‘ജവാന്’ വീര്യം കൂടുതല്‍ ; പുറത്തിറക്കണ്ടെന്ന് ഉത്തരവ്‌

For full experience, Download our mobile application:
Get it on Google Play

തിരുവനന്തപുരം: ജവാന്‍ മദ്യത്തില്‍ വീര്യം കൂടുതലെന്ന് രാസപരിശോധനയില്‍ കണ്ടെത്തിയതിന് പിന്നാലെ വില്‍പന മരവിപ്പിക്കാന്‍ ഉത്തരവ്. ജൂലൈ 20-ാം തിയതിയിലെ മൂന്ന് ബാച്ച്‌ മദ്യത്തിന്റെ വില്‍പനയാണ് അടിയന്തരമായി നിര്‍ത്തണമെന്ന് നിര്‍ദേശിച്ചിരിക്കുന്നത്. പരിശോധനയില്‍ സെഡിമെന്റ്സ് അടങ്ങിയിട്ടുള്ളതായി കണ്ടെത്തി.

ജൂലൈ 20ലെ 245, 246, 247 ബാച്ചുകളിലെ മദ്യത്തിന്റെ വില്‍പനയാണ് മരവിപ്പിച്ചത്. സാമ്പിള്‍ പരിശോധനയില്‍ മദ്യത്തിന്റെ വീര്യം 39.09% v/v, 38.31% v/v, 39.14% v/v ആണ് അടങ്ങിയിട്ടുള്ളതെന്ന് കണ്ടെത്തി. ഇതിനുപിന്നാലെയാണ് മൂന്ന് ബാച്ചുകളിലുംപെട്ട മദ്യത്തിന്റെ വില്‍പന മരവിപ്പിക്കണമെന്ന് നിര്‍ദേശം നല്‍കിയത്. ഇതുസംബന്ധിച്ച്‌ നടപടിയെടുക്കാന്‍ എക്സൈസ് കമ്മീഷ്ണര്‍ എല്ലാ ഡിവിഷനുകളിലെയും ഡെപ്യൂട്ടി എക്സൈസ് കമ്മീഷണര്‍മാര്‍ക്ക് അറിയിപ്പ് നല്‍കി.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

റാന്നി പഴവങ്ങാടി പഞ്ചായത്തില്‍ ഓണം സമൃദ്ധി കർഷക ചന്ത നടന്നു

0
റാന്നി : പഴവങ്ങാടി ഗ്രാമപഞ്ചായത്ത് കൃഷി ഭവന്റെ നേതൃത്വത്തില്‍ നടന്ന ഓണം...

റാന്നി പഴവങ്ങാടി പഞ്ചായത്തില്‍ ഗ്രാമസഭ സെപ്റ്റംബര്‍ ഒന്നു മുതല്‍ 13 വരെ

0
റാന്നി : പഴവങ്ങാടി ഗ്രാമ പഞ്ചായത്തിന്റെ 2026 - 2027 വാർഷിക...

ഇരുമ്പുപൈപ്പ് വീണ് ഇരുചക്രവാഹന യാത്രക്കാരി മരിച്ച സംഭവത്തിൽ ഇരുമ്പ് പൈപ്പ് കയറ്റിവന്ന വാഹനത്തിന്‍റെ ഡൈവർ...

0
തൃശൂർ: കൂട്ടനെല്ലൂർ റോഡിൽ വാഹനത്തിൽ നിന്ന് ഇരുമ്പുപൈപ്പ് വീണ് ഇരുചക്രവാഹന യാത്രക്കാരി...

തൃശൂർ , എറണാകുളം ജില്ലാ കളക്ടർമാർക്ക് കോടതിയലക്ഷ്യ കേസിൽ രൂക്ഷ വിമർശനം

0
ആലപ്പുഴ: റവന്യു പൊതുസ്ഥലമാറ്റ മാനദണ്ഡങ്ങൾ പാലിക്കാത്ത എറണാകുളം, തൃശൂർ കളക്ടർമാർക്കെതിരെ...