കൊല്‍ക്കത്ത : ബംഗാളില്‍ തൃണമൂലിനായി പ്രചാരണത്തിനിറങ്ങി
ബോളിവുഡ് താരവും സമാജ്‌വാദി പാര്‍ട്ടി എം.പിയുമായ ജയ ബച്ചന്‍. കേന്ദ്ര മന്ത്രി ബാബുല്‍ സുപ്രിയോയ്‌ക്കെതിരെ മത്സരിക്കുന്ന ടോളിഗഞ്ജ് എംഎല്‍എ അരൂപ് ബിശ്വാസിന്റെ പ്രചാരണത്തിനാണ് ജയ ആദ്യം ഇറങ്ങുക. കൊല്‍ക്കത്തയിലെ സിനിമ നഗരമെന്ന് അറിയപ്പെടുന്ന സ്ഥലമാണ് ടോളിഗഞ്ജ്.
അരൂപ് ബിശ്വാസിനെതിരെ ബിജെപി ഇത്തവണ എംപിയും പ്രമുഖ ഗായകനുമായി ബാബുല്‍ സുപ്രിയോയെ ആണ് രംഗത്തിറക്കിയിട്ടുള്ളത്. സമാജ്‌വാദി പാര്‍ട്ടി നേതാവ് അഖിലേഷ് യാദവ് ബംഗാളില്‍ തൃണമൂലിന് പിന്തുണ അറിയിച്ചിരുന്നു. ഇതാണ് ജയ ബച്ചനെ തൃണമൂലിനായി പ്രചാരണത്തിനിറക്കാന്‍ കാരണം.