ജവഹര്‍ലാല്‍ നെഹ്റു രാജ്യത്തിന്റെ ജനാധിപത്യ അടിത്തറ രൂപപ്പെടുത്തിയ മഹാനായ നേതാവ് : പ്രൊഫ. സതീഷ് കൊച്ചുപറമ്പില്‍

For full experience, Download our mobile application:
Get it on Google Play

പത്തനംതിട്ട : രാജ്യത്തിന്റെ ജനാധിപത്യ അടിത്തറ രൂപപ്പെടുത്തുകയും സോഷ്യലിസ്റ്റ് പാതയിലൂടെ ഇന്‍ഡ്യയെ നയിച്ച് ലോക രാജ്യങ്ങളുടെ നെറുകയിലെത്തിക്കുകയും ചെയ്ത ദീര്‍ഘവീക്ഷണമുള്ള ഭരണാധികാരിയായിരുന്നു ജവഹര്‍ലാല്‍ നെഹ്റുവെന്ന് ഡി.സി.സി പ്രസിഡന്റ് പ്രൊഫ. സതീഷ് കൊച്ചുപറമ്പില്‍ പറഞ്ഞു. ഇന്ത്യയുടെ പ്രഥമ പ്രധാനമന്ത്രിയും കോണ്‍ഗ്രസ് പ്രസിഡന്റുമായിരുന്ന പണ്ഡിറ്റ് ജവഹര്‍ലാല്‍ നെഹ്റുവിന്റെ അറുപത്തി ഒന്നാം ചരമ വാര്‍ഷിക ദിനാചരണ പരിപാടികള്‍ ജില്ലാ കോണ്‍ഗ്രസ് കമ്മിറ്റിയുടെ നേതൃത്വത്തില്‍ പത്തനംതിട്ട രാജീവ് ഭവനില്‍ ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.

സ്വാതന്ത്ര്യാനന്തര ഇന്ത്യയെ പഞ്ചവത്സര പദ്ധതികളിലൂടെ കാര്‍ഷിക വ്യവസായിക വളര്‍ച്ച കൈവരിപ്പിച്ച് ഉന്നതിയിലേക്ക് നയിക്കുവാന്‍ ഭരണാധികാരിയെന്ന നിലയില്‍ ജവഹര്‍ലാല്‍ നെഹ്റു വഹിച്ച പങ്ക് ഇന്ത്യന്‍ ജനതയെന്നും സ്മരിക്കുമെന്നും പ്രൊഫ. സതീഷ് കൊച്ചുപറമ്പില്‍ പറഞ്ഞു. ചേരിചേരാ പ്രസ്ഥാനത്തിന്റെ സ്ഥാപക നേതാക്കളില്‍ ഒരാളായ നെഹ്റു ഇന്ത്യയുടെ ചരിത്രം തിരുത്തിക്കുറിച്ച മഹാനായിരുന്നുവെന്നും അദ്ദേഹത്തിന്റെ സ്മരണകളും ആശയങ്ങളും ഇല്ലാതാക്കുവാനുള്ള സംഘപരിവാര്‍ നേതൃത്വത്തിലുള്ള നരേന്ദ്രമോദി സര്‍ക്കാരിന്റെ ശ്രമങ്ങള്‍ക്ക് ചരിത്രം മാപ്പ് നല്‍കില്ലെന്നും ഡി.സി.സി പ്രസിഡന്റ് പറഞ്ഞു.

ഡി.സി.സി വൈസ് പ്രസിഡന്റ് എ. സുരേഷ് കുമാര്‍ അദ്ധ്യക്ഷത വഹിച്ചു. യു.ഡി.എഫ് ജില്ലാ കണ്‍വീനര്‍ എ. ഷംസുദ്ദീന്‍, ഡി.സി.സി സംഘടനാകാര്യ ജനറല്‍ സെക്രട്ടറി സാമുവല്‍ കിഴക്കുപുറം, ഡി.സി.സി ഭാരവാഹികളായ കെ. ജാസിംകുട്ടി, കാട്ടൂര്‍ അബ്ദുള്‍സലാം, ഹരികുമാര്‍ പൂതങ്കര, ലിജു ജോര്‍ജ്, എലിസബത്ത് അബു, ബ്ലോക്ക് കോണ്‍ഗ്രസ് പ്രസിഡന്റ് ജെറി മാത്യു സാം, അബ്ദുള്‍കലാം ആസാദ്, റെനീസ് മുഹമ്മദ്, നാസര്‍ തോമണ്ണില്‍, ശ്യാം. എസ്. കോന്നി, സജി അലക്സാര്‍, പി.കെ. ഇക്ബാല്‍, അജിത് മണ്ണില്‍, കെ.എ. വര്‍ഗ്ഗീസ് ഓമല്ലൂര്‍, ബിനു മൈലപ്ര, ജെയിംസ് കീക്കരിക്കാട്ട്, അനില്‍ കൊച്ചുമൂഴിക്കല്‍, ബൈജു ഭാസ്കര്‍, സിബി സി. സാം എന്നിവർ പ്രസംഗിച്ചു.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ബ്രിക്സ് ഉച്ചകോടി ; ഡൽഹിയിൽ കടുത്ത വ്യോമപാത നിയന്ത്രണങ്ങൾ ഏർപ്പെടുത്തി

0
ന്യൂഡൽഹി: ബ്രിക്സ് ഉച്ചകോടിയുടെ പശ്ചാത്തലത്തിൽ ഡൽഹിക്കും സമീപപ്രദേശങ്ങൾക്കും മുകളിൽ കടുത്ത വ്യോമപാത...

ജീവിതത്തിൽ ഇങ്ങനെയൊരു തെറ്റ് ചെയ്യരുത് ; ഭാര്യയുടെ തല വെട്ടിമാറ്റി ഫ്രിജിൽ വെച്ച പ്രതിയുടെ...

0
ഗുവാത്തി: അസമിൽ നവവധുവിനെ അതിക്രൂരമായി കൊലപ്പെടുത്തി തല വെട്ടിമാറ്റി ഫ്രിജിൽ ഒളിപ്പിച്ച...

കിം ജോങ് ഉന്നിന് പിൻഗാമി മകൻ ; വ്യക്തത വരുത്താനുള്ള ശ്രമത്തിലെന്ന് ദക്ഷിണ കൊറിയൻ...

0
സിയോൾ: ഉത്തരകൊറിയൻ ഭരണാധികാരി കിം ജോങ് ഉന്നിന് മകൻ ഉണ്ടോയെന്നതിൽ വ്യക്തത...

സെപ്റ്റംബർ 11ലെ ഭീകരാക്രമണത്തിന് കാൽനൂറ്റാണ്ട് ; അമേരിക്കയിലുടനീളം അനുസ്മരണച്ചടങ്ങുകൾ

0
ന്യൂയോർക്ക്: സെപ്റ്റംബർ 11ലെ ഭീകരാക്രമണത്തിന് കാൽനൂറ്റാണ്ട്. അമേരിക്കയിലുടനീളം വിപുലമായ അനുസ്മരണച്ചടങ്ങുകളാണ് സംഘടിപ്പിച്ചിട്ടുള്ളത്....