രാജ്യത്ത് കൊറോണ പടരുന്നു ; 24 മണിക്കൂറിനിടെ 19,148 പേര്‍ക്ക് പുതുതായി രോഗം സ്ഥിരീകരിച്ചു ; ആകെ രോഗികള്‍ ആറ് ലക്ഷം കടന്നു

For full experience, Download our mobile application:
Get it on Google Play

ന്യൂഡല്‍ഹി :  രാജ്യത്ത് കൊറോണ വൈറസ് മഹാമാരി ബാധിച്ചവരുടെ എണ്ണം ആറ് ലക്ഷം കടന്നു. കഴിഞ്ഞ 24 മണിക്കൂറിനിടെ 19,148 പേര്‍ക്ക് പുതുതായി രോഗം സ്ഥിരീകരിച്ചതോടെയാണിത്‌. 6,04,641 പേര്‍ക്കാണ് ഇതുവരെ രോഗം സ്ഥിരീകരിച്ചിട്ടുള്ളത്‌. 2,26,947 പേരാണ് നിലവില്‍ ചികിത്സയിലുള്ളത്. 3,59,860 പേര്‍ രോഗമുക്തരായിട്ടുണ്ട്. 24 മണിക്കൂറിനിടെ 434 കോവിഡ് മരണവുമുണ്ടായി. 17,834 പേരാണ് രാജ്യത്ത് ഇതുവരെ കോവിഡ് ബാധിച്ച്‌ മരിച്ചത്.

മഹാരാഷ്ട്രയില്‍ മാത്രം കോവിഡ് മരണങ്ങള്‍ 8000 കടന്നു. 1,80,298 പേര്‍ക്ക് മഹാരാഷ്ട്രയില്‍ മാത്രം വൈറസ് സ്ഥിരീകരിച്ചിട്ടുണ്ട്. 94,049 പേര്‍ക്കാണ് തമിഴ്‌നാട്ടില്‍ കോവിഡ് സ്ഥിരീകരിച്ചിട്ടുള്ളത്. 1264 മരണവും റിപ്പോര്‍ട്ട് ചെയ്തു. 89,802 പേര്‍ക്ക് രോഗം സ്ഥിരീകരിച്ച ഡല്‍ഹിയില്‍ 2803 പേരാണ് മരിച്ചത്. 33,232 പേര്‍ക്ക് രോഗം കണ്ടെത്തിയ ഗുജറാത്തില്‍ 2803 പേരാണ് മരിച്ചത്. ഉത്തര്‍പ്രദേശില്‍ 718 ഉം പശ്ചിമബംഗാളില്‍ 683 പേര്‍ കോവിഡ് ബാധിച്ച്‌ മരിച്ചിട്ടുണ്ട്. കേരളത്തില്‍ 4593 പേര്‍ക്കാണ് ഇതുവരെ രോഗം സ്ഥിരീകരിച്ചത്. 2132 പേരാണ് നിലവില്‍ ചികിത്സയിലുള്ളത്. 25 മരണം റിപ്പോര്‍ട്ട് ചെയ്തു.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

പശ്ചിമബംഗാളിൽ സിജെപി പ്രവർത്തകന്റെ വീടിന് നേരെ ബിജെപി ആക്രമണം

0
ബങ്കുര: പശ്ചിമബംഗാളിൽ സിജെപി പ്രവർത്തകന്റെ വീടിന് നേരെ ബിജെപി ആക്രമണം. ബങ്കുരയിലാണ്...

യുപിഐ പേയ്‌മെന്റുകളിൽ എംഡിആർ ചാർജ് തിരിച്ചെത്തുന്നുവോ? നോട്ടുകളുടെ ഉപയോഗം വീണ്ടും കൂടുന്നുവെന്ന് ആർബിഐ റിപ്പോർട്ട്

0
മുംബൈ: അടുത്തിടെ സമാപിച്ച പാർലമെന്റിന്റെ മൺസൂൺ സമ്മേളനത്തിൽ നികുതി, മറ്റ് നിയമങ്ങൾ...

കേന്ദ്ര സർക്കാരിന്റെ ജനവിരുദ്ധ നയങ്ങൾക്കെതിരെ പ്രതിഷേധം ശക്തം : ബി.ജെ.പി സർക്കാരിന് സമരങ്ങളെ ഭയമെന്ന്...

0
കോട്ടാങ്ങൽ: ബി.ജെ.പി സർക്കാരിന് ജനകീയ സമരങ്ങളെ ഭയമാണെന്ന് സി.പി.ഐ സംസ്ഥാന കൗൺസിലംഗം...

കുട്ടി സഖാവ് എന്ന അക്കൗണ്ട് മെറ്റ സസ്പെൻഡ് ചെയ്തതിനെ വിമർശിച്ച് പി എ മുഹമ്മദ്...

0
കോഴിക്കോട് : ഇന്‍സ്റ്റഗ്രാമില്‍ വൈറലായ ‘കുട്ടി സഖാവ്’ എന്ന അക്കൗണ്ട് മെറ്റ...