Friday, April 19, 2024 5:18 am

വയനാട്ടില്‍ മ​ഞ്ഞ​പ്പി​ത്തം പടരുന്നു ; രോ​ഗ​വ്യാ​പ​നം ത​ട​യാ​നു​ള്ള പ്ര​തി​രോ​ധ മാ​ര്‍ഗ​ങ്ങ​ള്‍

For full experience, Download our mobile application:
Get it on Google Play

താ​മ​ര​ശ്ശേ​രി : മ​ല​യോ​ര മേ​ഖ​ല​യി​ല്‍ മ​ഞ്ഞ​പ്പി​ത്തം വ്യാ​പ​ക​മാ​കു​ന്നു. താ​മ​ര​ശ്ശേ​രി , ക​ട്ടി​പ്പാ​റ, പു​തു​പ്പാ​ടി, കോ​ട​ഞ്ചേ​രി, ഉണ്ണി​കു​ളം പ​ഞ്ചാ​യ​ത്തു​ക​ളി​ല്‍ നി​ര​വ​ധി പേര്‍ക്കാ​ണ് മ​ഞ്ഞ​പ്പി​ത്ത ​ബാ​ധ​യു​ണ്ടാ​യി​ട്ടു​ള്ള​ത്. മഞ്ഞ​പ്പി​ത്ത രോ​ഗ​ബാ​ധ റിപ്പോ​ര്‍ട്ട് ചെ​യ്യ​പ്പെ​ടു​ന്ന സാ​ഹ​ച​ര്യ​ത്തി​ല്‍ എ​ല്ലാ​വ​രും മുന്‍ക​രു​ത​ലെ​ടു​ക്ക​ണ​മെ​ന്ന് ജി​ല്ല മെ​ഡി​ക്ക​ല്‍ ഓ​ഫി​സ​ര്‍ ഡോ. ​വി. ജ​യ​ശ്രീ അറിയിച്ചു.

Lok Sabha Elections 2024 - Kerala

താ​മ​ര​ശ്ശേ​രി​ ഗ്രാ​മപ​ഞ്ചാ​യ​ത്തി​ലെ വി​വി​ധ ഭാ​ഗ​ങ്ങ​ളി​ലാ​യി 33 പേ​ര്‍ വീ​ടു​ക​ളി​ലും ആ​ശു​പ​ത്രി​ക​ളി​ലു​മാ​യി ചികിത്സയിലാണ്. മ​ഞ്ഞ​പ്പി​ത്തം ബാ​ധി​ച്ച്‌ കോ​ഴി​ക്കോ​ട് മെ​ഡി​ക്ക​ല്‍ കോ​ള​ജ്​ ആ​ശു​പ​ത്രി​യി​ല്‍ ചി​കി​ത്സ​യി​ലാ​യി​രു​ന്ന ത​ച്ചം​പൊ​യി​ല്‍ നെടും​പ​റ​മ്പി​ല്‍ ശ്രീ​രാ​ഗ് (24) ക​ഴി​ഞ്ഞ​ദി​വ​സം മ​രി​ച്ചി​രു​ന്നു.

മ​ഞ്ഞ​പ്പി​ത്തം ബാ​ധി​ച്ച്‌ യു​വാ​വ് മ​രി​ച്ച​തോ​ടെ താ​മ​ര​ശ്ശേ​രി ഗ്രാ​മ​പ​ഞ്ചാ​യ​ത്തി​ല്‍ ആരോ​ഗ്യ​പ്ര​വ​ര്‍ത്ത​ക​രു​ടെ നേതൃത്വത്തി​ല്‍ രോ​ഗ​പ്ര​തി​രോ​ധ ന​പ​ടി​ക​ള്‍ ഊര്‍ജിതമാ​ക്കി​യ​താ​യി താ​ലൂ​ക്ക് ആ​ശു​പ​ത്രി മെ​ഡി​ക്ക​ല്‍ സൂ​പ്ര​ണ്ട് ഡോ.കേശവനുണ്ണി പറഞ്ഞു.

ആ​ശാ​വ​ര്‍ക്ക​ര്‍മാ​രു​ടെ നേ​തൃ​ത്വ​ത്തി​ല്‍ മ​ഞ്ഞ​പ്പി​ത്ത രോ​ഗി​ക​ളു​ള്ള പ്രദേശങ്ങളിലെ വീ​ടു​ക​ള്‍ സ​ന്ദ​ര്‍ശി​ച്ച്‌ കി​ണ​റു​ക​ള്‍ ക്ലോ​റി​നേ​ഷ​ന്‍ ന​ട​ത്തു​ക​യും വീ​ട്ടു​കാ​ര്‍ക്ക് നി​ര്‍ദേ​ശ​ങ്ങ​ള്‍ ന​ല്‍കു​ക​യും ചെ​യ്തു​വ​രു​ന്നു​ണ്ട് . ഹെ​ല്‍ത്ത് ഇന്‍സ്‌പെക്ടര്‍മാരായ കെ.​സി. ബ​ഷീ​ര്‍, ര​മേ​ശ​ന്‍ തു​ട​ങ്ങി​യ​വ​രു​ടെ നേ​തൃ​ത്വ​ത്തി​ല്‍ ആ​രോ​ഗ്യ പ്ര​വ​ര്‍ത്ത​ക​രും ആശാവര്‍ക്ക​ര്‍മാ​രും അ​ട​ങ്ങി​യ സം​ഘ​മാ​ണ് രോ​ഗ പ്രതിരോ​ധ പ്ര​വ​ര്‍ത്ത​ന​ങ്ങ​ള്‍ക്ക് നേ​തൃ​ത്വം ന​ല്‍കു​ന്ന​ത്.

താ​മ​ര​ശ്ശേ​രി കാ​രാ​ടി, ക​ണ്ണ​ന്‍കു​ന്ന്,പ​റ​ച്ചി​ക്കു​ന്ന്, ത​ച്ചം​പൊ​യി​ല്‍, നെ​രോം​പാ​റ, കെ​ട​വൂ​ര്‍, പ​ള്ളി​പ്പു​റം, ചെ​മ്പ്ര തു​ട​ങ്ങി​യ ഭാ​ഗ​ങ്ങ​ളി​ലാ​ണ് മ​ഞ്ഞ​പ്പി​ത്തം വ്യാ​പ​കം. കടകളി​ലും ഹോ​ട്ട​ലു​ക​ളി​ലും കൂ​ള്‍ബാ​റു​ക​ളി​ലും പ​രി​ശോ​ധ​ന ന​ട​ത്താ​നും പഴകിയ ഭ​ക്ഷ​ണ സാ​ധ​ന​ങ്ങ​ള്‍ വി​ല്‍ക്കു​ന്ന​വ​ര്‍ക്കെ​തി​രെ ശ​ക്ത​മാ​യ ന​ട​പ​ടി​ക​ള്‍ സ്വീ​ക​രി​ക്കാ​നും തീ​രു​മാ​നി​ച്ചി​ട്ടു​ണ്ട്.

മ​ഞ്ഞ​പ്പി​ത്തം പി​ടി​പെ​ട്ട ആ​ളു​ക​ളി​ല്‍ നി​ന്ന് രോ​ഗം മ​റ്റു​ള്ള​വ​രി​ലേ​ക്ക്​ പ​ക​രാ​ന്‍ സാധ്യ​ത കൂ​ടു​ത​ലാ​യ​തി​നാ​ല്‍ വീ​ടു​ക​ളി​ല്‍ ത​ന്നെ മ​റ്റു​ള്ള​വ​രു​മാ​യു​ള്ള സ​മ്പര്‍ക്കം ഒഴി​വാ​ക്ക​ണം. അ​വ​ര്‍ക്കാ​യി വീ​ട്ടി​ല്‍ പ്ര​ത്യേ​ക സൗ​ക​ര്യ​ങ്ങ​ള്‍ ഉ​റ​പ്പാ​ക്ക​ണം. രോഗ ല​ക്ഷ​ണ​ങ്ങ​ള്‍ ക​ണ്ടാ​ല്‍ തൊ​ട്ട​ടു​ത്തു​ള​ള ആ​രോ​ഗ്യ കേ​ന്ദ്ര​ത്തി​ല്‍ വി​വ​രം നല്‍കുകയും ചി​കി​ത്സ തേ​ടു​ക​യും വേണം. പ​നി, വ​യ​റു​വേ​ദ​ന, ഓ​ക്കാ​നം, ഛര്‍ദി, വി​ശ​പ്പി​ല്ലാ​യ്മ, വ​യ​റി​ള​ക്കം, മൂ​ത്ര​ത്തി​ന് നി​റ​വ്യ​ത്യാ​സം, ക​ണ്ണി​ന് മ​ഞ്ഞ നി​റം തുടങ്ങി​യ​വ​യ​ണ് രോ​ഗ ല​ക്ഷ​ണ​ങ്ങ​ള്‍.

രോ​ഗ​വ്യാ​പ​നം ത​ട​യാ​നു​ള്ള പ്ര​തി​രോ​ധ മാ​ര്‍ഗ​ങ്ങ​ള്‍

    • തി​ള​പ്പി​ച്ചാ​റി​യ വെ​ള്ളം മാ​ത്രം കു​ടി​ക്കു​ക.
    • കു​ടി​വെ​ള്ള സ്രോ​ത​സ്സു​ക​ള്‍ ശു​ദ്ധീ​ക​രി​ക്കു​ക.
    • ത​ണു​ത്ത​തും പ​ഴ​കി​യ​തു​മാ​യി ഭ​ക്ഷ​ണ​സാ​ധ​ന​ങ്ങ​ള്‍ ഒ​ഴി​വാ​ക്കു​ക.
    • വ്യ​ക്തി​ശു​ചി​ത്വം, പ​രി​സ​ര ​ശു​ചി​ത്വം, ആ​ഹാ​ര​ ശു​ചി​ത്വം എ​ന്നി​വ പാ​ലി​ക്കു​ക.
    • പാ​ച​കം ചെ​യ്യാ​നു​പ​യോ​ഗി​ക്കു​ന്ന വെ​ള്ളം ശു​ദ്ധീ​ക​രി​ച്ച​താ​ണെ​ന്ന് ഉ​റ​പ്പു​വ​രു​ത്തു​ക.
    • പ​ഴ​ങ്ങ​ളും പ​ച്ച​ക്ക​റി​ക​ളും ന​ല്ല​വ​ണ്ണം ക​ഴു​കി​യ​ശേ​ഷം മാ​ത്രം ഉ​പ​യോ​ഗി​ക്കു​ക.
    • ശീ​ത​ള പാ​നീ​യ​ങ്ങ​ള്‍ക്ക് ഉ​പ​യോ​ഗി​ക്കു​ന്ന ഐ​സും വെ​ള്ള​വും ശു​ദ്ധ​മാ​ണെ​ന്ന് ഉ​റ​പ്പു​വ​രു​ത്തു​ക.
    • തു​റ​സ്സാ​യ സ്ഥ​ല​ങ്ങ​ളി​ലെ മ​ല​മൂ​ത്ര​വി​സ​ര്‍ജ​നം ഒ​ഴി​വാ​ക്കു​ക.
    • മ​ല​മൂ​ത്ര വി​സ​ര്‍ജ​ന​ത്തി​ന് ശേ​ഷം കൈ​ക​ള്‍ സോ​പ്പു​പ​യോ​ഗി​ച്ച്‌ ന​ന്നാ​യി ക​ഴു​കു​ക.
    • രോ​ഗം ബാ​ധി​ച്ച​വ​രും ഭേ​ദ​മാ​യ​വ​രും ആ​ഹാ​ര പ​ദാ​ര്‍​ഥ​ങ്ങ​ള്‍ കൈ​കാ​ര്യം ചെ​യ്യാ​തി​രി​ക്കു​ക.
    • യാ​ത്ര​യി​ല്‍ ക​ഴി​വ​തും കു​ടി​ക്കാ​നു​ള​ള വെ​ള്ളം ക​രു​തു​ക.
    • ഭ​ക്ഷ​ണം കൈ​കാ​ര്യം ചെ​യ്യു​ന്ന​വ​ര്‍ക്ക് അ​സു​ഖ​ങ്ങ​ള്‍ ഇ​ല്ലെ​ന്ന് ഉ​റ​പ്പ് വ​രു​ത്തു​ക.
    • സ്വ​യം ചി​കി​ത്സ​ക്ക്​ വി​ധേ​യ​രാ​കാ​തി​രി​ക്കു​ക.
ncs-up
life-line
rajan-new
previous arrow
next arrow
Advertisment
shanthi--up
life-line
sam
WhatsAppImage2022-07-31at72836PM
previous arrow
next arrow

FEATURED

തൃശ്ശൂർപ്പൂരം ; വടക്കുന്നാഥന്റെ തെക്കേഗോപുരനട വലിയ ആരവങ്ങളോടെ തുറന്നിട്ടു

0
തൃശ്ശൂർ: ആരവങ്ങൾക്കും പുഷ്പവൃഷ്ടിക്കുമിടെ വടക്കുന്നാഥന്റെ തെക്കേഗോപുരനട പൂരത്തിലേക്ക് തുറന്നിട്ടു. വെള്ളിയാഴ്ച തെക്കോട്ടിറക്കവും...

കുടിശ്ശികയെച്ചൊല്ലി തര്‍ക്കം അതിരൂക്ഷം ; കാരുണ്യ ചികിത്സാപദ്ധതി കടുത്ത പ്രതിസന്ധിയിൽ

0
തിരുവനന്തപുരം: കുടിശ്ശികയെച്ചൊല്ലി സര്‍ക്കാരും സ്വകാര്യ ആശുപത്രികളും തമ്മിലുള്ള തര്‍ക്കം രൂക്ഷമായതോടെ കാരുണ്യ...

എന്റെ അമ്മാവനെ നരഭോജികൾ ഭക്ഷിച്ചു, മൃതദേഹം കണ്ടെടുക്കാനായില്ല ; ജോ ബൈഡൻ

0
അമേരിക്ക: രണ്ടാം ലോകമഹായുദ്ധകാലത്ത് വിമാനാപകടത്തിൽപ്പെട്ട മാതൃസഹോദരൻ അംബ്രോസ് ഫിനെഗനെ ന്യൂ ഗിനിയിലെ...

ലോക്‌സഭാ തെരഞ്ഞെടുപ്പ് ; ആദ്യഘട്ട വോട്ടെടുപ്പ് ഇന്ന് നടക്കും

0
ഡൽഹി: പതിനെട്ടാം ലോക്‌സഭാ തിരഞ്ഞെടുപ്പിന്റെ ആദ്യഘട്ട വോട്ടെടുപ്പ് വെള്ളിയാഴ്ച. 21 സംസ്ഥാനങ്ങളിലും...