ഡ്രോപ്പ്- ടവര്‍ റൈഡര്‍ തകര്‍ന്നുവീണു ; മുകളില്‍ നിന്ന് താഴേക്ക് പതിച്ച് 11 പേര്‍ക്ക് പരിക്ക്

For full experience, Download our mobile application:
Get it on Google Play

ജയ്പൂര്‍: രാജസ്ഥാനിലെ അജ്മീറില്‍ ഡ്രോപ്പ് ടവര്‍ റൈഡ് കേബിള്‍ പൊട്ടിയതിനെ തുടര്‍ന്ന് തകര്‍ന്ന് 11 പേര്‍ക്ക് പരിക്കേറ്റു. വ്യാപാര മേളയ്ക്കിടെ, ഡ്രോപ്പ് -ടവര്‍ റൈഡര്‍ തകര്‍ന്നുവീണാണ് അപകടം ഉണ്ടായത്. വട്ടത്തില്‍ കറങ്ങുന്ന റൈഡറാണ് ഡ്രോപ്പ്- ടവര്‍ റൈഡര്‍. കേബിള്‍ പൊട്ടിയതിനെ തുടര്‍ന്നാണ് മുകളില്‍ നിന്ന് താഴേക്ക് പതിക്കുകയായിരുന്നു. മേള കാണാനെത്തിയവര്‍ ഉടന്‍ തന്നെ ഓടിക്കൂടി പരിക്കേറ്റവരെ രക്ഷിക്കുകയായിരുന്നു. പരിക്കേറ്റ 11പേരെയും ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

സര്‍ക്കാര്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ച എല്ലാവരും അപകടനില തരണം ചെയ്തതായി പോലീസ് പറഞ്ഞു. റൈഡറുമായി ബന്ധിപ്പിച്ചിരുന്ന കേബിള്‍ മുറിഞ്ഞതാണ് അപകടകാരണം. അപകടത്തിന്റെ വീഡിയോകള്‍ സോഷ്യല്‍ മീഡിയയില്‍ പ്രചരിക്കുന്നുണ്ട്. കഴിഞ്ഞ വര്‍ഷം സമാനമായ ഒരു സംഭവത്തില്‍, പഞ്ചാബിലെ മൊഹാലിയില്‍ ദസറ മേളയിലെ ഊഞ്ഞാല്‍ തകര്‍ന്നു വീണ് കുട്ടികളടക്കം 16 പേര്‍ക്ക് പരിക്കേറ്റു.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ഹോർമുസിൽ വീണ്ടും ആക്രമണം ; എണ്ണക്കപ്പലിന് തീപിടിച്ചു

0
ദുബായ്: ഹോർമുസ് കടലിടുക്കിൽ എണ്ണക്കപ്പലിന് നേരെ വീണ്ടും അജ്ഞാത ആക്രമണം ഉണ്ടായതായി...

എഴുത്തുകാരനും നാടകപ്രവർത്തകനുമായ ടി.കെ.ഡി. മുഴപ്പിലങ്ങാട് അന്തരിച്ചു

0
കണ്ണൂർ: വാഹനാപകടത്തിൽ പരിക്കേറ്റ് ചികിത്സയിൽ കഴിയുകയായിരുന്ന പ്രശസ്ത എഴുത്തുകാരൻ ടി.കെ.ഡി....

ഓണക്കാലത്തെ മദ്യവിൽപന : ഉത്രാടം വരെ വിറ്റഴിച്ചത് 771 കോടിയുടെ മദ്യം

0
തിരുവനന്തപുരം: ഓണക്കാലത്ത് സംസ്ഥാനത്ത് മദ്യവിൽപനയിൽ വൻ വർധനവ്. ഉത്രാടം വരെയുള്ള എട്ട്...

പോലീസ് സംഘത്തിന് നേരെ ആക്രമണം ; കാപ്പ പ്രതിയും സംഘവും പിടിയിൽ

0
തൃശൂർ: കുന്നംകുളത്ത് കാപ്പ പ്രതിയെ പിടികൂടാനെത്തിയ പോലീസ് സംഘത്തിന് നേരെ ആക്രമണം. സംഭവത്തിൽ...