ടോക്കിയോ : ഡേറ്റിംഗ് ആപ്പുകൾ ഉപയോഗിക്കുന്നവരുടെ എണ്ണത്തിൽ വൻ വർധന ഉണ്ടായതിനെ തുടർന്നു ജപ്പാനിൽ മ്യാരേജ് ബ്യൂറോകൾക്ക് കഷ്ടകാലമെന്നാണ് അറിയുന്നത്. കഴിഞ്ഞ ഒരു വർഷത്തിനിടെ ജപ്പാനിൽ നിരവധി മ്യാരേജ് ബ്യൂറോകളാണു പാപ്പരത്വത്തിനായി അപേക്ഷ സമർപ്പിച്ചത്. മൊത്തം 22 വിവാഹ ഏജൻസികൾ പാപ്പരത്തത്തിനായി അപേക്ഷ സമർപ്പിക്കുകയോ, താൽക്കാലികമായി പ്രവർത്തനങ്ങൾ നിർത്തിവയ്ക്കുകയോ ചെയ്‌തെന്നു ജാപ്പനീസ് പത്രങ്ങൾ റിപ്പോർട്ട് ചെയ്തത്.കഴിഞ്ഞ വർഷം നവംബറിൽ നടത്തിയ ഒരു സർവേ പ്രകാരം, 2023ൽ വിവാഹിതരായ ഓരോ നാല് ദമ്പതിമാരിലും ഒരാൾ ഡേറ്റിംഗ് ആപ്പ് അല്ലെങ്കിൽ മാച്ചിംഗ് ആപ്പ് ഉപയോഗിച്ചുവെന്നാണ് പറയുന്നത്.
ജോലി സ്ഥലത്ത് വച്ച് പരിചയപ്പെട്ട് വിവാഹിതരാകുന്നവരും കൂടിവരികയാണ്. ഇത് മ്യാരേജ് ബ്യൂറോകൾക്ക് വൻ തിരിച്ചടിയാവുകയാണ്. ഇതിനെ അതിജീവിക്കാൻ ഇപ്പോൾ ചില മ്യാരേജ് ബ്യൂറോകൾ ഓൺലൈൻ ഇന്റർവ്യു, മ്യാരേജ് ഹണ്ടിംഗ് പാർട്ടി പോലുള്ള സേവനങ്ങൾ ഓഫർ ചെയ്ത് ഇപ്പോൾ മുന്നോട്ടുവന്നിരിക്കുകയാണ്.