നി​ക്ഷേ​പ​ക​രു​ടെ ല​ക്ഷ​ങ്ങ​ള്‍ വെ​ട്ടി​ച്ച്‌ ക​ട​ന്ന ജ്വ​ല്ല​റി ഉ​ട​മ​ക്കെ​തി​രെ ഇ​ര​ക​ള്‍ നി​യ​മ ന​ട​പ​ടി​ക്ക്

For full experience, Download our mobile application:
Get it on Google Play

പ​ന്തീ​രാ​ങ്കാ​വ് : നി​ക്ഷേ​പ​ക​രു​ടെ ല​ക്ഷ​ങ്ങ​ള്‍ വെ​ട്ടി​ച്ച്‌ ക​ട​ന്ന ജ്വ​ല്ല​റി ഉ​ട​മ​ക്കെ​തി​രെ ഇ​ര​ക​ള്‍ നി​യ​മ ന​ട​പ​ടി​ക്ക്. പെ​രു​മ​ണ്ണ എ​ല്‍.​പി.​സ്കൂ​ളി​ന് സ​മീ​പ​മു​ള്ള ബാ​വാ​സ് ജ്വ​ല്ല​റി വ​ര്‍​ക്​​സ്​ ഉ​ട​മ കൊ​മ്മ​നാ​രി ഹു​സൈ​നെ​തി​രെ​യാ​ണ് പ​ന്തീ​രാ​ങ്കാ​വ് പോ​ലീ​സി​ല്‍ പ​രാ​തി ല​ഭി​ച്ച​ത്. വീ​ട് നി​ര്‍​മാ​ണ​ത്തി​ന് വേ​ണ്ടി സ്വ​രൂ​പി​ച്ച പ​ണം ജ്വ​ല്ല​റി​യി​ല്‍ നി​ക്ഷേ​പി​ച്ച്‌ ന​ഷ്​​ട​മാ​യ മു​ണ്ടു​പാ​ലം സ്വ​ദേ​ശി​യാ​ണ് ക​ഴി​ഞ്ഞ ദി​വ​സം പോലീ​സി​ല്‍ പ​രാ​തി ന​ല്‍​കി​യ​ത്. ക​രാ​ര്‍ ഒ​പ്പി​ട്ട് ന​ല്‍​കി​യ ശേ​ഷ​മാ​ണ് ഇ​യാ​ള്‍ പ​ണം നി​ക്ഷേ​പി​ച്ച​ത്. അ​ഞ്ച് മാ​സ​ത്തെ കാ​ല​യ​ള​വി​ലാ​ണ് നി​ക്ഷേ​പം ന​ല്‍​കി​യ​ത്.

പെ​ണ്‍​കു​ട്ടി​ക​ളു​ടെ വി​വാ​ഹ ആ​വ​ശ്യ​ത്തി​ന് സ്വ​ര്‍​ണം വാ​ങ്ങാ​ന്‍ ല​ക്ഷ​ങ്ങ​ള്‍ നി​ക്ഷേ​പി​ച്ച​വ​രും കൈ​യി​ലു​ള്ള പ​ണം ജ്വ​ല്ല​റി​യി​ല്‍ ന​ല്‍​കി മാ​സാ​ന്ത തു​ക വാ​ങ്ങി അ​ത് കൊ​ണ്ട്​ വീ​ട്ടു​വാ​ട​ക ന​ല്‍​കി​യി​രു​ന്ന​വ​രു​മ​ട​ക്കം നി​ര​വ​ധി പേ​ര്‍ ആ​ശ​ങ്ക​യി​ലാ​ണ്. ഇ​വ​രി​ല്‍ ചി​ല​ര്‍ നി​യ​മ ന​ട​പ​ടി​യു​മാ​യി മു​ന്നോ​ട്ട് പോ​വു​ന്നു​ണ്ട്. വി​വാ​ഹ സ​മ​യ​ത്ത് സ്വ​ര്‍​ണം വാ​ങ്ങാ​ന്‍ പ​ല​രും ഒ​രു രേ​ഖ​യു​മി​ല്ലാ​തെ​യാ​ണ് പ​ണം ന​ല്‍​കി​യ​ത്. പ​ഴ​യ സ്വ​ര്‍​ണം പു​തു​ക്കാ​ന്‍ വേ​ണ്ടി ന​ല്‍​കി​യ​വ​രു​മു​ണ്ട്.

നി​ര​വ​ധി സാ​ധാ​ര​ണ​ക്കാ​രാ​ണ് ഇ​ത്ത​ര​ത്തി​ല്‍ ക​ബ​ളി​പ്പി​ക്ക​പ്പെ​ട്ട​ത്. മ​തി​യാ​യ രേ​ഖ​ക​ള്‍ ന​ല്‍​കാ​തെ​യാ​ണ് സ്ത്രീ​ക​ള​ട​ക്ക​മു​ള്ള നി​ര​വ​ധി സാ​ധാ​ര​ണ​ക്കാ​രെ ജ്വ​ല്ല​റി ഉ​ട​മ വ​ഞ്ചി​ച്ച​ത്. എ​ങ്ങ​നെ നി​യ​മ ന​ട​പ​ടി​ക​ളു​മാ​യി മു​ന്നോ​ട്ടു പോ​വു​മെ​ന്ന ആ​ശ​ങ്ക​യും ഇ​ത്ത​ര​ക്കാ​ര്‍​ക്കു​ണ്ട്.മൂ​ന്ന് കോ​ടി​യി​ല​ധി​കം രൂ​പ നി​ക്ഷേ​പ​ക​ര്‍​ക്ക് ന​ഷ്​​ട​മാ​യി​ട്ടു​ണ്ടെ​ന്നാ​ണ് ക​രു​തു​ന്ന​ത്. വ​ലി​യ സം​ഖ്യ ന​ഷ്​​ട​മാ​യ പ​ല​രും പു​റ​ത്ത് പ​റ​യു​ന്നു​മി​ല്ല.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ശക്തമായ മഴ ; ഡൽഹിയിൽ ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചു

0
ഡൽഹി : ഡൽഹിയിൽ അടുത്ത രണ്ടുമണിക്കൂറിൽ ശക്തമായ മഴയ്ക്ക് സാധ്യതയെന്ന് കേന്ദ്ര...

16-ാംധനകാര്യകമ്മിഷൻ വിഹിതം ; പകുതിയെങ്കിലും തദ്ദേശസ്ഥാപനങ്ങൾ വിനിയോഗിച്ചില്ലെങ്കിൽ 2-ാംഗഡു കിട്ടില്ല

0
തിരുവനന്തപുരം : പതിനാറാം ധനകാര്യകമ്മിഷൻ അനുവദിക്കുന്ന ഗ്രാന്റുകളുടെ അമ്പത് ശതമാനമെങ്കിലും തദ്ദേശസ്ഥാപനങ്ങൾ...

ഇറാനുമായി സാമ്പത്തിക ഇടപാട് പാടില്ല ; ഉപരോധം നേരിടേണ്ടി വരുമെന്ന് രാജ്യങ്ങൾക്ക് മുന്നറിയിപ്പുമായി അമേരിക്ക...

0
ഇറാൻ: ഇറാനുമായി ഇടപാടുകൾ നടത്തുന്ന ഏത് രാജ്യത്തിനും ഉപരോധമേർപ്പെടുത്തുമെന്ന കടുത്ത മുന്നറിയിപ്പുമായി...

സൗദിയിൽ ഫ്രീലാൻസ് ജോലിക്ക് ലോക്കിടാൻ ആഭ്യന്തര മന്ത്രാലയം

0
റിയാദ്: സൗദി അറേബ്യയിൽ ഫ്രീലാൻസ് വിസകളിൽ ജോലി ചെയ്യുന്നവർക്ക് അമ്പതിനായിരം റിയാൽ...