ഗാന്ധിനഗര്‍ : ദളിത് നേതാവും ഗുജറാത്തിലെ കോണ്‍ഗ്രസ് എം എല്‍ എയുമായ ജിഗ്നേഷ് മേവാനി അറസ്റ്റില്‍. ഗുജറാത്തിലെ പാലന്‍പൂരില്‍ നിന്ന് അസം പോലീസാണ് എം എല്‍ എയെ അറസ്റ്റ് ചെയ്തത്. ഇന്നലെ രാത്രി 11.30 നായിരുന്നു അറസ്റ്റ്. മേവാനിയെ അറസ്റ്റ് ചെയ്തത് എന്തിനാണെന്ന് വ്യക്തമല്ല. എന്നിരുന്നാലും അദ്ദേഹത്തിന്റെ ചില സമീപകാല ട്വീറ്റുകളിലാണ് നടപടിയെന്ന് റിപ്പോര്‍ട്ടുകളുണ്ട്. അസം പോലീസ് എംഐ ആറിന്റെ പകര്‍പ്പ് നല്‍കിയിട്ടില്ലെന്ന് കോണ്‍ഗ്രസ് അറിയിച്ചു. മേവാനിയെ ഗുവാഹത്തിയിലേക്ക് മാറ്റും. മേവാനിയുടെ അറസ്റ്റിനെതിരെ കോണ്‍ഗ്രസ് ഇന്ന് ഡല്‍ഹിയില്‍ പ്രതിഷേധിക്കും. ഗുജറാത്തിലെ വദ്ഗാം മണ്ഡലത്തെയാണ് ജിഗ്നേഷ് മേവാനി പ്രതിനിധീകരിക്കുന്നത്. കഴിഞ്ഞ വര്‍ഷമാണ് അദ്ദേഹം കോണ്‍ഗ്രസില്‍ ചേര്‍ന്നത്.
ദളിത് നേതാവും ഗുജറാത്തിലെ കോണ്‍ഗ്രസ് എംഎല്‍എയുമായ ജിഗ്നേഷ് മേവാനി അറസ്റ്റില്‍
RECENT NEWS
Advertisment