Sunday, May 26, 2024 9:25 am

ജസ്ന എവിടെയുണ്ടെന്ന് അറിയാമെന്ന് തച്ചങ്കരിയും കെ.ജി സൈമനും പറഞ്ഞു ; പക്ഷെ പോലീസ് വെളിപ്പെടുത്തുന്നില്ല ; സമഗ്ര അന്വേഷണം ആവശ്യപ്പെട്ട് പിതാവ് പ്രധാന മന്ത്രിക്ക് കത്തയച്ചു

For full experience, Download our mobile application:
Get it on Google Play

വെച്ചൂച്ചിറ: സംശയാസ്പദമായ സാഹചര്യത്തില്‍ വെച്ചൂച്ചിറ നിന്നും 2018 മുതല്‍ കാണാതായ ജസ്ന മരിയ ജെയിംസിനെ കണ്ടെത്താന്‍ സമഗ്ര അന്വേഷണം ആവശ്യപ്പെട്ട് പിതാവ് പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് കത്തയച്ചു. സംഭവത്തിലെ ദുരൂഹത നീക്കാന്‍ സംസ്ഥാന സര്‍ക്കാര്‍ അന്വേഷണം ഫലപ്രദമല്ലെന്നും കേന്ദ്ര ഏജന്‍സികള്‍ അന്വേഷിക്കണമെന്നും കത്തിലൂടെ  പിതാവ് അഭ്യര്‍ത്ഥിച്ചു.

2018 മാര്‍ച്ച്‌ 22ന് രാവിലെ 9.30ഓടെയാണ് ജസ്ന വെച്ചൂച്ചിറ കൊല്ലമുളയിലെ വീട്ടില്‍ നിന്നും അപ്രത്യക്ഷയായത്. പുഞ്ചവയലിലെ ബന്ധുവീട്ടില്‍ പോവുകയാണെന്നാണ് ജസ്ന അയല്‍ക്കാരോട് പറഞ്ഞത്. പക്ഷെ അവര്‍ അവിടെ എത്തിയില്ല. ആദ്യം ലോക്കല്‍ പോലീസാണ് കേസ് അന്വേഷിച്ച്‌ തുടങ്ങിയത്. പിന്നീട് അന്വേഷണം ക്രൈംബ്രാഞ്ചിനെ ഏല്‍പ്പിച്ചു.

ഇതിനിടെ മംഗ്ലൂരിലെ ഇസ്ലാമിക മതപഠനകേന്ദ്രത്തില്‍ കണ്ടെത്തിയതായി വിവിധ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തിരുന്നു. ഊര്‍ജ്ജിതമായ അന്വേഷണത്തിനൊടുവില്‍ നേരത്തെ കേരളത്തിലെ പോലീസുദ്യോഗസ്ഥര്‍ ജസ്ന ഇപ്പോഴെവിടെയെന്ന് വെളിപ്പെടുത്താന്‍ വിസമ്മതിച്ചത് സംശയങ്ങള്‍ ഉണര്‍ത്തിയിരുന്നു. പോലീസില്‍ നിന്നും വിരമിച്ച പത്തനംതിട്ട എസ്പി കെ.ജി. സൈമണായിരുന്നു അന്വേഷണച്ചുമതല. ഇദ്ദേഹം ജസ്ന എവിടെയെന്ന് കണ്ടെത്തിയിട്ടുണ്ടെന്ന് ചില മാധ്യമങ്ങളില്‍ വാര്‍ത്തകള്‍ വന്നിരുന്നു. എന്നാല്‍ ഇതിനെക്കുറിച്ചുള്ള ചോദ്യങ്ങളില്‍ നിന്നും വ്യക്തമായ മറുപടി പറയാതെ അദ്ദേഹം ഒഴിഞ്ഞുമാറുകയായിരുന്നു.

20 വയസ്സായ ഒരു പെണ്‍കുട്ടി മാംഗ്ലൂരിലെ ഇസ്ലാമിക സെമിനാരിയില്‍ എത്തിയെന്ന വാര്‍ത്ത നിരവധി ചോദ്യങ്ങളുണര്‍ത്തിയിരുന്നു. ഈ പ്രത്യേക കേസിലെത്തുമ്പോള്‍ പുറത്തുനിന്നുള്ള ഒരു സമ്മര്‍ദ്ദത്തിന് പോലീസ് വഴങ്ങുകയാണോ എന്ന് പൊതുജനത്തിലും സംശയം ജനിപ്പിച്ചിരുന്നു. അപ്രത്യക്ഷയാവുന്ന നാളുകളില്‍ ജസ്ന കാഞ്ഞിരപ്പള്ളിയിലെ സെന്റ് ഡൊമെനിക് കോളെജില്‍ ബിരുദ വിദ്യാര്‍ത്ഥിയായിരുന്നു.

മാധ്യമങ്ങള്‍ ലവ് ജിഹാദ് എന്ന രീതിയില്‍ ജസ്ന പ്രശ്നത്തെ നോക്കിക്കാണാന്‍ തുടങ്ങിയതോടെ ഇടതുപക്ഷസര്‍ക്കാരും വെട്ടിലായി. ഇക്കാര്യത്തില്‍ ഇടപെട്ടാല്‍ ഇസ്ലാമിക വോട്ടുകള്‍ നഷ്ടമാകുമോ എന്ന ഭയം സര്‍ക്കാരിനുണ്ട്. സോഷ്യല്‍ മീഡിയയില്‍ ഇത് സംബന്ധിച്ച ചൂടേറിയ വാഗ്വാദങ്ങള്‍ നടക്കുകയാണിപ്പോള്‍. ഈയിടയായി ചില ക്രിസ്തീയ വിഭാഗങ്ങള്‍ തങ്ങളുടെ സമുദായത്തിലെ പെണ്‍കുട്ടികള്‍ ലവ് ജിഹാദിന് ഇരയാകുന്നതായി ചില വിമര്‍ശനങ്ങള്‍ ഉയര്‍ത്തിയിരുന്നു.

അതേസമയം ജെസ്ന മരിയ ജയിംസിനെ കണ്ടെത്തുന്നതിനായി ഫയല്‍ ചെയ്ത ഹേബിയസ് കോര്‍പ്പസ് ഹര്‍ജി കഴിഞ്ഞ ദിവസം പിന്‍വലിച്ചിരുന്നു. കൊച്ചിയിലെ ക്രിസ്ത്യന്‍ അലയന്‍സ് ആന്‍ഡ് സോഷ്യല്‍ ആക്ഷന്‍ എന്ന സംഘടന നല്‍കിയ ഹര്‍ജിയാണ് പിന്‍വലിച്ചത്. സാങ്കേതിക പിഴവുകള്‍ ഉള്ള ഹര്‍ജി തള്ളേണ്ടിവരും എന്ന് ഹൈക്കോടതി കോടതി മുന്നറിയിപ്പ് നല്‍കിയതിനെ തുടര്‍ന്നാണ് ഹര്‍ജി പിന്‍വലിച്ചത്. ജസ്റ്റിസ് വിനോദ് ചന്ദ്രന്‍, എം ആര്‍ അനിത എന്നിവര്‍ അടങ്ങിയ ഡിവിഷന്‍ ബഞ്ചാണ് ഹര്‍ജി പരിഗണിച്ചത്. ജസ്നയെ കാണാതായിട്ട് രണ്ട് വര്‍ഷമായെന്നും വിഷയത്തില്‍ കോടതി അടിയന്തിര ഇടപെടല്‍ നടത്തണമെന്നാണ് ഹര്‍ജിയില്‍ ആവശ്യപ്പെട്ടിരുന്നത്.

ncs-up
rajan-new
previous arrow
next arrow
Advertisment
shanthi--up
life-line
sam
WhatsAppImage2022-07-31at72836PM
previous arrow
next arrow

FEATURED

ബാർ കോഴ ആരോപണം : എം ബി രാജേഷിനെയും മുഹമ്മദ് റിയാസിനെയും മന്ത്രിസഭയിൽ നിന്നും...

0
കോഴിക്കോട് : ബാർ കോഴ ആരോപണത്തിന്റെ അടിസ്ഥാനത്തിൽ എംബി രാജേഷിനേയും മുഹമ്മദ്...

അബ്ദുൽ റഹീമിന്റെ മോചനം ; 47 കോടി രൂപ ലഭിച്ചതായി റിയാദിലെ നിയമ സഹായ...

0
സൗദി: വധശിക്ഷയ്ക്ക് വിധിക്കപ്പെട്ട് സൗദിയിലെ ജയിലിൽ കഴിയുന്ന അബ്ദുൽ റഹീമിന്റെ മോചനത്തിനായി...

ചികിത്സ വൈകി മരണം ; 2 ഐസിയു ആംബുലൻസുകളും കട്ടപ്പുറത്ത് ; ‘സാങ്കേതികത്വം’ പറഞ്ഞ്...

0
പാലക്കാട്: അനുഭവങ്ങളിലൂടെ ഒന്നും പഠിക്കുന്നില്ലെന്ന് വീണ്ടും ഓർമപ്പെടുത്തുകയാണ് അട്ടപ്പാടിയിലെ ചികിത്സാ സംവിധാനത്തിന്റെ...

ബംഗാളിൽ ബൂത്ത് സന്ദർശനത്തിന് എത്തിയ ബി.ജെ.പി സ്ഥാനാർഥിയെ നാട്ടുകാർ കല്ലെറിഞ്ഞ് ഓടിച്ചു ; കുതറിയോടി...

0
കൊല്‍ക്കത്ത: ആറാം ഘട്ട വോട്ടെടുപ്പിനിടെ ബംഗാളില്‍ ബി.ജെ.പി സ്ഥാനാര്‍ഥിക്ക് നേരെ ആള്‍ക്കൂട്ട...