2021ലെ നീറ്റ് , ജെഇഇ പരീക്ഷകള്‍ നീട്ടിവയ്ക്കില്ലെന്ന് കേന്ദ്ര വിദ്യാഭ്യാസ മന്ത്രി

For full experience, Download our mobile application:
Get it on Google Play

ന്യൂഡല്‍ഹി : നീറ്റ്, ജെഇഇ 2021 യോഗ്യത പരീക്ഷകള്‍ യാതൊരു നീട്ടിവയ്ക്കലുകളും കൂടാതെ നടക്കുമെന്ന് കേന്ദ്ര വിദ്യഭ്യാസ മന്ത്രി രമേഷ് പൊഖ്രിയാല്‍ നിഷാങ്ക്. വിദ്യാര്‍ത്ഥികള്‍, അധ്യാപകര്‍, രക്ഷിതാക്കള്‍ എന്നിവരുമായി നടത്തിയ വെബ്‌നാറിലാണ് ഇക്കാര്യം അദ്ദേഹം വ്യക്തമാക്കിയത്. ട്വറ്ററിലും ഫേസ്ബുക്കിലും ലൈവായി ചര്‍ച്ച സംപ്രേക്ഷണം ചെയ്തിരുന്നു.

പരീക്ഷയുടെ സിലബസും നടത്തിപ്പുമായി ബന്ധപ്പെട്ടുള്ള വിദ്യാര്‍ത്ഥികളുടെ ആശങ്കയിലും മന്ത്രി ഇടപെട്ടു. പരീക്ഷകള്‍ യാതൊരു കാരണവശാലും റദ്ദാക്കില്ലെന്നും മന്ത്രി. കൊവിഡ് സാഹചര്യം ഉണ്ടാക്കിയ ബുദ്ധിമുട്ടുകള്‍ പരിഹരിച്ച് പരീക്ഷ നടത്തും.

ഇത് സംബന്ധിച്ച സുപ്രിംകോടതി വിധിയും മന്ത്രി ചൂണ്ടിക്കാട്ടി. കുട്ടികളുടെ ഒരു വര്‍ഷം കളയരുതെന്നാണ് സുപ്രിംകോടതിയും നിര്‍ദേശിച്ചത്. വിദ്യാര്‍ത്ഥികളും നിര്‍ദേശം സ്വീകരിച്ചുവെന്നും അനുസൃതമായ രീതിയില്‍ പരീക്ഷ നടത്തുമെന്നും മന്ത്രി. കൊവിഡ് സാഹചര്യം കണക്കിലെടുത്ത് പരീക്ഷാ തിയതികള്‍ നേരത്തെ തന്നെ പ്രഖ്യാപിക്കും. ഇതിനായുള്ള ചര്‍ച്ചകള്‍ ആരംഭിച്ചുവെന്നും കേന്ദ്ര വിദ്യാഭ്യാസ മന്ത്രി.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

‘സംഘടന ശക്തിപ്രാപിക്കാതെ തിരിച്ചടി മറികടക്കാനാകില്ല’ ; വിപുലീകൃത സംസ്ഥാന കമ്മിറ്റിയ്ക്കായുള്ള മാര്‍ഗരേഖയില്‍ പരാമര്‍ശം

0
കോഴിക്കോട് : സംഘടന ശക്തിപ്രാപിക്കാതെ തിരിച്ചടി മറികടക്കാനാകില്ലെന്ന് സിപിഐഎം വിപുലീകൃത സംസ്ഥാന...

ഇന്ത്യൻ ബഹിരാകാശ രംഗത്തെ തെറ്റായ പ്രവണതകള്‍ ; വീണ്ടും വിമർശനവുമായി മുൻ ഐഎസ്ആർഒ ചെയർമാൻ...

0
തിരുവനന്തപുരം : ഇന്ത്യൻ ബഹിരാകാശ രംഗത്തെ തെറ്റായ പ്രവണതകള്‍ക്കെതിരെ വീണ്ടും തുറന്നടിച്ച്...

ജിംനേഷ്യത്തിന്റെയും ബ്യൂട്ടിപാർലറിന്റെയും മറവിൽ ലഹരിമരുന്ന് വിൽപ്പന ; കേസിൽ രണ്ടുപേർ കൂടി അറസ്റ്റിൽ

0
തൃശ്ശൂർ: ജിംനേഷ്യത്തിൻ്റേയും ബ്യൂട്ടിപാർലറിൻ്റേയും മറവിൽ ലഹരിമരുന്ന് വിൽപ്പന നടത്തിയ കേസിൽ രണ്ടുപേരെ...

വൈദ്യുതി കരാർ റദ്ദാക്കലിൽ 2,130 കോടിയുടെ ബാധ്യത : വിമർശനവുമായി കുമ്മനം രാജശേഖരൻ

0
തിരുവനന്തപുരം : കുറഞ്ഞ നിരക്കിൽ ലഭിക്കേണ്ടിയിരുന്ന ദീർഘകാല വൈദ്യുതി കരാറുകൾ റദ്ദാക്കിയതിലൂടെ...