Tuesday, July 2, 2024 6:29 am

ജെഇഇ : പകരക്കാനെ വെച്ച്‌ പരീക്ഷയെഴുതി ഒന്നാമനായി ; ആള്‍മാറാട്ട കേസില്‍ ഒരാള്‍ അറസ്റ്റില്‍

For full experience, Download our mobile application:
Get it on Google Play

ന്യൂഡല്‍ഹി: ജെഇഇ പരീക്ഷയില്‍ അസമില്‍ ഒന്നാമതെത്തിയ വിദ്യാര്‍ഥിക്ക് പകരക്കാരനായി പരീക്ഷ എഴുതിയ യുവാവ് പിടിയില്‍. പ്രദീപ് കുമാറിനെയാണ് ഡല്‍ഹിയില്‍ നിന്ന് പോലീസ് പിടികൂടിയത്. ആള്‍മാറാട്ട കേസില്‍ അറസ്റ്റിലാകുന്ന എട്ടാമത്തെ പ്രതിയാണ് പ്രദീപ്. അസമിലെ നീല്‍ നക്ഷത്ര ദാസ് എന്ന വിദ്യാര്‍ഥിയാണ് പകരക്കാനെ വെച്ച്‌ പരിക്ഷയെഴുതി ജെഇഇ പരീക്ഷയില്‍ ടോപ്പറായത്.

നീല്‍ നക്ഷത്ര ദാസിന്റെ ഫോണ്‍ സംഭാഷണം ലീക്കായതോടെയാണ് പരീക്ഷ തട്ടിപ്പ് പുറത്തുവന്നത്. തനിക്ക് പകരം മറ്റൊരാളാണ് പരീക്ഷയെഴുതിയതെന്ന് ഈ കുട്ടി തന്റെ സുഹൃത്തിനോട് സമ്മതിക്കുന്നതാണ് പുറത്തു വന്നത്. ഇത് പോലീസിലെത്തിയതോടെ കേസെടുത്ത് അന്വേഷണം ആരംഭിക്കുകയായിരുന്നു. അഡീഷണല്‍ ഡെപ്യൂട്ടി കമ്മീഷണര്‍ സുപ്രോതീവ് ലാല്‍ ബറുവയുടെ നേതൃത്വത്തിലുള്ള അന്വേഷണ സംഘമാണ് കേസന്വേഷണം നടത്തുന്നത്.

ഡോക്ടര്‍ ദമ്പതികളായ മാതാപിതാക്കളാണ് ലക്ഷങ്ങള്‍ ചിലവഴിച്ച്‌ മകനുവേണ്ടി ആള്‍മാറാട്ട തട്ടിപ്പു നടത്തിയത്. 15 മുതല്‍ ഇരുപത് ലക്ഷം രൂപ വരെ നല്‍കിയാണ് മാതാപിതാക്കള്‍ പരീക്ഷയെഴുതാന്‍ ആളെ ഏര്‍പ്പാടാക്കിയത്. പിതാവ് ജ്യോതിര്‍മയി ദാസ്, കേസിലെ മുഖ്യപ്രതിയും കോച്ചിംഗ് സെന്റര്‍ ഉടമയുമായ ഭാര്‍ഗവ് ദേക, കോച്ചിംഗ് സെന്ററിലെ തന്നെ ഒരു വനിതാ ജീവനക്കാരി എന്നിവരുള്‍പ്പെടെ ഏഴ് പേരെ നേരത്തെ അറസ്റ്റ് ചെയ്തിരുന്നു. വിദ്യാര്‍ഥിയായ നീല്‍ നക്ഷത്ര ദാസ് ജാമ്യത്തില്‍ പുറത്തിറങ്ങിയിട്ടുണ്ട്.

ncs-up
rajan-new
previous arrow
next arrow
Advertisment
shanthi--up
life-line
sam
WhatsAppImage2022-07-31at72836PM
previous arrow
next arrow

FEATURED

കോട്ടയത്ത് കനത്ത മഴയ്ക്ക് പിന്നാലെ ആഫ്രിക്കൻ ഒച്ചുകളും തലപൊക്കി ; പൊറുതിമുട്ടി നാട്ടുകാർ

0
കോട്ടയം: ശക്തമായ മഴയ്ക്ക് പിന്നാലെ ജില്ലയിൽ ആഫ്രിക്കൻ ഒച്ചുകളും തലപൊക്കി തുടങ്ങി....

എലവേറ്റഡ് ഹൈവേ പദ്ധതി നീളുന്നു

0
കൊച്ചി: ഇടപ്പള്ളി മുതല്‍ അരൂര്‍ വരെ 18കിലോമീറ്ററിലെ എലവേറ്റഡ് ഹൈവേ പദ്ധതി...

മതനിന്ദ നടത്തിയെന്ന് ആരോപണം ; പാകിസ്താനിൽ ക്രിസ്ത്യൻ യുവാവിന് വധശിക്ഷ

0
ലഹോർ: സാമൂഹികമാധ്യമങ്ങളിലൂടെ മതനിന്ദ നടത്തിയെന്നാരോപിച്ച് പാകിസ്താനിൽ ക്രിസ്ത്യൻ യുവാവിന് വധശിക്ഷ. അഹ്‌സൻ...

രേവന്ത് റെഡ്ഡിയെ കൂടിക്കാഴ്ചയ്ക്ക് ക്ഷണിച്ച് ആന്ധ്രാപ്രദേശ് മുഖ്യമന്ത്രി എൻ. ചന്ദ്രബാബു നായിഡു

0
അമരാവതി: തെലങ്കാന മുഖ്യമന്ത്രി എ. രേവന്ത് റെഡ്ഡിയെ കൂടിക്കാഴ്ചയ്ക്ക് ക്ഷണിച്ച് ആന്ധ്രാപ്രദേശ്...