പോപ്പുലര്‍ ഫിനാന്‍സിന്റെ സ്വത്തുക്കള്‍ കണ്ടു കെട്ടാന്‍ പ്രത്യേക സമിതി രൂപീകരിച്ചു

For full experience, Download our mobile application:
Get it on Google Play

തി​രു​വ​ന​ന്ത​പു​രം: പോ​പ്പു​ല​ര്‍ ഫി​നാ​ന്‍സ് ത​ട്ടി​പ്പ് കേ​സി​ലെ പ്ര​തി​ക​ളു​ടെ സ്വ​ത്തു​ക്ക​ള്‍ ക​ണ്ടു​കെ​ട്ടാ​ന്‍ നീ​ക്കം. ലേ​ലം ചെ​യ്‌​തോ വി​ല്‍പ​ന ​ന​ട​ത്തി​യോ നി​ക്ഷേ​പ​ക​ര്‍ക്ക് പ​ണം തി​രി​കെ ന​ല്‍കാ​നാ​ണ് ശ്ര​മി​ക്കു​ന്ന​ത്. കേ​സി​ല്‍ അ​ന്വേ​ഷ​ണം തു​ട​രു​ക​യാ​ണെ​ങ്കി​ലും നി​ക്ഷേ​പ​ക​രു​ടെ ന​ഷ്​​ടം നി​ക​ത്തു​ക​യെ​ന്ന ല​ക്ഷ്യ​ത്തോ​ടെ​യാ​ണ് ആ​ഭ്യ​ന്ത​ര​വ​കു​പ്പിന്റെ നീ​ക്കം. ഇ​തി​നാ​യി ഫി​നാ​ന്‍​സ്​ എ​ക്സ്​​പെ​ന്‍​ഡി​ച്ച​ര്‍ സെ​ക്ര​ട്ട​റി സ​ഞ്ജ​യ് കൗ​ളിന്റെ നേ​തൃ​ത്വ​ത്തി​ല്‍ സ​മി​തി രൂ​പ​വ​ത്​​ക​രി​ച്ച്‌ സ​ര്‍​ക്കാ​ര്‍ ഉ​ത്ത​ര​വി​റ​ക്കി.

2000 കോ​ടി​യു​ടെ ത​ട്ടി​പ്പു​ന​ട​ത്തി​യ കേ​സി​ലെ പ്ര​തി​ക​ള്‍​ക്ക് രാ​ജ്യ​ത്ത് 125 കോ​ടി​യോ​ളം രൂ​പ​യു​ടെ ആ​സ്​​തി​യു​ണ്ടെ​ന്ന്​ നേ​ര​ത്തേ ക​ണ്ടെ​ത്തി​യി​രു​ന്നു. പോ​പ്പുല​ര്‍ ഫി​നാ​ന്‍സ് ഉ​ട​മ തോ​മ​സ് ദാ​നി​യേ​ല്‍, ഭാ​ര്യ പ്ര​ഭ, മ​റ്റ് മ​ക്ക​ളാ​യ റി​നു, റീ​ബ, റി​യ എ​ന്നി​വ​രാ​ണ് അ​റ​സ്​​റ്റി​ലാ​യ​ത്.

രാ​ജ്യ​ത്ത് 21 ഇ​ട​ങ്ങ​ളി​ലാ​ണ് പോ​പ്പു​ല​ര്‍ ഫി​നാ​ന്‍സ് ഉ​ട​മ​ക​ള്‍ക്ക് വ​സ്തു​വ​ക​ക​ളു​ള്ള​ത്. ത​മി​ഴ്നാ​ട്ടി​ല്‍ മൂ​ന്നി​ട​ത്താ​യി 48 ഏ​ക്ക​ര്‍ സ്ഥ​ലം, ആ​ന്ധ്ര​പ്ര​ദേ​ശി​ല്‍ 22 ഏ​ക്ക​ര്‍, തി​രു​വ​ന​ന്ത​പു​ര​ത്ത് മൂ​ന്ന് വി​ല്ല​ക​ള്‍, കൊ​ച്ചി​യി​ലും തൃ​ശൂ​രി​ലും ആ​ഡം​ബ​ര ഫ്ലാ​റ്റു​ക​ള്‍, പു​ണെ, തി​രു​വ​ന​ന്ത​പു​രം, പൂ​യ​പ്പ​ള്ളി എ​ന്നി​വി​ട​ങ്ങ​ളി​ല്‍ ഓ​ഫീസ് കെ​ട്ടി​ടം ഉ​ണ്ടെ​ന്നും ക​ണ്ടെ​ത്തി​യി​രു​ന്നു.

dif
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

നാറാണംമൂഴി ഗ്രാമ പഞ്ചായത്തിന്റെ നേതൃത്വത്തിൽ പ്രകൃതി നടത്ത യാത്ര മഴയോടൊപ്പം – വെള്ളിയാഴ്ച രാവിലെ...

0
റാന്നി: ലോക പരിസ്ഥിതി ദിനത്തില്‍ ഡിറ്റിപിസി സഹകരണത്തോടെ നാറാണംമൂഴി ഗ്രാമ പഞ്ചായത്തിന്റെ...

ഉബറിൽ വീണ്ടും കൂട്ടപ്പിരിച്ചുവിടൽ; എച്ച്ആർ വിഭാഗത്തിൽ 23 ശതമാനം ജീവനക്കാരെ ഒഴിവാക്കുന്നു

0
ന്യൂയോർക്ക്: ആഗോള റൈഡ്-ഹെയ്‌ലിങ് ഭീമന്മാരായ ഉബർ (Uber) തങ്ങളുടെ ഹ്യൂമൻ റിസോഴ്‌സ്...

43 ലിറ്റർ മദ്യവുമായി ചാത്തൻതറ സ്വദേശി അറസ്റ്റിൽ

0
റാന്നി: വീട്ടിൽ വില്പനയ്ക്കായി സൂക്ഷിച്ചിരുന്ന 43 ലിറ്റർ ഇന്ത്യൻ നിർമ്മിത വിദേശമദ്യവുമായി...

മുഖ്യമന്ത്രിയുടെ എട്ടിൻ്റെ പണി പരാമർശം രാഷ്ട്രീയ തമാശയാണെന്ന് ഉമർ ഫൈസി മുക്കം

0
കൊച്ചി: മുനമ്പത്തെ വഖഫ് ഭൂമി തർക്കവുമായി ബന്ധപ്പെട്ട് മുഖ്യമന്ത്രി വിഡി സതീശൻ നടത്തിയ...