ജ്വല്ലറിയുടെ ഭിത്തി തുരന്ന് കവര്‍ച്ച ; രണ്ട് പേര്‍ പിടിയില്‍

For full experience, Download our mobile application:
Get it on Google Play

കായംകുളം : ജ്വല്ലറിയുടെ ഭിത്തി തുരന്ന് കവര്‍ച്ച രണ്ട് പേര്‍ പിടിയില്‍. തമിഴ്‌നാട് കടലൂര്‍ സ്വദേശി കണ്ണന്‍, കായംകുളം കൊറ്റുകുളങ്ങര സ്വദേശി ആടുകിളി എന്ന് വിളിക്കുന്ന നൗശാദ് എന്നിവരാണ് പിടിയിലായത്. കഴിഞ്ഞ 10ന് രാത്രിയിലാണ് കേസിനാസ്പദമായ സംഭവം. കായംകുളം ഗവ.ബോയ്‌സ് ഹൈസ്‌കൂളിന് സമീപം സാധുപുരം ജ്വല്ലറിയുടെ ഭിത്തി തുരന്ന് 10 കിലോ വെള്ളി ആഭരണങ്ങളും സ്വര്‍ണാഭരണങ്ങളും മോഷണം നടത്തിയെന്നാണ് കേസ്.

തമിഴ്‌നാട് സ്വദേശി കണ്ണന്‍ നിരവധി മോഷണക്കേസുകളിലും കൊലപാതകക്കേസിലും പ്രതിയാണെന്നും പരോളില്‍ ഇറങ്ങിയ ശേഷമാണ് മോഷണം നടത്തിയതെന്നും പോലീസ് പറയുന്നു. കായംകുളം സ്വദേശി നൗശാദ് നിരവധി മോഷണക്കേസില്‍ പ്രതിയാണ്. ജയിലില്‍ വച്ച്‌ കണ്ണനുമായി പരിചയപ്പെട്ട ശേഷം മോഷണം പ്ലാന്‍ ചെയ്യുകയായിരുന്നുവെന്നും പോലീസ് വ്യക്തമാക്കി.  കേസില്‍ ഒരാള്‍ കൂടി പിടിയിലാകാനുണ്ട് എന്ന് പോലീസ് അറിയിച്ചു.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ഇടത് പക്ഷത്തിന്റെ വേഷം അണിഞ്ഞ വലതുപക്ഷത്തെ തിരിച്ചറിയണമെന്ന് പ്രതിപക്ഷ നേതാവ് പിണറായി വിജയൻ

0
കണ്ണൂർ: ഇടത് പക്ഷത്തിന്റെ വേഷം അണിഞ്ഞ വലതുപക്ഷത്തെ തിരിച്ചറിയണമെന്ന് പ്രതിപക്ഷ നേതാവ്...

ആറന്മുള ഉതൃട്ടാതി വള്ളംകളി : ഓഗസ്റ്റ് 30 ന് സമ്പൂര്‍ണ മദ്യ നിരോധനം

0
ആറന്മുള : ഓഗസ്റ്റ് 30 ന് നടക്കുന്ന ഉതൃട്ടാതി വള്ളംകളിയോട് അനുബന്ധിച്ച്...

ഭാര്യയെ ചാക്കില്‍ കെട്ടി പുഴയില്‍ താഴ്ത്തിയ കേസിലെ പ്രതി ഹുസൈനുമായി പോലീസ് തെളിവെടുപ്പ് നടത്തി

0
മലപ്പുറം: ഉറങ്ങിക്കിടന്ന ഭാര്യ ഫൗസിയയെ വിളിച്ചുണര്‍ത്തി ക്രൂരമായി കൊലപ്പെടുത്തി മൃതദേഹം ചാക്കില്‍...

റാന്നി പഴവങ്ങാടി പഞ്ചായത്തില്‍ ഓണം സമൃദ്ധി കർഷക ചന്ത നടന്നു

0
റാന്നി : പഴവങ്ങാടി ഗ്രാമപഞ്ചായത്ത് കൃഷി ഭവന്റെ നേതൃത്വത്തില്‍ നടന്ന ഓണം...