കാസര്‍ഗോഡ് 107 പേര്‍ക്ക് രോഗം ഭേദമായി ; ഇനി ചികിത്സയിലുള്ളത് 61 പേര്‍

For full experience, Download our mobile application:
Get it on Google Play

കാസര്‍ഗോഡ് : കാസര്‍ഗോഡ് ജില്ലയില്‍ 24 പേര്‍ കൂടി രോഗം ഭേദമായി ആശുപത്രികളില്‍ നിന്നും വീടുകളിലേക്ക് മടങ്ങി. ഇതോടെ ജില്ലയില്‍ രോഗം ഭേദമാവുന്നവരുടെ എണ്ണം 107 ആയി. മാര്‍ച്ച് 19ന് ദുബായില്‍ നിന്നും നാട്ടിലെത്തിയ 20കാരന് കൂടി കൊവിഡ് 19 സ്ഥിരീകരിച്ചു. ജില്ലയില്‍ ഇതുവരെ കൊവിഡ് 19 സ്ഥിരീകരിച്ച 168 കേസുകളില്‍ ഇനി ചികിത്സയിലുള്ളത് 61 പേരാണ്

കാസര്‍ഗോഡ് ജില്ലയില്‍ കഴിഞ്ഞ ഒരാഴ്ചക്കിടെ റിപ്പോര്‍ട്ട് ചെയ്തത് 7 കൊവിഡ് പോസിറ്റീവ് കേസുകള്‍ മാത്രം. ഇതില്‍ മൂന്ന് ദിവസം പുതുതായി ഒരു പോസിറ്റീവ് കേസും റിപ്പോര്‍ട്ട് ചെയ്തിട്ടില്ല. മറ്റ് രണ്ട് ദിവസങ്ങളില്‍ ഓരോ കേസുകളാണ് റിപ്പോര്‍ട്ട് ചെയ്തത്. അതേസമയം കഴിഞ്ഞ ഒരാഴ്ചക്കിടെ ജില്ലയില്‍ 100 പേര്‍ രോഗം ഭേദമായി ആശുപത്രി വിട്ടു.

കൊവിഡ് ആശുപത്രിയായി പ്രവര്‍ത്തനം തുടങ്ങിയ കാസര്‍ഗോഡ് മെഡിക്കല്‍ കോളജില്‍ ചികിത്സയിലുണ്ടായിരുന്ന അഞ്ച് പേരും ജനറല്‍ ആശുപത്രിയില്‍ നിന്നും 16 പേരും ജില്ലാ ആശുപത്രിയില്‍ നിന്നും മൂന്ന് പേരുമാണ്  രോഗം ഭേദമായി വീട്ടിലേക്ക് മടങ്ങിയത്. ഇവര്‍ 14 ദിവസം കൂടി വീടുകളില്‍ നിരീക്ഷണത്തില്‍ കഴിയണം.

കാസര്‍ഗോഡ് ജില്ലയില്‍ ഇത് വരെ റിപ്പോര്‍ട്ട് ചെയ്ത 168 പോസിറ്റീവ് കേസുകളില്‍ 103 എണ്ണം വിദേശ രാജ്യങ്ങളില്‍ നിന്നും നാട്ടിലെത്തിയവരും 65 എണ്ണം സമ്പര്‍ക്ക പട്ടികയിലുള്ളവരുമാണ്. രോഗം ഭേദമായവരില്‍ 75 പേര്‍ വിദേശത്തു നിന്നും നാട്ടിലേത്തിയവരും 32 പേര്‍ സമ്പര്‍ക്ക പട്ടികയിലുള്ളവരുമാണ്. കൊവിഡ് 19 സമൂഹ വ്യാപന സാധ്യത വിലയിരുത്താനായി ജില്ലയില്‍ ആരംഭിച്ച സര്‍വ്വേ പുരോഗമിക്കുന്നു. കൊവിഡ് 19 റിപ്പോര്‍ട്ട് ചെയ്ത പഞ്ചായത്തുകളും നഗരസഭകളും കേന്ദ്രീകരിച്ചാണ് സര്‍വ്വേ. 2951 വീടുകളില്‍ നേരിട്ടെത്തി ആരോഗ്യ പ്രവര്‍ത്തകര്‍ വിവരങ്ങള്‍ ശേഖരിച്ചു. സമ്പര്‍ക്ക പട്ടികയിലുള്ള രോഗലക്ഷണങ്ങള്‍ ഇല്ലാത്ത 16 പേരെയും സമ്പര്‍ക്ക പട്ടികയിലില്ലാത്ത രോഗലക്ഷണങ്ങള്‍ പ്രകടിപ്പിക്കുന്ന 71 പേരെയും സാമ്പിള്‍ പരിശോധനക്കായി നിര്‍ദ്ദേശിച്ചു.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ശ്രദ്ധയ്ക്ക് ; നാളെയും മറ്റന്നാളും ബാങ്ക് അവധി

0
തിരുവനന്തപുരം : സംസ്ഥാനം ഓണാഘോഷത്തിന്റെ തിരക്കിലേക്ക് കടന്നിരിക്കുകയാണ്. ഈയാഴ്ച ഉത്രാടത്തിനും തിരുവോണത്തിനും...

മാളയിൽ 35 ദിവസം പ്രായമുള്ള കുഞ്ഞിന് മരുന്ന് മാറി നൽകിയ സംഭവം ; ഫാർമസിസ്റ്റിന്റെ...

0
തൃശൂർ : മാളയിൽ മെഡിക്കൽ ഷോപ്പിൽ നിന്ന് 35 ദിവസം പ്രായമുള്ള...

മത്സരത്തിനിടെ ഗ്രൗണ്ടിൽ കുഴഞ്ഞുവീണു ; പോർച്ചുഗൽ ക്ലബ്ബ് താരത്തിന്‌ ദാരുണാന്ത്യം

0
ലിസ്ബൺ : മത്സരത്തിനിടെ ഗ്രൗണ്ടിൽ കുഴഞ്ഞുവീണ് പോർച്ചുഗീസ് ഫുട്‌ബോൾ താരം കെവിൻ...

നെടുമ്പാശേരിയിൽ വാഹനാപകടത്തിൽ വീട്ടമ്മയ്ക്ക് ദാരുണാന്ത്യം

0
കൊച്ചി : നെടുമ്പാശേരിയിൽ സഹോദരന്റെ പേരക്കുട്ടിക്ക് ഓണക്കോടിയുമായി പോകുന്നതിനിടെയുണ്ടായ വാഹനാപകടത്തിൽ വീട്ടമ്മയ്ക്ക്...