Wednesday, May 22, 2024 11:40 am

ജെസ്‌ന കേസ് ; ക്രൈംബ്രാഞ്ചിന് പ്രതിസന്ധിയായത് കൊവിഡെന്ന് കെ ജി സൈമണ്‍

For full experience, Download our mobile application:
Get it on Google Play

തിരുവനന്തപുരം : ജസ്‌ന തിരോധാന കേസില്‍ കേരള പോലീസിനെതിരെ കോടതിയില്‍ സിബിഐ സമര്‍പ്പിച്ച റിപ്പോര്‍ട്ടിലെ വിവരങ്ങള്‍ പുറത്ത്. ജെസ്‌നയെ കാണാതായി ആദ്യ 48 മണിക്കൂര്‍ പോലീസിന്റെ ഭാഗത്ത് നിന്ന് ഊര്‍ജിതമായ അന്വേഷണമുണ്ടായില്ലെന്നും ഇത് തുടരന്വേഷണ പുരോഗതിയെ ബാധിച്ചെന്നും സിബിഐ ചൂണ്ടിക്കാട്ടുന്നു. തിരോധാനം സംബന്ധിച്ച് വളരെ നിര്‍ണായകമായ ആദ്യത്തെ മണിക്കൂറുകള്‍. എന്നാല്‍ ഈ സമയം പോലീസ് വേണ്ടവിധത്തില്‍ ഇടപെടാത്തത് തെളിവുകള്‍ നശിക്കാന്‍ കാരണമായെന്നും സിബിഐ വ്യക്തമാക്കി. എന്നാല്‍ സിബിഐ റിപ്പോര്‍ട്ട് തള്ളി അന്വേഷണ ഉദ്യോഗസ്ഥനായിരുന്ന കെ ജി സൈമണ്‍ രംഗത്തെത്തി. കേരള പോലീസും ക്രൈംബ്രാഞ്ചും ജെസ്‌ന കേസില്‍ നിര്‍ണായക കണ്ടെത്തലുകള്‍ നടത്തിയിരുന്നെന്ന് സൈമണ്‍ പറഞ്ഞു. പോലീസിനെ കുറ്റം പറയുന്നതിന് അപ്പുറത്തേക്ക് സിബിഐ ഈ കേസിനെ കാണണമായിരുന്നെന്ന് അദ്ദേഹം പറഞ്ഞു.

ജെസ്‌ന അവസാനമായി യാത്ര ചെയ്ത ബസിലെ ആളുകളെ കണ്ടെത്താന്‍ അന്ന് തന്നെ സാധിച്ചിരുന്നെങ്കില്‍ ഏറെ പ്രധാനമാകുമായിരുന്നു. എന്നാല്‍ ക്രൈംബ്രാഞ്ചാണ് അവരെ പിന്നീട് കണ്ടെത്തിയതും വിവരങ്ങള്‍ തേടിയതും. ജെസ്‌നയെ കണ്ടെത്താനാകുമെന്ന് ക്രൈംബ്രാഞ്ച് ശുഭപ്രതീക്ഷ പങ്കുവെച്ചതിനെതിരെയും സിബിഐ റിപ്പോര്‍ട്ടില്‍ പരാമര്‍ശിച്ചു. ജെസ്‌ന എവിടെയോ ജീവിച്ചിരിപ്പുണ്ടെന്ന പ്രതീതി ജനിപ്പിക്കാന്‍ ഇത് കാരണമായെന്ന് സിബിഐ ചൂണ്ടിക്കാട്ടി. എന്നാല്‍ ഈ പരാമര്‍ശങ്ങളും തള്ളിയ കെ ജി സൈമണ്‍ കൊവിഡ് വന്നതോടെ അന്വേഷണത്തെ ബാധിച്ചെന്നും പറഞ്ഞു.

ncs-up
life-line
rajan-new
previous arrow
next arrow
Advertisment
shanthi--up
life-line
sam
WhatsAppImage2022-07-31at72836PM
previous arrow
next arrow

FEATURED

പ്ര​ണ​യം എ​തി​ര്‍​ത്തതിൽ പക ; പെ​ണ്‍​കു​ട്ടി പി​താ​വി​നെ ക​ഴു​ത്ത​റു​ത്ത് കൊലപ്പെടുത്തി, സ​ഹോ​ദ​ര​നെ ചു​റ്റി​ക​യ​യ്ക്ക​ടി​ച്ചു

0
ല​ക്‌​നോ: പ്ര​ണ​യം എ​തി​ര്‍​ത്ത പി​താ​വി​നെ കാ​മു​ക​ന്‍റെ സ​ഹാ​യ​ത്തോ​ടെ 17 കാ​രി കൊ​ല​പ്പെ​ടു​ത്തി....

ആഡംബര കാറിടിച്ച് രണ്ട് പേർ മരിച്ച സംഭവം : കൗമാരക്കാരന് ജാമ്യം നൽകിയതില്‍...

0
ന്യൂഡൽഹി: പുണെയിൽ ആഡംബര കാറിടിച്ച് രണ്ട് പേർ മരിച്ച സംഭവത്തിൽ കാറോടിച്ച...

അടിയന്തരാവസ്ഥയ്‌ക്കെതിരെ പ്രതിഷേധിച്ചതിന് 16 മാസമാണ് ജയിലിലടച്ചത് ; പ്രതിരോധമന്ത്രി രാജ്‌നാഥ് സിംഗ്

0
ഡൽഹി: അടിയാന്താവസ്ഥ കാലത്ത് ഇന്ദിരയുടെ ഭരണകൂടം തന്നോട് കാണിച്ച അനീതികൾ എണ്ണിപ്പറഞ്ഞ്...

ലൈംഗികാതിക്രമക്കേസ് ; ബ്രിജ്ഭൂഷണെതിരെ കുറ്റം ചുമത്തി

0
ഡൽഹി: വനിത ഗുസ്തി താരങ്ങളോട് അതിക്രമം കാണിച്ചെന്ന കേസിൽ ഗുസ്‌തി ഫെഡറേഷൻ...