ആദ്യ നിയമനത്തില്‍ തന്നെ കൈക്കൂലി വാങ്ങിയ വനിതാ ജീവനക്കാരി പിടിയില്‍

For full experience, Download our mobile application:
Get it on Google Play

ഹസാരിബാഗ്: കൈക്കൂലി വാങ്ങിയ വനിതാ ജീവനക്കാരി പിടിയില്‍. ആദ്യ നിയമനത്തില്‍ തന്നെ കൈക്കൂലി വാങ്ങിയ മിതാലി ശര്‍മ എന്ന ജീവനക്കാരിയാണ് പിടിയിലായത്. ജാര്‍ഖണ്ഡിലെ ഹസാരിബാഗിലാണ് സംഭവം. സഹകരണ വിഭാഗം അസിസ്റ്റന്റ് രജിസ്ട്രാര്‍ ആയി നിയമിതയായ മിതാലി ശര്‍മയാണ് പിടിയിലായത്. ഹസാരിബാഗ് അഴിമതി വിരുദ്ധ ബ്യൂറോയാണ് മിതാലിയെ അറസ്റ്റ് ചെയ്തത്.

കൊഡേര്‍മ വ്യാപാര സമിതിയില്‍ മിന്നല്‍ സന്ദര്‍ശനം നടത്തിയ മിതാലി ഇവിടെ ചില ക്രമക്കേടുകള്‍ കണ്ടെത്തിയിരുന്നു. ഇത് മറച്ച് വയ്ക്കാനും സംഘത്തിനെതിരെ നടപടി ഒഴിവാക്കാനുമായി കൈക്കൂലിയായി 20000 രൂപ ഇവര്‍ ആവശ്യപ്പെട്ടിരുന്നു. സംഘത്തിലെ ഒരു അംഗം ഇത് അഴിമതി വിരുദ്ധ സ്‌ക്വാഡിനെ അറിയിക്കുകയായിരുന്നു. അന്വേഷണത്തില്‍ കൈക്കൂലി ആവശ്യപ്പെട്ടതായി വിശദമായിരുന്നു. ഇതിന് പിന്നാലെയാണ് ഉദ്യോഗസ്ഥയെ കുരുക്കാനായുള്ള നടപടി ആരംഭിച്ചത്. ജൂലൈ 7 ന് കൈക്കൂലിയുടെ ആദ്യ ഘട്ടം നല്‍കാന്‍ സഹകരണ സംഘത്തിലെ ആളുകള്‍ എത്തിയിരുന്നു. കൈക്കൂലി വിരുദ്ധ സ്‌ക്വാഡിന്റെ അറിവോടെയായിരുന്നു ഇത്. കൈക്കൂലി വാങ്ങുന്നതിനിടെ ഇവിടെ എത്തിയ സ്‌ക്വാഡ് മിതാലിയെ അറസ്റ്റ് ചെയ്യുകയായിരുന്നു.

dif
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

​സംസ്ഥാനത്ത് മഴ വീണ്ടും ശക്തമാകുന്നു; വിവിധ ജില്ലകളിൽ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് അവധി പ്രഖ്യാപിച്ചു

0
തിരുവനന്തപുരം: സംസ്ഥാനത്ത് നാളെ മുഴുവൻ ജില്ലകളിലും മഴ മുന്നറിയിപ്പ്. എല്ലാ ജില്ലകളിലും...

കുർക്കുറെ പാക്കറ്റിലെ കളിപ്പാട്ടം വിഴുങ്ങി ; കർണാടകയിൽ അഞ്ച് വയസുകാരൻ മരിച്ചു

0
ബെംഗളൂരു: കര്‍ണാടകയില്‍ കുര്‍ക്കുറെ പാക്കറ്റില്‍ നിന്നുള്ള പ്ലാസ്റ്റിക് ടോയ് ബോള്‍ വിഴുങ്ങി...

പത്തനംതിട്ട ഡി.സി.സി നേതൃയോഗം ആഗസ്റ്റ് 4 ന് മന്ത്രി എ.പി അനിൽകുമാർ ഉദ്ഘാടനം...

0
പത്തനംതിട്ട : ജില്ലാ കോൺഗ്രസ് കമ്മിറ്റി നേതൃയോഗം ഓഗസ്റ്റ് 4 ചൊവ്വാഴ്ച്ച...

കനത്ത മഴ: വിനോദസഞ്ചാര കേന്ദ്രങ്ങളിൽ നിയന്ത്രണം ഏർപ്പെടുത്താൻ നിർദേശം

0
തിരുവനന്തപുരം : സംസ്ഥാനത്ത് ശക്തമായ മഴയ്ക്കുള്ള മുന്നറിയിപ്പ് തുടരുന്ന സാഹചര്യത്തിൽ...