കാശ്മീര്‍ : ജമ്മുകശ്മീരിലെ അനന്ത്നാഗിൽ ഭീകരരും സുരക്ഷാ സേനയും തമ്മിലുണ്ടായ ഏറ്റുമുട്ടലിൽ മുതിർന്ന ഹിസ്ബുൾ കമാൻഡറെ സുരക്ഷാ സേന വധിച്ചു. ഇവരിൽ നിന്ന് ആയുധങ്ങളും സ്ഫോടക വസ്തുക്കളും പിടിച്ചെടുത്തു. ഏറ്റുമുട്ടലിൽ മൂന്ന് സൈനികർക്കും ഒരു പ്രദേശവാസിക്കും പരിക്കേറ്റു. പരിക്കേറ്റവരെ ശ്രീനഗറിലെ ആശുപത്രിയിലേക്ക് മാറ്റി. ഇവരുടെ പരിക്ക് ഗുരുതരമല്ലെന്ന് ആശുപത്രി അധികൃതർ അറിയിച്ചു. കഴിഞ്ഞ കുറച്ച് ദിവസങ്ങളായി ഈ പ്രദേശങ്ങളിൽ ഏറ്റുമുട്ടലുകൾ നടക്കുന്നുണ്ട്.
ജമ്മുവിൽ ഏറ്റുമുട്ടൽ ; ഹിസ്ബുൾ സീനിയർ കമാൻഡറെ സൈന്യം വധിച്ചു
RECENT NEWS
Advertisment