Thursday, April 25, 2024 6:16 pm

“പ്രതിഭയല്ല..പ്രതിഭാസം” ; അതുല്യ ഗായകന്റെ ഓര്‍മ്മകള്‍ക്ക് ഒരു വര്‍ഷം തികയുന്നു

For full experience, Download our mobile application:
Get it on Google Play

കൊച്ചി : കാല ദേശ അതിരുകള്‍ക്കപ്പുറത്തേയ്ക്കാണ് സംഗീതം മനുഷ്യനില്‍ പെയ്തിറങ്ങുന്നത്. ആ മഴപ്പെയ്ത്തിന്റെ പകരം വയ്ക്കാനില്ലാത്ത ഉദാഹരണമായിരുന്നു എസ്പിബിയെന്ന ശ്രീപതി പണ്ഡിതരാദ്യുള ബാലസുബ്രഹ്മണ്യം.അമ്പത് വര്‍ഷക്കാലത്തെ സംഗീത ജീവിതത്തിനൊടുവില്‍ കഴിഞ്ഞ സെപ്റ്റംബര്‍ 25ന് വിടപറയുമ്പോള്‍ പ്രിയഗായകന്‍ സംഗീതാസ്വാദകര്‍ക്കായി ബാക്കിവെച്ചത് നാല്‍പ്പതിനായിരത്തോളം പാട്ടുകളാണ്.

1969 ല്‍ എം.ജി.ആര്‍ ചിത്രം അടിമൈ പെണ്ണിനു വേണ്ടി ‘ആയിരം നിലവേ വാ’ എന്ന ഗാനത്തിലൂടെയാണ് എസ്.പി.ബി ചലച്ചിത്ര ഗാനരംഗത്ത് ചുവടുവയ്ക്കുന്നത്. പിന്നീട് പല ഭാഷകളില്‍ പല ജനുസ്സുകളിലുള്ള പാട്ടുകള്‍ പാടി തമിഴ്നാട്ടില്‍ ‘പാടും നിലാ’ എന്നറിയപ്പെട്ടു. സംഗീതത്തില്‍ ശാസ്ത്രീയജ്ഞാനത്തിന്റെ ഭാരം പേറാതെയാണ് 1980 ല്‍ കരിയറിലെ നാഴികക്കല്ലായി മാറിയ ശങ്കരാഭരണം എസ്.പി.ബി പാടിത്തകര്‍ത്തത്. പാട്ടുകളെ ഇത്രയധികം വൈവിധ്യസ്വരഭാവത്തോടെ, അഭിനിവേശത്തോടെ ആവിഷ്‌കരിച്ച മറ്റൊരു ഗായകനും നമുക്കുണ്ടാകില്ല.

തീവ്ര പ്രണയത്തെ അതിഗാഢവും സ്വകാര്യവുമായി ആവിഷ്‌കരിക്കുന്ന ഗാനങ്ങള്‍, സന്തോഷവും ഉല്‍സാഹവും കലര്‍ന്നഗാനങ്ങള്‍, പ്രകടനപരമായ രീതിയിലുള്ള പാട്ടുകള്‍ എം.എസ് വിശ്വനാഥനും ഇളയരാജയും എ.ആര്‍ റഹ്മാനും വിദ്യാസാഗറുമുള്‍പ്പെടെ പ്രഗത്ഭമതികളായ സംഗീത സംവീധായകരുടെയൊപ്പം ബാലസുബ്രഹ്മണ്യം പ്രവര്‍ത്തിച്ചു. ഗംഭീരങ്ങളായ ഒട്ടനവധി ഗാനങ്ങളും ആ കൂട്ടുകെട്ടുകളില്‍ പിറന്നു.

കമലഹാസനും ശ്രീദേവിയും മത്സരിച്ച്‌ അഭിനയിച്ച സിനിമകളുടെ വിജയത്തിനു പിന്നില്‍ പിന്നണിയില്‍ എസ്.പി.ബി-എസ്.ജാനകി കൂട്ടുകെട്ടില്‍ പിറന്ന ഭാവസാന്ദ്രമായ ഗാനങ്ങളുമുണ്ടായിരുന്നു. ദക്ഷിണേന്ത്യയില്‍ ചലച്ചിത്രഗാനങ്ങള്‍ക്ക് പൊതുവേദിയില്‍ തനതായൊരു ‘അവതരണ ശൈലി’ ആദ്യമായി കൊണ്ടുവന്നതും എസ്.പി.ബിയാണ്. അതിമനോഹരങ്ങളായ ചില ‘എസ്. പി. ബി. സ്പര്‍ശങ്ങള്‍’ കൊണ്ട് അത്തരം സംഗീത വേദികളെ അദ്ദേഹം കയ്യിലെടുത്തു.

6 ദേശിയ അവാര്‍ഡുകളും വിവിധ ഭാഷകളിലായി 7 സംസ്ഥാന അവാര്‍ഡുകളും 1 ഫിലിം ഫെയര്‍ അവാര്‍ഡുമുള്‍പ്പെടെ നിരവധി പുരസ്‌കാരങ്ങള്‍ ആ സംഗീത ജീവിതത്തിന്റെ അഗീകാരങ്ങളാണ്. രാജ്യം പത്മശ്രീയും പത്മഭൂഷണും പത്മ വിഭൂഷണും നല്‍കി ആദരിച്ചു. ജനപ്രിയസംഗീതത്തിന്റെ ഒരു വലിയ കാലഘട്ടത്തെ പ്രതിനിധീകരിച്ച ഗായകനും അദ്ദേഹത്തിന്റെ പാട്ടുകളും ജീവിച്ചിരുന്ന കാലത്തിനപ്പുറം തലമുറകളോളം വേരുറച്ചൊരു ശബ്ദവൈകാരികതയായി ഗാനാസ്വാദകര്‍ക്കൊപ്പമുണ്ടാകും.

ncs-up
life-line
rajan-new
previous arrow
next arrow
Advertisment
shanthi--up
life-line
sam
WhatsAppImage2022-07-31at72836PM
previous arrow
next arrow

FEATURED

സിദ്ധാര്‍ഥന്റെ മരണം ; നടന്നത് മനുഷ്യത്വരഹിതമായ പീഡനമെന്ന് ഹൈക്കോടതി

0
കൊച്ചി : വെറ്ററിനറി കോളജിലെ സിദ്ധാര്‍ഥന്റെ മരണത്തില്‍ നിര്‍ണായക...

വയനാട്ടില്‍ ബിജെപി അനുഭാവിയുടെ വീട്ടില്‍ നിന്ന് 176 ഭക്ഷ്യകിറ്റ് പിടികൂടി

0
വയനാട് : 176 ഭക്ഷ്യക്കിറ്റുകള്‍കൂടി കണ്ടെത്തി. കല്‍പറ്റയ്ക്ക് സമീപം തെക്കുംതറയില്‍...

വോട്ടെടുപ്പ് നില തത്സമയം അറിയാന്‍ വോട്ടര്‍ ടേണ്‍ഔട്ട് ആപ്പ്

0
തിരുവനന്തപുരം : വെള്ളിയാഴ്ച രാവിലെ ലോക്‌സഭ തിരഞ്ഞെടുപ്പിനുള്ള വോട്ടെടുപ്പ് ആരംഭിച്ചാല്‍ എല്ലാവരുടെയും...

വ്യാജ വീഡിയോ പ്രചരിപ്പിച്ചതിന് അറസ്റ്റിലായ യൂട്യൂബർ മനീഷ് കശ്യപ് ബിജെപിയിൽ ചേർന്നു

0
ന്യൂഡൽഹി: തമിഴ്നാട്ടിൽ ബിഹാറി കുടിയേറ്റക്കാർക്ക് നേരെ ആക്രമണം നടത്തിയെന്ന വ്യാജ വീഡിയോ...