ജയലളിത ഉപയോഗിച്ചിരുന്ന അത്യാധൂനിക ഹെലികോപ്​റ്റര്‍ എയര്‍ ആംബുലന്‍സ് ആക്കാന്‍ സ്റ്റാലിന്‍​ സര്‍ക്കാര്‍ തീരുമാനിച്ചു

For full experience, Download our mobile application:
Get it on Google Play

ചെന്നൈ : തമിഴ്​നാട്​ മുന്‍മുഖ്യമന്ത്രി ജയലളിത ഉപയോഗിച്ചിരുന്ന അത്യാധൂനിക ഹെലികോപ്​റ്റര്‍ എയര്‍ ആംബുലന്‍സ് ആക്കാന്‍ സ്റ്റാലിന്‍​ സര്‍ക്കാര്‍ തീരുമാനിച്ചു. തമിഴ്​നാട്ടില്‍ നിലവില്‍ കോയമ്പത്തൂരിലെ സ്വകാര്യ ആശുപത്രി മാത്രമാണ്​ എയര്‍ ആംബുലന്‍സ്​ സര്‍വീസ്​ നടത്തുന്നത്​.

2006ലാണ്​ സംസ്​ഥാന സര്‍ക്കാര്‍ ഇരട്ട എന്‍ജിനുള്ള ‘ബെല്‍ 412EP’ എന്ന ഹെലികോപ്​റ്റര്‍ വാങ്ങിയത്​. 2019 നവംബര്‍​ വരെ ഉപയോഗിച്ച ഹെലികോപ്​റ്റര്‍ 2,449 മണിക്കൂര്‍ മാത്രമാണ്​ പറന്നത്​. പിന്നീട്​ മീനംപാക്കം വിമാനത്താവളത്തില്‍ നിര്‍ത്തിയിടുകയായിരുന്നു. കഴിഞ്ഞ സര്‍ക്കാര്‍ ഹെലികോപ്​റ്റര്‍ വില്‍ക്കാന്‍ നീക്കം നടത്തിയിരുന്നു.

എന്നാല്‍ ഡി.എം.കെ സര്‍ക്കാര്‍ വന്നതോടെ​ എയര്‍ ആംബുലന്‍സ്​ സര്‍വീസ്​ തുടങ്ങാന്‍ തീരുമാനിക്കുകയായിരുന്നു. ഇതോടനുബന്ധിച്ച്‌​ ചില പ്രധാന സര്‍ക്കാര്‍ ആശുപത്രി വളപ്പുകളില്‍ ഹെലിപാഡുകള്‍ നിര്‍മിക്കാനും മന്ത്രിസഭ തീരുമാനിച്ചിട്ടുണ്ട്​.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

കൊല്ലത്ത് അപകടത്തിൽപ്പെട്ട മത്സ്യത്തൊഴിലാളികളെ രക്ഷിക്കുന്നതിൽ വീണ്ടും അനാസ്ഥ

0
കൊല്ലം: അപകടത്തിൽപ്പെട്ട മത്സ്യത്തൊഴിലാളികളെ രക്ഷിക്കുന്നതിൽ വീണ്ടും അനാസ്ഥ. കൊല്ലം പൂന്തുറിയിൽ ഇന്നലെ...

ഇരുമ്പുപൈപ്പ് വീണ് ഇരുചക്രവാഹന യാത്രക്കാരി മരിച്ച സംഭവത്തിൽ ഇരുമ്പ് പൈപ്പ് കയറ്റിവന്ന വാഹനത്തിന്‍റെ ഡൈവർ...

0
തൃശൂർ: കൂട്ടനെല്ലൂർ റോഡിൽ വാഹനത്തിൽ നിന്ന് ഇരുമ്പുപൈപ്പ് വീണ് ഇരുചക്രവാഹന യാത്രക്കാരി...

രാത്രി യാത്രയ്‌ക്കിടെ വനിതാ യാത്രക്കാരിയോട് സ്വകാര്യ ബസ് ജീവനക്കാരുടെ ക്രൂരത

0
കോഴിക്കോട്: രാത്രി യാത്രയ്‌ക്കിടെ വനിതാ യാത്രക്കാരിയോട് സ്വകാര്യ ബസ് ജീവനക്കാരുടെ ക്രൂരത....

മാമ്മൻ മാപ്പിള മുതൽ മുൻസിപ്പൽ ചെയർമാൻ വരെ ! മിന്നൽ വേഗവരയിലൂടെ കോട്ടയം നഗരസഭയിൽ...

0
കോട്ടയം: കോട്ടയത്തെ അക്ഷരനഗരിയാക്കാൻ പ്രഥമകാരണക്കാരനായ കെ. സി. മാമ്മൻ മാപ്പിള യുടെ...