പത്തനംതിട്ട : രാജ്യത്തിന്റെ ജനാധിപത്യ അടിത്തറ രൂപപ്പെടുത്തുകയും സോഷ്യലിസ്റ്റ് പാതയിലൂടെ ഇന്‍ഡ്യയെ നയിച്ച് ലോക രാജ്യങ്ങളുടെ നെറുകയിലെത്തിക്കുകയും ചെയ്ത ദീര്‍ഘവീക്ഷണമുള്ള ഭരണാധികാരിയായിരുന്നു ജവഹര്‍ലാല്‍ നെഹ്റുവെന്ന് ഡി.സി.സി പ്രസിഡന്റ് പ്രൊഫ. സതീഷ് കൊച്ചുപറമ്പില്‍ പറഞ്ഞു. ഇന്ത്യയുടെ പ്രഥമ പ്രധാനമന്ത്രിയും കോണ്‍ഗ്രസ് പ്രസിഡന്റുമായിരുന്ന പണ്ഡിറ്റ് ജവഹര്‍ലാല്‍ നെഹ്റുവിന്റെ അറുപത്തി ഒന്നാം ചരമ വാര്‍ഷിക ദിനാചരണ പരിപാടികള്‍ ജില്ലാ കോണ്‍ഗ്രസ് കമ്മിറ്റിയുടെ നേതൃത്വത്തില്‍ പത്തനംതിട്ട രാജീവ് ഭവനില്‍ ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.
സ്വാതന്ത്ര്യാനന്തര ഇന്ത്യയെ പഞ്ചവത്സര പദ്ധതികളിലൂടെ കാര്‍ഷിക വ്യവസായിക വളര്‍ച്ച കൈവരിപ്പിച്ച് ഉന്നതിയിലേക്ക് നയിക്കുവാന്‍ ഭരണാധികാരിയെന്ന നിലയില്‍ ജവഹര്‍ലാല്‍ നെഹ്റു വഹിച്ച പങ്ക് ഇന്ത്യന്‍ ജനതയെന്നും സ്മരിക്കുമെന്നും പ്രൊഫ. സതീഷ് കൊച്ചുപറമ്പില്‍ പറഞ്ഞു. ചേരിചേരാ പ്രസ്ഥാനത്തിന്റെ സ്ഥാപക നേതാക്കളില്‍ ഒരാളായ നെഹ്റു ഇന്ത്യയുടെ ചരിത്രം തിരുത്തിക്കുറിച്ച മഹാനായിരുന്നുവെന്നും അദ്ദേഹത്തിന്റെ സ്മരണകളും ആശയങ്ങളും ഇല്ലാതാക്കുവാനുള്ള സംഘപരിവാര്‍ നേതൃത്വത്തിലുള്ള നരേന്ദ്രമോദി സര്‍ക്കാരിന്റെ ശ്രമങ്ങള്‍ക്ക് ചരിത്രം മാപ്പ് നല്‍കില്ലെന്നും ഡി.സി.സി പ്രസിഡന്റ് പറഞ്ഞു.
ഡി.സി.സി വൈസ് പ്രസിഡന്റ് എ. സുരേഷ് കുമാര്‍ അദ്ധ്യക്ഷത വഹിച്ചു. യു.ഡി.എഫ് ജില്ലാ കണ്‍വീനര്‍ എ. ഷംസുദ്ദീന്‍, ഡി.സി.സി സംഘടനാകാര്യ ജനറല്‍ സെക്രട്ടറി സാമുവല്‍ കിഴക്കുപുറം, ഡി.സി.സി ഭാരവാഹികളായ കെ. ജാസിംകുട്ടി, കാട്ടൂര്‍ അബ്ദുള്‍സലാം, ഹരികുമാര്‍ പൂതങ്കര, ലിജു ജോര്‍ജ്, എലിസബത്ത് അബു, ബ്ലോക്ക് കോണ്‍ഗ്രസ് പ്രസിഡന്റ് ജെറി മാത്യു സാം, അബ്ദുള്‍കലാം ആസാദ്, റെനീസ് മുഹമ്മദ്, നാസര്‍ തോമണ്ണില്‍, ശ്യാം. എസ്. കോന്നി, സജി അലക്സാര്‍, പി.കെ. ഇക്ബാല്‍, അജിത് മണ്ണില്‍, കെ.എ. വര്‍ഗ്ഗീസ് ഓമല്ലൂര്‍, ബിനു മൈലപ്ര, ജെയിംസ് കീക്കരിക്കാട്ട്, അനില്‍ കൊച്ചുമൂഴിക്കല്‍, ബൈജു ഭാസ്കര്‍, സിബി സി. സാം എന്നിവർ പ്രസംഗിച്ചു.