കോവിഡ് വ്യാപനം കൂടുന്നു ; പ്രധാനമന്ത്രി ഉന്നതതലയോഗം വിളിച്ചു

For full experience, Download our mobile application:
Get it on Google Play

ദില്ലി; രാജ്യത്ത് കോവിഡ് കേസുകള്‍ വര്‍ധിക്കുന്ന സാഹചര്യത്തില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ നേതൃത്വത്തില്‍ ഉന്നതതല യോഗം ചേരും. വൈകിട്ട് നാലരയ്ക്കാണ് യോഗം ചേരുക. കഴിഞ്ഞ 24 മണിക്കൂറിനിടെ 1134 പേര്‍ക്കാണ് രാജ്യത്ത് കോവിഡ് സ്ഥിരീകരിച്ചത്. അഞ്ചുപേര്‍കൂടി മരിച്ചു. കോവിഡ് കേസുകള്‍ ക്രമാതീതമായി ഉയരുകയാണെന്നും പരിശോധന, ചികിത്സ, നിരീക്ഷണം, വാക്സിനേഷന്‍ എന്നിവ കര്‍ശനമാക്കാനും കേന്ദ്ര ആരോഗ്യമന്ത്രാലയം നിര്‍ദേശം നല്‍കിയിട്ടുണ്ട്.

അതേസമയം കേരളത്തിലും കോവിഡ് കേസുകളില്‍ നേരിയ വര്‍ധനവിനെ തുടര്‍ന്ന് ജാഗ്രതാ നിര്‍ദേശം നല്‍കിയിട്ടുണ്ട്. മതിയായ ഒരുക്കങ്ങള്‍ നടത്താന്‍ ജില്ലകള്‍ക്ക് നിര്‍ദേശം നല്‍കി. ആവശ്യമായ സജ്ജീകരണങ്ങള്‍ ഒരുക്കാന്‍ ആശുപത്രികള്‍ക്കും ആരോഗ്യവകുപ്പ് നിര്‍ദേശം നല്‍കിയിട്ടുണ്ട്. പ്രായമായവരും കുട്ടികളും ഗര്‍ഭിണികളും മാസ്‌ക് ധരിക്കണം. നിരീക്ഷണം ശക്തമാക്കണമെന്നും മന്ത്രി വീണാ ജോര്‍ജ് ആവശ്യപ്പെട്ടു. രോഗികളുടെ എണ്ണം ഉയര്‍ന്നാല്‍ ഐസിയു വെന്റിലേറ്ററുകള്‍ കോവിഡ് ബാധിതര്‍ക്കായി മാറ്റിവെക്കണമെന്നും നിര്‍ദേശിച്ചിട്ടുണ്ട്.

 

 

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

കാബിനറ്റ് പദവിക്കായി കേരള കോൺഗ്രസ് ; പി.ജെ ജോസഫിന് വയോജന കമ്മീഷൻ ചെയർമാൻ സ്ഥാനം...

0
തിരുവനന്തപുരം: കാബിനറ്റ് പദവി ആവശ്യത്തിലുറച്ച് കേരള കോൺഗ്രസ് ജോസഫ് വിഭാഗം. വയോജന...

21 കാരിയായ മോഡലിനെ ജിം ട്രെയിനർ കുത്തിക്കൊലപ്പെടുത്തി

0
ഡൽഹി: ഡൽഹിയിലെ തിലക് നഗറിൽ വിദ്യാർത്ഥിനിയും മോഡലുമായ യുവതി വീട്ടിൽ മരിച്ച...

പഞ്ചസാരയ്ക്ക് പിന്നാലെ വിപണിയിൽ കോഴിമുട്ടയ്ക്കും വില കുതിക്കുന്നു

0
മുംബൈ : എഥനോൾ ഉത്പാദനത്തിനായി ചോളത്തിന്റെ ഉപയോഗം കുത്തനെ കൂട്ടിയത് രാജ്യത്ത്...

ഇന്ത്യ-അഫ്ഗാൻ ടി20 പരമ്പര ; സംപ്രേക്ഷണാവകാശം പാകിസ്ഥാൻ ട്രാൻസ്ഗ്രൂപ്പ് കമ്പനിക്ക്

0
ന്യൂഡൽഹി : ഇന്ത്യയും അഫ്ഗാനിസ്ഥാനും തമ്മിൽ സെപ്റ്റംബറിൽ നടക്കാനിരിക്കുന്ന ടി20 ക്രിക്കറ്റ്...