ന്യൂഡൽഹി : 2021 ജെ.ഇ.ഇ മെയിൻ പരീക്ഷയുടേതെന്ന പേരിൽ പ്രചരിക്കുന്ന വ്യാജ വെബ്സൈറ്റുകളെ സൂക്ഷിക്കണമെന്ന് വ്യക്തമാക്കി നാഷണൽ ടെസ്റ്റിങ് ഏജൻസി (എൻ.ടി.എ). പരീക്ഷയ്ക്ക് രജിസ്റ്റർ ചെയ്യാനെന്ന പേരിൽ ഈ വെബ്സൈറ്റുകൾ വ്യാപകമായി തട്ടിപ്പ് നടത്തുന്നത് ശ്രദ്ധയിൽപ്പെട്ടിട്ടുണ്ടെന്നും വിദ്യാർഥികളും രക്ഷകർത്താക്കളും സൂക്ഷിക്കണമെന്നും എൻ.ടി.എ പ്രസ്താവനയിലൂടെ അറിയിച്ചു.
jeemain.nta.nic.in മാത്രമാണ് ഓദ്യോഗിക വെബ്സൈറ്റെന്നും 2021-ലെ പരീക്ഷയെ സംബന്ധിക്കുന്ന എല്ലാ വിവരങ്ങളും അതിൽ ലഭിക്കുമെന്നും എൻ.ടി.എ വ്യക്തമാക്കി. jeeguide.co.in എന്ന പേരിൽ ഒരു വ്യാജ വെബ്സൈറ്റ് പ്രവർത്തിക്കുന്നത് ശ്രദ്ധയിൽപ്പെട്ടതിനെത്തുടർന്നാണ് മുൻകരുതൽ സ്വീകരിക്കാൻ വിദ്യാർഥികൾക്ക് എൻ.ടി.എ നിർദേശം നൽകിയിരിക്കുന്നത്. ഇത്തരം വ്യാജ വെബ്സൈറ്റുകൾ കണ്ടെത്തുകയാണെങ്കിൽ [email protected] എന്ന ഇ-മെയിൽ വിലാസത്തിൽ പരാതിപ്പെടാനും എൻ.ടി.എ ആവശ്യപ്പെട്ടിട്ടുണ്ട്.