ജീസസ് ഈസ് കമിങ് ; യേശുവിനെ കാണിക്കാമെന്ന് പറഞ്ഞ് 429 പേരെ പട്ടിണിക്കിട്ട് കൊലപ്പെടുത്തി, പുരോ​ഹിതനെതിരെ കൊലക്കുറ്റം ചുമത്തും

For full experience, Download our mobile application:
Get it on Google Play

നെയ്റോബി : ലോകത്തെയാകെ ഞെട്ടിച്ച കൂട്ടക്കൊലയിൽ മതപുരോഹിതനുൾപ്പെടെ 95 പേർക്കെതിരെ കൊലപാതകം, നരഹത്യ, കുട്ടികളെ പീഡിപ്പിക്കൽ തുടങ്ങിയ കുറ്റങ്ങൾ ചുമത്താൻ കെനിയയിലെ പബ്ലിക് പ്രോസിക്യൂഷൻ ഡയറക്ടർ ചൊവ്വാഴ്ച ഉത്തരവി‌ട്ടു. സഭയിലെ അംഗങ്ങളായ 429 പേരുടെ മരണത്തിലാണ് പുരോഹിതൻ പോൾ മക്കൻസി ഉൾപ്പെടെ 95 പേർക്കെതിരെ ന‌ടപടിയെടുക്കാൻ തീരുമാനം. രണ്ടാഴ്ചയ്ക്കകം പ്രതികൾക്കെതിരെ കുറ്റം ചുമത്തണമെന്നും അല്ലെങ്കിൽ കോടതി അവരെ വിട്ടയക്കണമെന്നും കിലിഫി തീരദേശ കൗണ്ടിയിലെ മജിസ്‌ട്രേറ്റിന്റെ നിർദേശത്തോട് പ്രതികരിക്കുകയായിരുന്നു പ്രോസിക്യൂഷൻ ഡയറക്ടർ മുലേലെ ഇങ്കോംഗ.

കഴിഞ്ഞ ഏപ്രിലിലാണ് പ്രതികളെ അറസ്റ്റ് ചെയ്തത്. എന്നാൽ, അന്വേഷണം പൂർത്തിയാകാത്തതിനാൽ കുറ്റം ചുമത്തിയിട്ടില്ലെന്നാണ് വാദം. പ്രധാന പ്രതിയും സഭാ നേതാവ് പോൾ മക്കെൻസിയെയും മറ്റ് 28 പേരെയും കസ്റ്റഡിയിൽ സൂക്ഷിക്കാൻ പ്രോസിക്യൂട്ടർമാർ കോടതിയോട് അനുമതി ചോദിച്ചിരുന്നു. പ്രതികളെ 60 ദിവസത്തേക്ക് കൂടി കസ്റ്റഡിയിൽ വേണമെന്ന അഭ്യർത്ഥന പ്രിൻസിപ്പൽ മജിസ്‌ട്രേറ്റ് യൂസഫ് ശിഖന്ദ നിരസിച്ചു. പ്രോസിക്യൂഷന് മതിയായ അന്വേഷണത്തിന് മതിയായ സമയം നൽകിയിട്ടുണ്ടെന്ന് വ്യക്തമാക്കി.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ആണവകേന്ദ്രത്തിന്റെ നിർമ്മാണം വേഗത്തിലാക്കി ഇറാൻ ; ദൃശ്യങ്ങൾ പുറത്ത്

0
വാഷിങ്ടൺ: ഇറാനിലെ പിക്‌ആക്‌സ് മൗണ്ടനിലെ ആണവകേന്ദ്രത്തിൽ നിർമ്മാണ പ്രവർത്തനങ്ങൾ അതിവേ​ഗത്തിൽ നടക്കുന്നതായി...

അർജന്റീന ഫുട്ബോൾ ടീമിന്റെ കേരള സന്ദർശനം ; സെക്രട്ടറിയുടെ റിപ്പോർട്ട് വസ്തുതാ വിരുദ്ധമെന്ന് തുറന്നടിച്ച്...

0
മലപ്പുറം: മെസി അടങ്ങുന്ന അർജൻ്റീന ടീമിനെ കേരളത്തിൽ കൊണ്ടുവരുന്നതിനുള്ള നടപടികളുമായി ബന്ധപ്പെട്ട്...

ഹോസ്റ്റൽ കെട്ടിടത്തിൽ വിള്ളൽ : ഡൽഹിയിൽ വിദ്യാര്‍ത്ഥികളെ ഒഴിപ്പിച്ചു, സുരക്ഷ കര്‍ശനമാക്കി സര്‍ക്കാര്‍

0
ന്യൂഡല്‍ഹി: തലസ്ഥാനത്തെ ചിരാഗ് ഡല്‍ഹി പ്രദേശത്തെ പേയിങ് ഗസ്റ്റ് (പിജി) കെട്ടിടത്തില്‍...

ചെങ്കോട്ട സ്‌ഫോടനക്കേസില്‍ നിര്‍ണായക കണ്ടെത്തലുകളുമായി എന്‍ഐഎ : കുറ്റപത്രം സമര്‍പ്പിച്ചു

0
ന്യൂഡല്‍ഹി: ചെങ്കോട്ട സ്‌ഫോടനക്കേസില്‍ നിര്‍ണായക കണ്ടെത്തലുകളുമായി എന്‍ഐഎ കുറ്റപത്രം സമര്‍പ്പിച്ചു. സ്‌ഫോടനത്തിന്...