കൊച്ചി : ജി. ജയരാജിനെ സി–ഡിറ്റ് ഡയറക്ടര്‍ സ്ഥാനത്തുനിന്ന് നീക്കി സര്‍ക്കാര്‍ ഉത്തവിറക്കി. എസ്. ചിത്ര ഐഎഎസ് ആണ് പുതിയ ഡയറക്ടര്‍. ടി.എന്‍.സീമയുടെ ഭര്‍ത്താവായ ജയരാജിന്റെ നിയമനത്തിനെതിരായ ഹര്‍ജി ഹൈക്കോടതിയുടെ പരിഗണനയിലാണ്. എന്തു തന്നെ വന്നാലും തന്നെ ഈ സ്ഥാനത്തു നിന്ന് മാറ്റമില്ലെന്നും മുഖ്യമന്ത്രിയും താനുമായി അത്രയ്ക്കും അടുപ്പമുണ്ടെന്നും ജയരാജ് തന്റെ കീഴിലുള്ള ജോലിക്കാരോട് പറയുന്നതിന്റെ ശബ്ദരേഖ പുറത്തു വന്നിരുന്നു.
രണ്ട് മാസങ്ങള്‍ക്കു മുമ്പാണ് സി-ഡിറ്റ് ഡയറക്ടറായി ജയരാജിനെ നിയമിച്ചത്. ഈ നിയമനം വന്‍ വിവാദത്തിലെത്തിയിരുന്നു. ഇന്നലെ രാത്രിയിലാണ് ജയരാജിനെ പുറത്താക്കികൊണ്ടുള്ള ഉത്തരവ് മുഖ്യമന്ത്രിയുടെ ഓഫീസില്‍ പുറപ്പെടുവിച്ചത്. പകരം ചിത്ര ഐഎഎസിനാണ് ചുമതല നല്‍കിയിരിക്കുന്നത്. നിയമനത്തിനെതിരെ സി-ഡിറ്റിലെ ജീവനക്കരന്‍ ഹൈക്കോടതിയില്‍ ഹര്‍ജി സമര്‍പ്പിച്ചിരുന്നു.