നല്ലത് മാത്രം ചെയ്‌ത സര്‍ക്കാരിനെ മോശപ്പെടുത്താന്‍ വേണ്ടി ശത്രുക്കളുടെ കൈയിലെ കരുവായിട്ടല്ലേ നിങ്ങള്‍ മാറിയിട്ടുളളതെന്നും താന്‍ ചോദിച്ചതായി കടകംപളളി

For full experience, Download our mobile application:
Get it on Google Play

തിരുവനന്തപുരം : പത്ത് വര്‍ഷം റാങ്ക് പട്ടിക നീട്ടിയാലും ജോലി കിട്ടുമോയെന്ന് പ്രതീക്ഷിക്കുന്നുണ്ടോയെന്ന് പി എസ് സി ഉദ്യോഗാര്‍ത്ഥി ലയാ രാജേഷിനോട് ചോദിച്ചെന്ന് സമ്മതിച്ച്‌ മന്ത്രി കടകംപളളി സുരേന്ദ്രന്‍. 583 ആം റാങ്കുകാരിക്ക് എങ്ങനെയാണ് ജോലി കിട്ടുകയെന്നും അതിനുളള സാദ്ധ്യതയുണ്ടോയെന്നും ചോദിച്ചിരുന്നു. നല്ലത് മാത്രം ചെയ്‌ത സര്‍ക്കാരിനെ മോശപ്പെടുത്താന്‍ വേണ്ടി ശത്രുക്കളുടെ കൈയിലെ കരുവായിട്ടല്ലേ നിങ്ങള്‍ മാറിയിട്ടുളളതെന്നും താന്‍ ചോദിച്ചതായി കടകംപളളി വ്യക്തമാക്കി.

ഇവരാരും സംഘടന നേതാക്കളെന്ന് കരുതിയല്ല താന്‍ സംസാരിച്ചത്. താന്‍ പറഞ്ഞ കാര്യങ്ങള്‍ കേട്ടുവെന്നല്ലാതെ ഉദ്യോഗാര്‍ത്ഥികള്‍ ഒന്നും പ്രതികരിച്ചില്ല. പിന്നീടാണ് ചിലര്‍ക്ക് സങ്കടമുണ്ടായെന്ന് കേട്ടത്. നിശ്‌ചയമായിട്ടും സങ്കടമുണ്ടാകും. കുറ്റബോധത്തില്‍ നിന്ന് ഉണ്ടായ സങ്കടമാണത്. ഒരാളെ പോലും എടുക്കാതെ ലാപ്‌സായി പോയ റാങ്ക് പട്ടിക പി എസ് സിക്ക് ഉണ്ടായിട്ടുളള കാര്യം അവരെ ഓര്‍മ്മിപ്പിച്ചപ്പോള്‍ ഒന്നും മിണ്ടിയില്ല. കുറ്റബോധം അവരെ വേട്ടയാടുന്നുണ്ടാകുമെന്നും മന്ത്രി പറഞ്ഞു.

യൂത്ത് കോണ്‍ഗ്രസിന്റേയും യുവമോര്‍ച്ചയുടെ കളിപ്പാവകളായി നില്‍ക്കുന്നുവെന്ന ബോദ്ധ്യം തന്റെ വര്‍ത്തമാനത്തില്‍ നിന്ന് അവര്‍ക്ക് ബോദ്ധ്യമായിട്ടുണ്ടാകും. അല്ലാതെ അവരെ സങ്കടപ്പെടുത്തുന്ന ഒരു കാര്യവും പറഞ്ഞിട്ടില്ല. തന്നോട് ചോദിച്ചിട്ടോ അനുവാദം വാങ്ങിയിട്ടോ അല്ല അവര്‍ വന്നു കണ്ടത്. അവര്‍ ഒന്നും സംസാരിച്ചതുമില്ല. ആരോടും താന്‍ മോശമായി പെരുമാറാറിയില്ല. അഞ്ചരയാകുമ്പോള്‍ വീടിന്റെ ഗേയ്‌റ്റ് തുറന്നിടും. നാടിന്റെ പല ഭാഗത്ത് നിന്നുളളവരുടെ വിഷമം കേട്ട് തനിക്ക് കഴിയാവുന്നത് ചെയ്യുമെന്നും മന്ത്രി പറഞ്ഞു.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ഇലന്തൂരില്‍ കുടുംബശ്രീ ഓണം മേള ഉദ്‌ഘാടനം ചെയ്തു

0
ഇലന്തൂര്‍ : ഇലന്തൂരില്‍ നടന്ന കുടുംബശ്രീ ഓണം മേള ഇലന്തൂര്‍ ഗ്രാമപഞ്ചായത്ത്...

രാജ്യത്തെ എച്ച്1എൻ1 വ്യാപനം പുതിയ വകഭേദമല്ല ; ആശങ്കപ്പെടേണ്ടതില്ലെന്ന് ഐ.സി.എം.ആർ.

0
മുംബൈ : രാജ്യത്ത് ഇപ്പോൾ വ്യാപിച്ചുകൊണ്ടിരിക്കുന്ന എച്ച്1എൻ1 കേസുകൾക്കു പിന്നിൽ പുതിയ...

ഇന്ത്യ ആർട്ടിഫിഷ്യൽ ഇന്റലിജൻസിന്റെ നിർമാതാക്കളായി മാറണം ; ഡൽഹി മുഖ്യമന്ത്രി രേഖ ഗുപ്ത

0
വെല്ലൂർ : ഇന്ത്യ ആർട്ടിഫിഷ്യൽ ഇന്റലിജൻസിന്റെ കേവലമൊരു ഉപഭോക്താവായി തുടരുന്നതിന് പകരം...

വി ഡി സതീശന്‍ സര്‍ക്കാരിന്റെ നൂറാം ദിനം നാളെ

0
തിരുവനന്തപുരം: വിഡി സതീശന്‍ സര്‍ക്കാര്‍ അധികാരമേറ്റിട്ട് ഉത്രാട ദിനമായ ചൊവ്വാഴ്ച നൂറുദിവസം...