Tuesday, May 13, 2025 5:57 pm

ജെസ്‌ന കാണാമറയത്തായിട്ട് അഞ്ച് വര്‍ഷം

For full experience, Download our mobile application:
Get it on Google Play

പത്തനംതിട്ട: മാര്‍ച്ച് 22 കറുത്ത ദിനം. ജെസ്നയുടെ തിരോധാനത്തോടെ കുടുംബത്തില്‍ കാര്‍മേഘം തളംകെട്ടി. കൗമാരക്കാരി കാണാമറയത്തായിട്ട് അഞ്ച് വര്‍ഷം. തുമ്പില്ലാതെ അന്വേഷണം. എരുമേലി മുക്കൂട്ടുതറ കുന്നത്തുവീട്ടില്‍ ജയിംസിന്റെയും പരേതയായ ഫാന്‍സിയുടെ ഇളയമകള്‍ ജെസ്‌ന മരിയ (20) യെ കാണാതായിട്ട് അഞ്ച് വര്‍ഷം. ജെസ്നയെന്ന ബിരുധവിദ്യാര്‍ത്ഥിനിയുടെ തിരോധാനം സംബന്ധിച്ച് അഭ്യൂഹങ്ങളല്ലാതെ അന്വേഷണ ഉദ്യോഗസ്ഥര്‍ക്കും കൃത്യമായ ഉത്തരം ഇല്ല. നിലവില്‍ സി ബി ഐ അന്വേഷണം നടന്നുവരികയാണ്.

അഭ്യൂഹങ്ങള്‍ പരത്തുന്നവര്‍ ശരിയായ അന്വേഷണത്തെ വഴിതിരിച്ചു വിടുകയാണെന്ന് ജെസ്‌നയുടെ പിതാവ് ജെയിംസ് പറയുന്നു. ഒടുവില്‍ സെന്‍ട്രല്‍ ജയില്‍ തടവുകാരന്‍ നല്‍കിയ മൊഴിയിലും കാര്യമില്ലെന്നാണ് സി. ബി. ഐ. തന്നെ അറിയിച്ചത്. അന്വേഷണം ശരിയായ രീതിയില്‍ നടക്കുന്നതായി വിശ്വാസമുണ്ട്. ആദ്യം മുതല്‍ അവിടെ കണ്ടു ഇവിടെ കണ്ടു എന്ന് പറഞ്ഞ് പരത്തുന്നവര്‍ അന്വേഷണം വഴിതിരിച്ചു വിട്ടു.

അന്വേഷണ ഉദ്യോഗസ്ഥര്‍ അവര്‍ പറഞ്ഞത് കേട്ടു പോയി. എന്നാല്‍ ശരിയായ അന്വേഷണം ആദ്യം നടന്നില്ല. അവിടെയിവിടെയായി ജെസ്‌ന ജീവിച്ചിരിപ്പുണ്ട് രണ്ടു മക്കളുടെ മാതാവായി എന്ന് പറയുന്നവര്‍ എന്തുകൊണ്ട് കണ്ടെത്തി തരാന്‍ സഹായിക്കുന്നില്ല. അങ്ങനെയെങ്കില്‍ മകളെയും കണ്ടെത്തി അന്വേഷണം അവസാനിപ്പിക്കാമായിരുന്നല്ലോ. ഓരോ ദിവസവും ഒരുപാടു വിഷമത്തോടെ നെഞ്ചു നീറി കഴിയുകയാണ്. അവളെ എന്നെങ്കിലും കണ്ടെത്തുമെന്നാണ് പ്രതീക്ഷിക്കുന്നത്-പിതാവ് ജെയിംസ് പറയുന്നു.

തിരുവനന്തപുരം പൂജപ്പുര സെന്‍ട്രല്‍ ജയിലിലെ പോക്സോ കേസിലെ തടവുകാരന്‍ സി ബി ഐയ്ക്ക് കൊടുത്ത മൊഴിയാണ് ഒടുവിലത്തെ അഭ്യൂഹം. ഒപ്പമുണ്ടായിരുന്ന മോഷണ കേസിലെ പ്രതി ജെസ്‌നയുടെ തിരോധാനം സംബന്ധിച്ച് അറിയാമെന്നാണ് വെളിപ്പെടുത്തിയതെന്നും പത്തനംതിട്ട സ്വദേശിയായ ഇയാള്‍ ഒളിവിലാണെന്നുമാണ് മൊഴി നല്‍കിയത്. ഇതേ തുടര്‍ന്നും സി ബി ഐ അന്വേഷണം നടത്തി.

പക്ഷേ അതും വെറുതെയായി. 2018 മാര്‍ച്ച് 22 ന് രാവിലെ 9.15 നാണ് മുക്കൂട്ടുതറ ടൗണിനു സമീപമുള്ള വീട്ടില്‍ നിന്നും ജെസ്‌ന ഇറങ്ങുന്നത്. കൈയില്‍ കരുതിയ ചെറിയബാഗിനുള്ളില്‍ മൂന്നാം തീയതിയിലെ പരീക്ഷയ്ക്ക് പഠിക്കുന്നതിനുള്ള പുസ്തകം മാത്രം എടുത്തിരുന്നു. വീടിനു മുന്‍പില്‍ കാത്തു നിന്ന് ഓട്ടോറിക്ഷയില്‍ മുക്കൂട്ടുതറ ടൗണിലെത്തി. 9.30 ന് ചാത്തന്‍തറയില്‍ നിന്നും എരുമേലിയിലേയ്ക്ക് പുറപ്പെട്ട ബസില്‍ കയറി എരുമേലിയിലെത്തിയത് വ്യക്തമായി കണ്ടവരുണ്ട്. കോളജിലെ ജൂനിയര്‍ വിദ്യാര്‍ത്ഥിയും അമ്മയും യാത്ര ചെയ്ത ബസിലാണ് അവള്‍ കയറിയത്.

എരുമേലി സ്വകാര്യ ബസ് സ്റ്റാന്റിലെത്തിയ ജസ്‌ന മുണ്ടക്കയത്തേയ്ക്ക് ബസില്‍ കയറുന്നതിനായി പോകുന്നത് കണ്ടതായി ഇവര്‍ നല്‍കിയ വിവരമാണ് അവസാനമായി ലഭിച്ചത്. പിന്നീട് അവള്‍ എവിടേയ്ക്കാണ് പോയതെന്ന് ആര്‍ക്കും അറിയില്ല. പോലീസ് നടത്തിയ അന്വേഷണത്തിലും വ്യക്തമായ സൂചനകള്‍ ഇതുവരെയും കണ്ടെത്താനായിട്ടില്ല. ആരോടും അധികം സംസാരിക്കാത്ത പ്രകൃതം. കറുത്ത ഫ്രെയിം ഉള്ള വട്ടകണ്ണാടിയും, കൈയില്‍ വലിയ വാച്ചും ലളിതമായ വസ്ത്രധാരണവും മാത്രമുള്ള അവള്‍ സ്വര്‍ണാഭരണങ്ങള്‍ അണിയാറില്ല. സ്മാര്‍ട്ട് ഫോണ്‍ പോലും സ്വന്തമായില്ല.

മുണ്ടക്കയം പുഞ്ചവയലിലുള്ള പിതാവിന്റെ സഹോദരിയുടെ അരികിലേയ്ക്കാണ് യാത്ര പോയതെന്നു മാത്രം പിതാവിനും സഹോദരങ്ങള്‍ക്കും അറിയാം. പിന്നെയുള്ളതെല്ലാം അഭ്യൂഹങ്ങള്‍ മാത്രം. സ്ഥിരം ബന്ധപ്പെട്ടിരുന്നവരിലൂടെ ലഭിച്ച വിവരങ്ങളില്‍ നിന്നും അവള്‍ ഏങ്ങോട്ടാണ് പോയതെന്ന് കണ്ടെത്താനാവുന്നില്ലായെന്ന് പോലീസ് പറയുന്നു. 2017 ജൂലൈ അഞ്ചിനാണ് ന്യുമോണിയ ബാധയെ തുടര്‍ന്ന് മാതാവ് ഫാന്‍സി മരിച്ചത്. അമ്മയുടെ ആകസ്മിക വേര്‍പാടില്‍ മാനസിക സംഘര്‍ഷത്തിലായിരുന്നു ജെസ്‌ന.

പഠനത്തില്‍ ഏറെ സമര്‍ഥയായിരുന്ന ജസ്‌നയ്ക്ക് ശാന്ത സ്വഭാവമായിരുന്നതായി അദ്ധ്യാപകരും ബന്ധുക്കളും പറയുന്നു. ഒടുവിലെഴുതിയ പരീക്ഷയില്‍ 86 ശതമാനം മാര്‍ക്ക് നേടിയിരുന്നു. കാഞ്ഞിരപ്പള്ളി സെന്റ് ഡൊമിനിക്‌സ് കോളജിലെ എന്‍. എസ്. എസ്. വോളണ്ടിയറായിരുന്നു. പ്രണയ ബന്ധമോ ആത്മാര്‍ഥ സുഹൃത്തുക്കളൊ അനാവശ്യ കൂട്ടുകെട്ടുകളോ ഒന്നുമില്ലാതിരുന്നതിനാല്‍ അതു വഴിയുള്ള അന്വേഷണവും ഫലം കണ്ടില്ല. അവള്‍ ഉപയോഗിച്ചിരുന്ന സാധാ ഫോണ്‍ കൈയില്‍ കൊണ്ടു നടക്കാറുമില്ല.ഫെബ്രുവരി പത്തിന് ജന്മദിനം ദിവസത്തില്‍ ‘മൈ ബര്‍ത്ത്‌ഡേ കട്ട ബോര്‍’ എന്ന് എഴുതിയതൊഴിച്ചാല്‍ കാര്യമായ കുറിപ്പുകളൊന്നും ഡയറിയില്‍ കണ്ടെത്താനായില്ല. ജെസ്‌നയെയും…

ncs-up
rajan-new
memana-ad-up
dif
previous arrow
next arrow
Advertisment
silpa-up
asian
sam
WhatsAppImage2022-07-31at72444PM
life-line
previous arrow
next arrow

FEATURED

കൊൽക്കത്ത അന്താരാഷ്ട്ര വിമാനത്താവളത്തിൽ ബോംബ് ഭീഷണി ; യാത്രക്കാരെ മാറ്റി

0
കൊൽക്കത്ത: കൊൽക്കത്തയിലെ നേതാജി സുഭാഷ് ചന്ദ്രബോസ് അന്താരാഷ്ട്ര വിമാനത്താവളത്തിൽ ബോംബ് ഭീഷണി....

കേന്ദ്ര സർക്കാർ – മൈ ഭാരത് സിവിൽ ഡിഫൻസ് വോളണ്ടിയർ രജിസ്ട്രേഷൻ ആരംഭിച്ചു

0
മൈ ഭാരത്,യുവജന കാര്യ കായിക മന്ത്രാലയം, ഗവൺമെൻറ് ഓഫ് ഇന്ത്യ ,...

കെപിസിസി അധ്യക്ഷനാക്കിയത് കത്തോലിക്ക സഭയല്ലെന്ന് സണ്ണി ജോസഫ്

0
തിരുവനന്തപുരം: തന്നെ കെപിസിസി അധ്യക്ഷനാക്കിയത് കത്തോലിക്ക സഭയല്ലെന്ന് സണ്ണി ജോസഫ്. പാർട്ടിക്കുള്ളിലെ...

വിദ്യാര്‍ത്ഥിയെ ലൈംഗികമായി പീഡിപ്പിച്ച കേസില്‍ മധ്യവയസ്‌കനെ ശിക്ഷിച്ച് കോടതി

0
കോഴിക്കോട്: വിദ്യാര്‍ത്ഥിയെ ലൈംഗികമായി പീഡിപ്പിച്ച കേസില്‍ മധ്യവയസ്‌കനെ ശിക്ഷിച്ച് കോടതി. കോഴിക്കോട്...