ്റങ്ങള്‍ കൊണ്ടുവരാന്‍ കെല്‍പുള്ള പിന്‍ഗാമിയെ കണ്ടുപിടിക്കാനാണ് പാര്‍ട്ടിയോട് കിഷിദ ആവശ്യപ്പെട്ടിട്ടുള്ളത്. അഴിമതി ആരോപണങ്ങളും വിലക്കയറ്റം രൂക്ഷമായതുമാണ് കിഷിദ സര്‍ക്കാരിന്റെ ജനപ്രീതി ഇടിയാനിടയാക്കിയത്.

സംസ്ഥാന സര്‍ക്കാരിന്റെ ഇന്‍ഫര്‍മേഷന്‍ & പബ്ലിക് റിലേഷന്‍സ് ഡിപ്പാര്‍ട്ട്മെന്റിന്റെ (I&PRD) അംഗീകാരമുള്ള കേരളത്തിലെ 42 ഓണ്‍ ലൈന്‍ ചാനലുകളില്‍ ഒന്നും (മലയാള മനോരമ, ഏഷ്യാനെറ്റ്, മാത്രുഭൂമി തുടങ്ങിയവ ഉള്‍പ്പെടെ) പത്തനംതിട്ട, ഇടുക്കി ജില്ലകളിലെ ഏക അംഗീകൃത ഓണ്‍ലൈന്‍  ചാനലുമാണ് പത്തനംതിട്ട മീഡിയ. കേന്ദ്ര ഇന്‍ഫര്‍മേഷന്‍ & ബ്രോഡ്‌കാസ്റ്റിംഗ് മന്ത്രാലയത്തിന്റെ അംഗീകാരത്തോടെയാണ് പത്തനംതിട്ട മീഡിയയുടെ പ്രവര്‍ത്തനം. പുതിയ IT നിയമം അനുസരിച്ച്  പരാതി പരിഹാരത്തിന് പ്രത്യേക സംവിധാനവും പത്തനംതിട്ട മീഡിയ ഒരുക്കിയിട്ടുണ്ട്. മറ്റുള്ള ചാനലുകള്‍ പോലെ സംസ്ഥാന വാര്‍ത്തകളോടൊപ്പം ദേശീയ, അന്തര്‍ദേശീയ വാര്‍ത്തകളും പ്രസിദ്ധീകരിക്കുന്ന ഓണ്‍ലൈന്‍ ന്യൂസ് പോര്‍ട്ടലാണ് പത്തനംതിട്ട മീഡിയ. വ്യാജ വാര്‍ത്തകളോ കെട്ടിച്ചമച്ച വാര്‍ത്തകളോ പത്തനംതിട്ട മീഡിയയില്‍ ഉണ്ടാകില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ക്കും നിദ്ദേശങ്ങള്‍ക്കും മുന്തിയ പരിഗണന നല്‍കിക്കൊണ്ടാണ് മാനേജ്മെന്റ് മുമ്പോട്ടു പോകുന്നത്. ആപ്പ് പ്ലേ സ്റ്റോറില്‍ ലഭ്യമാണ്, തികച്ചും സൌജന്യമായി ഇത് ഡൌണ്‍ ലോഡ് ചെയ്യാം. https://play.google.com/store/apps/details?id=com.pathanamthitta.media&pcampaignid=pcampaignidMKT-Other-global-all-co-prtnr-py-PartBadge-Mar2515-1

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ലൈംഗിക ഉദ്ദേശ്യമില്ലാതെ കുട്ടികൾക്ക് നൽകുന്ന ശാരീരിക ശിക്ഷകളെ പോക്സോ നിയമപ്രകാരമുള്ള കുറ്റമായി കണക്കാക്കാനാവില്ലെന്ന് സുപ്രീം...

0
ന്യൂഡൽഹി: ലൈംഗിക ഉദ്ദേശ്യമില്ലാതെ കുട്ടികൾക്ക് നൽകുന്ന ശാരീരിക ശിക്ഷകളെ പോക്സോ നിയമപ്രകാരമുള്ള...

കാട്ടുപന്നി ശല്യം നിയന്ത്രിക്കാന്‍ ചെറുകോൽ ഗ്രാമപഞ്ചായത്തിൽ കർഷക – ഷൂട്ടർ സംഗമം നടന്നു

0
​ചെറുകോൽ : കാട്ടുപന്നി ശല്യം രൂക്ഷമായ സാഹചര്യത്തിൽ ചെറുകോൽ ഗ്രാമപഞ്ചായത്തിന്‍റെ നേതൃത്വത്തിൽ...

കല്ലടയാറ്റിൽ കുളിക്കാനിറങ്ങിയ പ്ലസ് ടു വിദ്യാർഥിയെ കാണാതായി

0
പത്തനാപുരം: പത്തനാപുരം കല്ലടയാറ്റിൽ കുളിക്കാനിറങ്ങിയ പ്ലസ് ടു വിദ്യാർഥിയെ കാണാതായി. മൗണ്ട്...

108 ആംബുലൻസ് സമരം തടയാൻ അടിയന്തര ഇടപെടലുമായി സർക്കാർ

0
തിരുവനന്തപുരം: 108 ആംബുലൻസ് സമരം തടയാൻ അടിയന്തര ഇടപെടലുമായി സർക്കാർ. എസ്മ...