വലിയകാവ് കളത്തൂർപ്പടിയിൽ മണ്ണ് മാന്തിയന്ത്രം ട്രാൻസ്ഫോര്‍മറിലേക്ക് മറിഞ്ഞു

For full experience, Download our mobile application:
Get it on Google Play

റാന്നി: വലിയകാവ് കളത്തൂർപ്പടിയിൽ മണ്ണ് മാന്തിയന്ത്രം ട്രാൻസ്ഫോര്‍മറിലേക്ക് മറിഞ്ഞു. ആര്‍ക്കും പരിക്കില്ല. ഇവിടെ ഇന്ന് വൈദ്യുതി വിതരണം തടസ്സപ്പെടുമെന്ന് അധികൃതര്‍ അറിയിച്ചു.

ഇന്നു രാവിലെ കളത്തൂര്‍പ്പടി മാര്‍ത്തോമ്മ പാര്‍സനേജിന് സമീപമായിരുന്നു അപകടം. സംഭവത്തില്‍ ആര്‍ക്കും പരിക്കില്ല. ലോറിയിലെത്തിച്ച മണ്ണുമാന്തി യന്ത്രം ഇറക്കുന്നതിനിടയില്‍ ഒരു വശത്തേക്ക് ചരിഞ്ഞു മറിയുകയായിരുന്നു. രണ്ടു വൈദ്യുതി തൂണുകള്‍ തകര്‍ന്നു. ട്രാന്‍സ്ഫോര്‍മറിന് സുക്ഷിരം വീണതിനാല്‍ ഉപയോഗശൂന്യമായതായി കെ.എസ്.ഇ.ബി അധികൃതര്‍ പറഞ്ഞു. പുതിയ എസ്റ്റിമേറ്റ് തയ്യാറാക്കി ട്രാന്‍സ്ഫോര്‍മര്‍ വെച്ച് വൈദ്യുതി വിതരണം ഉടന്‍ പുനസ്ഥാപിക്കുമെന്നും ബന്ധപ്പെട്ടവര്‍ അറിയിച്ചു. ജലപദ്ധതിയുടെ ടാങ്ക് നിര്‍മ്മാണവുമായി ബന്ധപ്പെട്ട് എത്തിച്ച മണ്ണുമാന്തി യന്ത്രമാണ് മറിഞ്ഞത്.

dif
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ഒന്നുകിൽ കരാർ, അല്ലെങ്കിൽ പൂർണ്ണമായ കീഴടങ്ങൽ ; ഇറാൻ നേതൃത്വത്തിന് മുന്നിൽ നിലപാട് വ്യക്തമാക്കി...

0
വാഷിംഗ്ടൺ: ഒന്നുകിൽ കരാർ, അല്ലെങ്കിൽ പൂർണ്ണമായ കീഴടങ്ങൽ. ഇറാൻ നേതൃത്വത്തിന് മുന്നിൽ...

ഷൂട്ടിങ്ങിനിടെ മാൻകൊമ്പ് കടത്തി ; കളമശ്ശേരി മെട്രോ സ്റ്റേഷനിലെ സ്കാനിങ്ങിനിടെ കുടുങ്ങി ; അറസ്റ്റ്

0
കൊച്ചി : വനമേഖലയിലെ ഷൂട്ടിങ്ങിനിടെ മാൻകൊമ്പ് കടത്തിയ ലൈറ്റ് ബോയ് പിടിയിൽ....

ഔദ്യോഗിക കൃത്യനിർവഹണത്തിനെത്തിയ പോലീസിനെ ആക്രമിച്ചു ; പ്രതിക്ക് 3 വർഷം ശിക്ഷ

0
കൊച്ചി: ഔദ്യോഗിക കൃത്യനിർവഹണത്തിനെത്തിയ പോലീസിനെ ആക്രമിച്ച കേസിൽ കോലഞ്ചേരി തമ്മാനിമറ്റം മൂന്ന്...

നരേന്ദ്രമോദിയുടെ വീഡിയോ സമൂഹമാധ്യമങ്ങളിൽ നിന്നും നീക്കിയതിൽ ഖേദം പ്രകടിപ്പിച്ച് മെറ്റ

0
ന്യൂഡല്‍ഹി: പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ വീഡിയോ സമൂഹമാധ്യമങ്ങളിൽ നിന്നും നീക്കം ചെയ്ത നടപടിയിൽ...