റാന്നി: വലിയകാവ് കളത്തൂർപ്പടിയിൽ മണ്ണ് മാന്തിയന്ത്രം ട്രാൻസ്ഫോര്‍മറിലേക്ക് മറിഞ്ഞു. ആര്‍ക്കും പരിക്കില്ല. ഇവിടെ ഇന്ന് വൈദ്യുതി വിതരണം തടസ്സപ്പെടുമെന്ന് അധികൃതര്‍ അറിയിച്ചു.
ഇന്നു രാവിലെ കളത്തൂര്‍പ്പടി മാര്‍ത്തോമ്മ പാര്‍സനേജിന് സമീപമായിരുന്നു അപകടം. സംഭവത്തില്‍ ആര്‍ക്കും പരിക്കില്ല. ലോറിയിലെത്തിച്ച മണ്ണുമാന്തി യന്ത്രം ഇറക്കുന്നതിനിടയില്‍ ഒരു വശത്തേക്ക് ചരിഞ്ഞു മറിയുകയായിരുന്നു. രണ്ടു വൈദ്യുതി തൂണുകള്‍ തകര്‍ന്നു. ട്രാന്‍സ്ഫോര്‍മറിന് സുക്ഷിരം വീണതിനാല്‍ ഉപയോഗശൂന്യമായതായി കെ.എസ്.ഇ.ബി അധികൃതര്‍ പറഞ്ഞു. പുതിയ എസ്റ്റിമേറ്റ് തയ്യാറാക്കി ട്രാന്‍സ്ഫോര്‍മര്‍ വെച്ച് വൈദ്യുതി വിതരണം ഉടന്‍ പുനസ്ഥാപിക്കുമെന്നും ബന്ധപ്പെട്ടവര്‍ അറിയിച്ചു. ജലപദ്ധതിയുടെ ടാങ്ക് നിര്‍മ്മാണവുമായി ബന്ധപ്പെട്ട് എത്തിച്ച മണ്ണുമാന്തി യന്ത്രമാണ് മറിഞ്ഞത്.