കേരളാ കോണ്‍ഗ്രസ് ജോസ് കെ മാണി വിഭാഗത്തെ എല്‍.ഡി.എഫിലേക്ക് സ്വാഗതം ചെയ്ത് എന്‍.സി.പി

For full experience, Download our mobile application:
Get it on Google Play

കോട്ടയം: കേരളാ കോണ്‍ഗ്രസ് ജോസ് കെ മാണി വിഭാഗത്തെ എല്‍.ഡി.എഫിലേക്ക് സ്വാഗതം ചെയ്ത് എന്‍.സി.പി. ജോസ് കെ മാണി വിഭാഗം എല്‍.ഡി.എഫില്‍ വന്നാല്‍ സ്വാഗതം ചെയ്യുമെന്ന് പാല എം.എല്‍.എയും എന്‍.സി.പി നേതാവുമായ മാണി സി കാപ്പന്‍ പ്രതികരിച്ചു. മുന്നണി പ്രവേശനമുണ്ടായാലും പാലാ സീറ്റ് എന്‍.സി.പിക്കുള്ളതാണ്. അത് വിട്ടുനല്‍കണമെന്ന് ഇടത് മുന്നണി ആവശ്യപ്പെടുമെന്ന് കരുതുന്നില്ലെന്നും മാണി സി കാപ്പന്‍ പ്രതികരിച്ചു.

ജോസ് കെ മാണിയുടെ പ്രവേശനമടക്കമുള്ള വിഷയത്തില്‍ തീരുമാനം എടുക്കേണ്ടത് എല്‍.ഡി.എഫ് ആണ്. മുന്നണിയുടെ തീരുമാനത്തിന് ഒപ്പം നില്‍ക്കുമെന്നും മാണി സി കാപ്പന്‍ വ്യക്തമാക്കി. ജോസ് വിഭാഗത്തെ അനുകൂലിച്ച്‌ ഇന്ന് പാര്‍ട്ടി മുഖപത്രത്തില്‍ സി.പി.എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍ ലേഖനം എഴുതിയിരുന്നു.

ജോസ് കെ മാണി വിഭാഗം സ്വാധീനമുളള കക്ഷിയാണെന്നും അവര്‍ നിലപാട് വ്യക്തമാക്കിയാല്‍ മുന്നണി പ്രവേശനം സംബന്ധിച്ച്‌ എല്‍.ഡി.എഫ് പ്രതികരിക്കുമെന്നുമായിരുന്നു ഇതു സംബന്ധിച്ച എല്‍.ഡി.എഫ് കണ്‍വീനര്‍ എ.വിജയരാഘവന്റെ പ്രതികരണം. യു.ഡി.എഫ് മുന്നണി വിട്ട ജോസ് കെ മാണി വിഭാഗം നിലപാട് വ്യക്തമാക്കിയ ശേഷം മുന്നണി പ്രവേശനം സംബന്ധിച്ച്‌ എല്‍.ഡി.എഫ് പ്രതികരിക്കുമെന്നും എ വിജയരാഘവന്‍ വ്യക്തമാക്കി.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ലബനനിൽ സംഘർഷം രൂക്ഷം; ഹിസ്ബുള്ള കമാൻഡർ കൊല്ലപ്പെട്ടതായി ഇസ്രയേൽ

0
ടെൽ അവീവ്: ഹിസ്ബുള്ളയുടെ മുതിർന്ന കമാൻഡർ അബു ഹസൻ അലായെ...

ദേശീയപാത 66ന്റെ പണി 2028ലും തീരില്ല; വയഡക്ട് നിർമാണത്തിന് ഇനിയും കരാറായില്ല

0
തിരുവനന്തപുരം: ദേശീയപാത 66ന്റെ നിർമാണം വീണ്ടും വൈകുന്നു. കാസർകോട് തലപ്പാടി...

പ്രവാസി നിക്ഷേപത്തിൽ വൻ ഒഴുക്ക്; ഫോറെക്‌സ് സ്വാപ് പദ്ധതി ഓഗസ്റ്റ് 31ന് അവസാനിക്കും

0
മുംബൈ: പ്രവാസി ഇന്ത്യക്കാർക്ക് വിദേശ കറൻസിയിൽ ഇന്ത്യൻ ബാങ്കുകളിൽ നിക്ഷേപം നടത്താൻ...

ഓണാഘോഷവും ഓണക്കിറ്റ് വിതരണവും നടത്തി

0
പത്തനംതിട്ട: വിശ്വകർമ്മ മഹിളാ സൊസൈറ്റിയുടെ നേതൃത്വത്തിൽ കല്ലറക്കടവ് വിശ്വകർമ്മ സ്‌ക്വയറിൽ വച്ച്...