ജെബി മേത്തര്‍ കൗൺസിലർ സ്ഥാനം രാജിവെച്ചു

For full experience, Download our mobile application:
Get it on Google Play

ആലുവ : കോണ്‍ഗ്രസിന്റെ രാജ്യസഭ സ്ഥാനാര്‍ത്ഥിയായി എ.ഐ.സി.സി പ്രഖ്യാപിച്ചതിനെ തുടര്‍ന്ന് ജെബി മേത്തര്‍ ഹിഷാം ആലുവ നഗരസഭ വൈസ് ചെയര്‍മാന്‍ സ്ഥാനവും കൗണ്‍സിലര്‍ സ്ഥാനവും രാജിവെച്ചു. ഇന്നലെ രാവിലെ നഗരസഭ സെക്രട്ടറി മുഹമ്മദ് ഷാഫി മുമ്പാകെയാണ് രാജി സമര്‍പ്പിച്ചത്. 2010 മുതല്‍ ആലുവ നഗരസഭയില്‍ പുളിഞ്ചോട് 22 -ാം വാര്‍ഡില്‍ നിന്നുള്ള കൗണ്‍സിലറാണ്. 2015 ജനറല്‍ സീറ്റായിട്ടും മത്സരിച്ച്‌ ജയിച്ചു. 2020ല്‍ മൂന്നാം വട്ടവും ജയിച്ച ശേഷമാണ് വൈസ് ചെയര്‍പേഴ്സണായത്. ഇന്ന് നിയമസഭ സെക്രട്ടറി മുമ്പാകെ രാജ്യസഭ സ്ഥാനാര്‍ത്ഥി പത്രിക സമര്‍പ്പിക്കുന്നതിന് മുന്നോടിയായിട്ടാണ് കൗണ്‍സില്‍ അംഗത്വം രാജിവെച്ചത്.

അന്‍വര്‍ സാദത്ത് എം.എല്‍.എ, ഡി.സി.സി പ്രസിഡന്റ് മുഹമ്മദ് ഷിയാസ്, കെ.പി.സി.സി ജനറല്‍ സെക്രട്ടറി ബി.എ. അബ്ദുള്‍ മുത്തലിബ്, നഗരസഭ ചെയര്‍മാന്‍ എം.ഒ. ജോണ്‍, എം.ടി. ജേക്കബ്, ഫാസില്‍ ഹുസൈന്‍, ലത്തീഫ് പൂഴിത്തറ, ലിസ ജോണ്‍സണ്‍, ഷമ്മി സെബാസ്റ്റ്യന്‍, പി.പി. ജെയിംസ് എന്നിവരും ജെബി മേത്തറിനൊപ്പമുണ്ടായിരുന്നു. കൗണ്‍സിലര്‍ സ്ഥാനം രാജിവെയ്ക്കുന്നതിന് മുന്നോടിയായി വാര്‍ഡിലെ വോട്ടര്‍മാരെ സന്ദര്‍ശിച്ച്‌ നന്ദിയര്‍പ്പിച്ച്‌ ജെബി മേത്തര്‍ അനുഗ്രഹം വാങ്ങി.

dif
previous arrow
next arrow
Advertisment
Josco hosp
previous arrow
next arrow

FEATURED

നിതിൻ രാജിൻ്റെ മരണം : അന്വേഷണ ഉദ്യോ​ഗസ്ഥനെതിരെ ഹൈക്കോടതി

0
കൊച്ചി: ദന്തൽ കോളേജ് വിദ്യാർത്ഥി നിതിൻ രാജിന്റെ മരണവുമായി ബന്ധപ്പെട്ട...

നിർബന്ധിത തൊഴിൽ നിരോധനം നടപ്പിലാക്കുന്നതിൽ വീഴ്ച ; ഇന്ത്യയടക്കമുള്ള രാജ്യങ്ങൾക്കെതിരെ പുതിയ താരിഫ് ഏർപ്പെടുത്തി...

0
വാഷിങ്ടൺ : നിർബന്ധിത തൊഴിൽ നിരോധനം നടപ്പിലാക്കുന്നതിൽ വീഴ്ച വരുത്തിയെന്നാരോപിച്ച് ഇന്ത്യയടക്കമുള്ള...

പിഎസ്‍സി പരീക്ഷാ ക്രമക്കേടിൽ അന്വേഷണം ഉന്നത ഉദ്യോഗസ്ഥരിലേക്ക്

0
തിരുവനന്തപുരം: പിഎസ്‍സി പരീക്ഷാ ക്രമക്കേടുമായി ബന്ധപ്പെട്ടുള്ള അന്വേഷണം ഉന്നത ഉദ്യോഗസ്ഥരിലേക്ക്....

ഫുട്‌ബോൾ താരങ്ങൾക്ക് കൂടുതൽ അവസരം ; ഇന്ത്യൻ ഫുട്‌ബോളുമായി കൈകോർക്കാൻ കേരളം

0
തിരുവനന്തപുരം : ഇന്ത്യൻ ടീമുമായി സഹകരിച്ച് സംസ്ഥാനത്ത് ഫുട്ബോൾ വളർച്ചയ്ക്ക് കളമൊരുക്കാൻ...