നിര്‍ദേശം ലംഘിക്കുന്നവര്‍ക്കെതിരെ പൊലീസ്​ നിരീക്ഷണം ശക്തമാക്കി

For full experience, Download our mobile application:
Get it on Google Play

തിരുവനന്തപുരം : പുറത്തിറങ്ങരുതെന്ന നിര്‍ദേശം ലംഘിക്കുന്നവര്‍ക്കെതിരെ പോലീസ്​ നിരീക്ഷണം ശക്തമാക്കി. ജില്ല അതിര്‍ത്തികളില്‍ ബാരിക്കേഡ്​സ്​സ്ഥാപിക്കുകയും കൂടുതല്‍ പൊലീസിനെ വിന്യസിക്കുകയും ചെയ്​തു. കാസര്‍ഗോഡ്​ ജില്ലയില്‍ വിവിധ റോഡുകള്‍ അടച്ച്‌​ ബാരിക്കേഡുകള്‍ സ്​ഥാപിച്ചു. സ്വകാര്യ വാഹനങ്ങളില്‍ അത്യാവശ്യത്തിന്​ പുറത്തിറങ്ങുന്നവര്‍ സത്യവാങ്​മൂലം നല്‍കണ​മെന്ന്​ അറിയിച്ചിരുന്നു. അത്യാവശ്യങ്ങള്‍ക്കല്ലാ​തെ പുറത്തിറങ്ങുന്നവരെയും യുക്തമായ കാരണമില്ലാത്തവരെയും പൊലീസ്​ തടഞ്ഞ്​ വീട്ടിലേക്ക്​ തിരിച്ചയക്കുകയാണ്​​.

മലപ്പുറം ജില്ലയില്‍ പ്രധാന റോഡുകളില്‍ എ​ട്ടോളം സ്​ഥലങ്ങളിലും കൂടാതെ മറ്റു റോഡുകളിലും പൊലീസ്​ പരിശോധന ശക്തമാക്കി. കര്‍ണാടക -കേരള അതിര്‍ത്തിയായ മൂലഹള്ള ചെക്​പോസ്​റ്റില്‍ വയനാട്ടിലേക്കെത്തിയ മലയാളികളടക്കം നിരവധിപേര്‍ ചെക്ക്​പോസ്​റ്റില്‍ കുടുങ്ങി കിടന്നിരുന്നു. ഇപ്പോള്‍ മലയാളികളെ മാത്രം കടത്തിവിടുന്നുണ്ട്​.

സംസ്​ഥാനത്തെ മിക്ക പൊലീസ്​ സ്​റ്റേഷനു കീഴിലും പൊലീസ്​ റൂട്ട്​ മാര്‍ച്ച്‌​ നടത്തുന്നുണ്ട്​. ജനങ്ങള്‍ റോഡിലിറങ്ങുന്നത്​ തടയാന്‍ കര്‍ശന നിയന്ത്രണം ഏര്‍പ്പെടുത്തുമെന്ന്​ പൊലീസ്​ അറിയിച്ചു. കൊച്ചിയില്‍ നിരോധനാജ്ഞ ലംഘിച്ച 30 പേര്‍ക്കെതിരെ ഇന്നുമാത്രം ​ കേസെടുത്തിട്ടുണ്ട്​.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ഇന്ത്യൻ പ്രതിരോധ മേഖലയിലെ തദ്ദേശീയവൽക്കരണത്തിൽ വ്യോമസേന വിഭാഗത്തിന് വൻ മുന്നേറ്റം

0
ന്യൂഡൽഹി: ഇന്ത്യൻ പ്രതിരോധ മേഖലയിലെ തദ്ദേശീയവൽക്കരണത്തിൽ വ്യോമസേന വിഭാഗത്തിന് വൻ...

ബേപ്പൂരിലെ സ്ഥാനാര്‍ഥിത്വം പിഴച്ചെന്ന് കോഴിക്കോട് ഡിസിസി പ്രസിഡന്റ് കെ. പ്രവീണ്‍ കുമാര്‍ എംഎല്‍എ

0
കോഴിക്കോട്: ബേപ്പൂരിലെ സ്ഥാനാര്‍ഥിത്വം പിഴച്ചെന്ന് കോഴിക്കോട് ഡിസിസി പ്രസിഡന്റ് കെ. പ്രവീണ്‍...

മലപ്പുറം നിലമ്പൂരിൽ എം.ഡി.എം.എയുമായി യുവാക്കൾ പിടിയിൽ

0
മലപ്പുറം: മലപ്പുറത്ത് ലഹരി വേട്ട. നിലമ്പൂർ പോത്തുകല്ലിൽ വീട്ടിൽ വിൽപ്പനയ്ക്കായി സൂക്ഷിച്ചിരുന്ന...

വിദ്യാർഥിനികൾക്കൊപ്പം അപകടകരമായ ചെക്ക് ഡാമിൽ കുളിക്കാനിറങ്ങിയ പ്രിൻസിപ്പലിനെ സസ്പെൻഡ് ചെയ്തു

0
ജയ്‌പുർ: വിദ്യാർഥിനികൾക്കൊപ്പം അപകടകരമായ ചെക്ക് ഡാമിൽ കുളിക്കാനിറങ്ങുകയും ദൃശ്യങ്ങൾ സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുകയും...