ന്യൂഡല്‍ഹി: മുന്‍ കേന്ദ്രമന്ത്രി ജസ്വന്ത് സിംഗ്(82) അന്തരിച്ചു. ഡല്‍ഹിയില്‍ വെച്ചായിരുന്നു അന്ത്യം. വാജ്പേയി മന്ത്രി സഭകളില്‍ വിദേശകാര്യ, പ്രതിരോധ, ധനകാര്യ മന്ത്രിപദം അലങ്കരിച്ചിട്ടുണ്ട്. അഞ്ച് തവണ രാജ്യസഭയിലും നാല് തവണ ലോക് സഭയിലും അംഗമായിരുന്നു.
വീണ് പരിക്കേറ്റതിനെ തുടര്‍ന്ന് അദ്ദേഹം വര്‍ഷങ്ങളായി കോമയിലായിരുന്നു. ഡല്‍ഹിയിലെ സൈനിക ആശുപത്രിയിലായിരുന്നു ചികിത്സ. പ്രതിരോധ മന്ത്രി രാജ് നാഥ് സിംഗാണ് അദ്ദേഹത്തിന്റെ മരണം അറിയിച്ചത്.