പത്തനംതിട്ട : യോഗ്യതയും കഴിവുമുള്ള പ്രഗത്ഭരായ ന്യായാധിപൻമാരെ ഒഴിവാക്കി സിപിഎം അനുഭാവിയെ ബാലാവകാശ കമ്മീഷൻ ചെയർമാനായി നിയമിച്ചത് അംഗീകരിക്കാൻ കഴിയില്ലെന്ന് ആന്റോ ആന്റണി എംപി പറഞ്ഞു. ബാലാവകാശ കമ്മീഷനിലെ രാഷ്ട്രീയ നിയമനത്തിനെതിരെ ജവഹർ ബാലജനവേദി പത്തനംതിട്ട ജില്ലാ കമ്മിറ്റി സംഘടിപ്പിച്ച ഏകദിന ഉപവാസ സമരം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
ജില്ലാ ചെയർമാൻ തട്ടയിൽ ഹരികുമാർ, വൈസ് ചെയർമാന്മാരായ നഹാസ് പത്തനംതിട്ട, ഷമീർ തടത്തിൽ ദേശീയ ഫെസിലിറ്റേറ്റർ തൗഫീഖ് രാജൻ, മുഹമ്മദ് സാദിഖ് എന്നിവരാണ് ഉപവാസം അനുഷ്ടിച്ചത്. ഡി.സി.സി വൈസ് പ്രസിഡൻ്റുമാരായ വെട്ടൂർ ജ്യോതി പ്രസാദ്, എ.സുരേഷ് കുമാർ, ജോൺസൺ വിളവിനാൽ, ജയശ്രീ, സലിം.പി.ചാക്കോ, പി.ആർ ജോയ്, ബിനിൽ അടൂർ എന്നിവർ പ്രസംഗിച്ചു.