Saturday, April 27, 2024 4:56 am

രാജ്യത്ത് ജനാധിപത്യം നഷ്ടപ്പെടുന്നു ; മുഹമ്മദ് ജിഫ്രി മുത്തുക്കോയ തങ്ങള്‍

For full experience, Download our mobile application:
Get it on Google Play

കല്‍പ്പറ്റ: രാജ്യത്ത് ജനാധിപത്യം നഷ്ടപ്പെടുന്നുവെന്ന സംശയം ബലപ്പെടുത്തുന്നതാണ് നിലവിലെ സംഭവ വികാസങ്ങള്‍ സൂചിപ്പിക്കുന്നതെന്ന് സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമ അധ്യക്ഷന്‍ മുഹമ്മദ് ജിഫ്രി മുത്തുക്കോയ തങ്ങള്‍.പ്രവാചകനെ നിന്ദിച്ചവര്‍ക്കെതിരെ നടപടി സ്വീകരിക്കണമെന്ന് ആവശ്യപ്പെട്ട് രാജ്യത്തിന്റെ വിവിധ കോണുകളില്‍ നടന്ന പ്രതിഷേധങ്ങളെ സര്‍ക്കാര്‍ അടിച്ചമര്‍ത്തുന്നത് ജനാധിപത്യത്തെ ഉന്മൂലനം ചെയ്യുന്ന വിധത്തിലാണ്. കുറ്റക്കാരെ സംരക്ഷിച്ച്‌ പ്രതിഷേധക്കാരുടെ വീടുകളടക്കം തകര്‍ത്ത് ഏകാധിപത്യം നടപ്പില്‍ വരുത്താനുള്ള ശ്രമങ്ങളാണ് രാജ്യത്ത് നടക്കുന്നതെന്നും ജിഫ്രി മുത്തുക്കോയ തങ്ങള്‍ പറഞ്ഞു.

രാജ്യത്തിന്റെ ജനാധിപത്യത്തെയും സാംസ്കാരിക പാരമ്പത്തെയും മതസൗഹാര്‍ദത്തെയും സംരക്ഷിക്കാന്‍ തെരഞ്ഞെടുക്കപ്പെടുന്നവര്‍ ഇതെല്ലാം തകര്‍ത്താണ് മുന്നോട്ട് പോകുന്നത്. എന്നാല്‍, ഒരു മതവും മറ്റ് മതങ്ങളെയോ അവരുടെ വിശ്വാസങ്ങളെയോ ദൈവങ്ങളെയോ പ്രവാചകരയോ നിന്ദിക്കാന്‍ അനുവദിക്കില്ല. അവര്‍ പരസ്പര ബഹുമാനത്തോടെയാണ് ഇത്രകാലവും ജീവിച്ചത്.

അത് തുടര്‍ന്നും മുന്നോട്ട് കൊണ്ടുപോകാന്‍ സമസ്ത പ്രതിജ്ഞാബദ്ധമാണ്. അതില്‍ നിന്ന് ഒരടിപോലും പിന്നോട്ട് പോകില്ലെന്നും ജിഫ്‌രി തങ്ങള്‍ കൂട്ടിച്ചേര്‍ത്തു. മുട്ടില്‍ ഡബ്ല്യു.എം.ഒ കാമ്ബസിലെ എം.എം ഇമ്ബിച്ചിക്കോയ മുസ്‌ലിയാര്‍ നഗറില്‍ നടക്കുന്ന സമസ്ത കേരള ജംഇയ്യത്തുല്‍ മുഅല്ലിമീന്‍ സെന്‍ട്രല്‍ കൗണ്‍സില്‍ 12-ാമത് സംസ്ഥാന സാരഥി സംഗമം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.

പരിപാടിയില്‍ സമസ്ത ജനറല്‍ സെക്രട്ടറി പ്രഫ. കെ. ആലിക്കുട്ടി മുസ്‌ലിയാര്‍ അധ്യക്ഷനായി. പരിപാടിക്ക് തുടക്കം കുറിച്ച്‌ രാവിലെ ഒമ്ബതിന് സമസ്ത വയനാട് ജില്ലാ പ്രസിഡന്റ് കെ.ടി ഹംസ മുസ്ലിയാര്‍ പതാക ഉയര്‍ത്തി. സമസ്ത മുശാവറ അംഗം വി. മൂസക്കോയ മുസ്ലിയാര്‍ പ്രാര്‍ഥന നടത്തിയ ചടങ്ങില്‍ പാണക്കാട് റശീദലി ശിഹാബ് തങ്ങള്‍, ജംഇയ്യത്തുല്‍ മുഅല്ലിമീന്‍ സംസ്ഥാന പ്രസിഡന്റ് ഡോ. ബഹാഉദ്ദീന്‍ മുഹമ്മദ് നദ് വി, ജനറല്‍ സെക്രട്ടറി മാവാക്കോട് മൊയ്തീന്‍കുട്ടി ഫൈസി, അഡ്വ. ടി. സിദ്ദിഖ് എം.എല്‍.എ, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് സംഷാദ് മരക്കാര്‍, എം.എ മുഹമ്മദ് ജമാല്‍, കെ.കെ അഹമ്മദ് ഹാജി, കൊടക് അബ്ദുറഹ്മാന്‍ മുസ് ലിയാര്‍, കെ. മോയിന്‍കുട്ടി, എം.എ ചേളാരി എന്നിവര്‍ സംസാരിച്ചു. പരിപാടിയില്‍ മാതൃക മുഅല്ലിം അവാര്‍ഡ് കെ.കെ ഇബ്രാഹിം മുസ്ലിയാര്‍ എളേറ്റിലിന് ജിഫ്രി തങ്ങള്‍ സമ്മാനിച്ചു.

ncs-up
life-line
rajan-new
previous arrow
next arrow
Advertisment
shanthi--up
life-line
sam
WhatsAppImage2022-07-31at72836PM
previous arrow
next arrow

FEATURED

ഇ.പി- ജാവഡേക്കർ കൂടിക്കാഴ്ച : സി.പി.എം കുടുതൽ പ്രതിരോധത്തിൽ

0
തിരുവനന്തപുരം: വോട്ടെടുപ്പുദിവസം സി.പി.എമ്മിനെയും ഇടതുമുന്നണിയെയും പിടിച്ചുകുലുക്കി ഇ.പി. ജയരാജൻ വിവാദം. ബി.ജെ.പി.-സി.പി.എം....

നരേന്ദ്രമോദിയുടെ വിദ്വേഷപ്രസംഗം ; തിരഞ്ഞെടുപ്പ് കമ്മിഷൻ നടപടിയിൽ ധാർമികത ഇല്ലെന്ന് ആക്ഷേപം

0
ഡൽഹി: പ്രധാനമന്ത്രി നരേന്ദ്രമോദി നടത്തിയ വിദ്വേഷപ്രസംഗത്തിന് ബി.ജെ.പി. അധ്യക്ഷൻ ജെ.പി. നഡ്ഡയ്ക്ക്...

ഇത് നിർണായകം ; കോൺഗ്രസ് തെരഞ്ഞെടുപ്പ് സമിതി യോഗം ഇന്ന് വൈകീട്ട് ചേരും

0
ഡൽഹി: നിർണായകമായ കോൺഗ്രസ് തെരഞ്ഞെടുപ്പ് സമിതി യോഗം ഇന്ന് വൈകീട്ട് ചേരും....

കൊടുംച്ചൂടിൽ ആശ്വാസം ; സംസ്ഥാനത്ത് ഇന്ന് ഏഴ് ജില്ലകളിൽ മഴയ്ക്ക് സാധ്യത

0
തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് 7 ജില്ലകളിൽ മഴ സാധ്യത. തിരുവനന്തപുരം മുതൽ...