ജെ​സ്‌​ന തി​രോ​ധാ​ന​ക്കേ​സ് ; ഇ​ന്ന് വീ​ണ്ടും കോ​ട​തി​യി​ല്‍, സി​ബി​ഐ​ക്ക് മ​റു​പ​ടി നൽകും

For full experience, Download our mobile application:
Get it on Google Play

തി​രു​വ​ന​ന്ത​പു​രം: ജെ​സ്‌​ന തി​രോ​ധാ​ന​ക്കേ​സ് തി​രു​വ​ന​ന്ത​പു​രം സി​ജെ​എം കോ​ട​തി ഇ​ന്നു പ​രി​ഗ​ണി​ക്കും. അ​ന്തി​മ കു​റ്റ​പ​ത്രം അം​ഗീ​ക​രി​ക്ക​ണ​മോ എ​ന്ന കാ​ര്യ​ത്തി​ലു​ള്ള വാ​ദ​മാ​ണ് ഇ​ന്നു ന​ട​ക്കു​ന്ന​ത്. കേ​സി​ൽ സി​ബി​ഐ സ​മ​ർ​പ്പി​ച്ച അ​ന്തി​മ റി​പ്പോ​ർ​ട്ട് ത​ള്ളി തു​ട​ര​ന്വേ​ഷ​ണം ന​ട​ത്ത​ണ​മെ​ന്ന് ആ​വ​ശ്യ​പ്പെ​ട്ട് ജെ​സ്ന​യു​ടെ പി​താ​വ് ജെ​യിം​സ് സ​മ​ർ​പ്പി​ച്ച ഹ​ർ​ജി​യി​ൽ സി​ബി​ഐ വി​ശ​ദീ​ക​ര​ണം ന​ൽ​കി​യി​രു​ന്നു. ഇ​തി​നു​ള്ള മ​റു​പ​ടി ജെ​സ്‌​ന​യു​ടെ പി​താ​വി​ന്‍റെ അ​ഭി​ഭാ​ഷ​ക​ന്‍ ഇ​ന്ന് കോ​ട​തി​യി​ല്‍ വ്യ​ക്ത​മാ​ക്കും. ഇ​തി​നൊ​പ്പം ത​ന്നെ കേ​സി​ൽ ക​ക്ഷി ചേ​ർ​ക്ക​ണം എ​ന്ന് ആ​വ​ശ്യ​പ്പെ​ട്ട് സാ​മൂ​ഹി​ക പ്ര​വ​ർ​ത്ത​ക​നാ​യ ര​ഘു​നാ​ഥ​ൻ നാ​യ​ർ സ​മ​ർ​പ്പി​ച്ച ഹ​ർ​ജി​യി​ലും വാ​ദം ന​ട​ന്നി​രു​ന്നു. നി​യ​മ​പ​ര​മാ​യി നി​ൽ​ക്കാ​ത്ത ഹ​ർ​ജി ത​ള്ള​ണ​മെ​ന്ന് സി​ബി​ഐ ആ​വ​ശ്യ​പ്പെ​ടുകയും ചെയ്തു. ഇ​ക്കാ​ര്യ​ത്തി​ലും ഇ​ന്നു കോ​ട​തി തീ​ർ​പ്പു ക​ൽ​പ്പി​ക്കും.

ഹ​ർ​ജി​യി​ൽ പ​റ​ഞ്ഞ കാ​ര്യ​ങ്ങ​ളെ​ല്ലാം സി​ബി​ഐ പ​രി​ശോ​ധി​ച്ച​താ​ണെ​ന്നും അ​ടി​സ്ഥാ​ന​ര​ഹി​ത​മാ​യ മൊ​ഴി​ക​ള്‍ ത​ള്ളി​യ​താ​ണെ​ന്നു​മാ​ണ് സി​ബി​ഐ സി​ജെ​എം കോ​ട​തി​യെ അ​റി​യി​ച്ച​ത്. ഈ ​വി​ശ​ദീ​ക​ര​ണം പ​രി​ശോ​ധി​ച്ച് മ​റു​പ​ടി ന​ൽ​കാ​ൻ സ​മ​യം വേ​ണ​മെ​ന്ന് ജെ​സ്ന​യു​ടെ പി​താ​വി​ന്‍റെ അ​ഭി​ഭാ​ഷ​ക​ൻ ആ​വ​ശ്യ​പ്പെ​ടു​ക​യാ​യി​രു​ന്നു. ജെ​സ്‌​ന കേ​സി​ല്‍ സു​പ്ര​ധാ​ന​മാ​യ ഒ​ട്ടേ​റെ​കാ​ര്യ​ങ്ങ​ള്‍ സി​ബി​ഐ അ​ന്വേ​ഷി​ച്ചി​ല്ലെ​ന്ന് ആ​രോ​പി​ച്ചാ​ണ് പി​താ​വ് ഹ​ര്‍​ജി ഫ​യ​ല്‍ ചെ​യ്ത​ത്. ജെ​സ്‌​ന​യു​ടെ സു​ഹൃ​ത്തു​മാ​യി ബ​ന്ധ​പ്പെ​ട്ട് കാ​ര്യ​ക്ഷ​മ​മാ​യ അ​ന്വേ​ഷ​ണം ന​ട​ത്തി​യി​ല്ല. കാ​ണാ​താ​കു​ന്ന​തി​ന് മു​ന്‍​പ് ജെ​സ്‌​ന എ​ന്‍​എ​സ്എ​സ് ക്യാ​മ്പി​ല്‍ പ​ങ്കെ​ടു​ത്തി​രു​ന്നു ഇ​തു​സം​ബ​ന്ധി​ച്ചും അ​ന്വേ​ഷ​ണമു​ണ്ടാ​യി​ല്ല.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ഓണാവധി 22-ന് തുടങ്ങും; സംസ്ഥാനത്തെ സ്കൂൾ വിദ്യാർത്ഥികൾക്ക് 4 കിലോ അരി വീതം നൽകാൻ...

0
തിരുവനന്തപുരം: സംസ്ഥാനത്ത് സ്‌കൂളുകള്‍ക്ക് ഓണാവധി 22 മുതല്‍ ആരംഭിക്കുമെന്ന് വിദ്യാഭ്യാസ മന്ത്രി...

ചൊക്ലിയിൽ നിന്ന് കാണാതായ 17-കാരൻ മൈസൂരുവിൽ എത്തിയില്ലെന്നു സ്ഥിരീകരണം

0
കണ്ണൂർ: ചൊക്ലിയിൽ നിന്ന് കാണാതായ 17കാരൻ ശിവസൂര്യക്കായുള്ള തിരച്ചിൽ ഊർജ്ജിതമാക്കി...

ഉത്തരാഖണ്ഡിൽ മണ്ണിടിച്ചിലിനെ തുടർന്ന് തുരങ്കം തകർന്നുണ്ടായ ദുരന്തം; കാണാതായ മൂന്ന് തൊഴിലാളികളുടെയും മൃതദേഹങ്ങൾ കണ്ടെത്തി

0
ഡെറാഡൂൺ: ഉത്തരാഖണ്ഡ് ചമോലിയില്‍ മണ്ണിടിച്ചിലില്‍ തുരങ്കം തകര്‍ന്നുവീണ സംഭവത്തില്‍ കാണാതായ മൂന്ന്...

നിക്ഷേപകരുമായി വി ഡി സതീശൻ കൂടിക്കാഴ്ച നടത്തി

0
തിരുവനന്തപുരം: വിഴിഞ്ഞം അന്താരാഷ്ട്ര തുറമുഖത്തെ കയറ്റുമതി - ഇറക്കുമതി പ്രവർത്തനങ്ങളുടെ...