Sunday, March 30, 2025 2:05 pm

ജനകീയാസൂത്രണത്തിന്റെ 25-ാം വാര്‍ഷികം ; പത്തനംതിട്ട ജില്ലാ പഞ്ചായത്തിന്റെ ആഘോഷ പരിപാടികള്‍ക്ക് തുടക്കമായി

For full experience, Download our mobile application:
Get it on Google Play

പത്തനംതിട്ട : ആധുനിക കേരളത്തിന്റെ മുഖഛായ മാറ്റുന്നതിന് ജനകീയാസൂത്രണം നിര്‍ണായക പങ്ക് വഹിച്ചുവെന്ന് ആരോഗ്യവകുപ്പ് മന്ത്രി വീണാ ജോര്‍ജ് പറഞ്ഞു. അധികാര വികേന്ദ്രീകരണത്തിന് കേരള മാതൃക സൃഷ്ടിച്ച ജനകീയാസൂത്രണത്തിന്റെ 25-ാം വാര്‍ഷികത്തിന്റെ ഭാഗമായി പത്തനംതിട്ട ജില്ലാ പഞ്ചായത്തിന്റെ ആഘോഷ പരിപാടികളുടെ ജില്ലാതല ഉദ്ഘാടനം ജില്ലാ പഞ്ചായത്ത് കോണ്‍ഫറന്‍സ് ഹാളില്‍ ഓണ്‍ലൈനായി നിര്‍വഹിച്ചു സംസാരിക്കുകയായിരുന്നു മന്ത്രി.

രാജ്യത്തിന്റെ ജനാധിപത്യ പ്രക്രിയയെ അര്‍ത്ഥവത്താക്കുന്ന തീരുമാനവും ഇടപെടലുകളുമാണ് കക്ഷിരാഷ്ട്രീയ ഭേദമന്യേ സംസ്ഥാനത്ത് ജനകീയാസൂത്രണത്തിന്റെ കീഴില്‍ ഇതുവരെയും നടന്നിട്ടുള്ളത്. വിദ്യാഭ്യാസം, ആരോഗ്യം എന്നിവയില്‍ കേരളം അനിഷേധ്യമായ ഒന്നാം സ്ഥാനത്തു തുടരുന്നതില്‍ പ്രധാന പങ്ക് ജനകീയാസൂത്രണത്തിനുണ്ട്. അടിസ്ഥാന സൗകര്യ വികസന പ്രവര്‍ത്തനങ്ങളില്‍ ജനപങ്കാളിത്തത്തോടെ വലിയ മുന്നേറ്റമാണ് ജില്ലയിലെ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങള്‍ കാഴ്ചവയ്ക്കുന്നത്. വര്‍ത്തമാനകാല സാഹചര്യം മനസിലാക്കി കൃത്യമായ ഇടപെടലുകള്‍ ഇനിയും തുടരണമെന്നും മന്ത്രി പറഞ്ഞു.

ജനകീയാസൂത്രണത്തിന്റെ രജതജൂബിലി ആഘോഷത്തിന്റെ ഭാഗമായി ജില്ലയില്‍ ഒരു വര്‍ഷം നീണ്ടു നില്‍ക്കുന്ന വിവിധ പദ്ധതികള്‍ ഏറ്റെടുത്തുകൊണ്ടുള്ള പ്രവര്‍ത്തനങ്ങളാണു നടപ്പാക്കുന്നതെന്ന് ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് അഡ്വ.ഓമല്ലൂര്‍ ശങ്കരന്‍ പറഞ്ഞു. അധികാരവികേന്ദ്രീകരണം സംബന്ധിച്ച സെമിനാറുകള്‍, ബോധവത്ക്കരണ പരിപാടികള്‍, കലാപരിപാടികള്‍, ആദ്യകാല പ്രവര്‍ത്തകരെ ആദരിക്കല്‍ തുടങ്ങിയവ ഇതിന്റ ഭാഗമായി ജില്ലയില്‍ സംഘടിപ്പിക്കും. 96 – 97 വര്‍ഷത്തെ വികസനരേഖ പുതുക്കി നവംബര്‍ ഒന്നിന് പുറത്തിറക്കും. സ്ത്രീ ശാക്തീകരണത്തിലും ജനകീയാസൂത്രണം വലിയ പങ്കാണു വഹിച്ചിട്ടുള്ളത്. അതിന്റെ ഏറ്റവും വലിയ ഉദാഹരണമാണ് കുടുംബശ്രീയെന്നും അധ്യക്ഷ പ്രസംഗത്തില്‍ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് പറഞ്ഞു.

കഴിഞ്ഞ 25 വര്‍ഷത്തിനിടയില്‍ ജില്ലാ പഞ്ചായത്ത് പ്രസിഡന്റുമാരായിരുന്ന മാത്യു കുളത്തുങ്കല്‍, കെ.കെ റോയ്‌സണ്‍, അപ്പിനഴികത്ത് ശാന്തകുമാരി, ബാബു ജോര്‍ജ്, ഡോ.സജി ചാക്കോ, അഡ്വ.ആര്‍.ഹരിദാസ് ഇടത്തിട്ട, അന്നപൂര്‍ണാ ദേവി നിലവിലെ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് അഡ്വ.ഓമല്ലൂര്‍ ശങ്കരന്‍ എന്നിവരേയും മുന്‍ ജില്ലാ പഞ്ചായത്ത് അംഗം എ.പി.ജയന്‍ മുന്‍ അംഗങ്ങളും നിലവില്‍ അംഗങ്ങളുമായ റോബിന്‍ പീറ്റര്‍, ആര്‍.അജയകുമാര്‍ എന്നിവരേയും ചടങ്ങില്‍ ആദരിച്ചു. ആരോഗ്യപരമായ കാരണങ്ങളാല്‍ ചടങ്ങില്‍ എത്തുവാന്‍ കഴിയാതിരുന്ന മുന്‍ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ഡോ.മേരി തോമസ് മടോലിലിനെ വീട്ടില്‍ എത്തി ആദരിക്കും.

ജനകീയാസൂത്രണം 25-ാം വാര്‍ഷികത്തിന്റെ സംസ്ഥാനതല ഉദ്ഘാടനം മുഖ്യമന്ത്രി പിണറായി വിജയന്‍ നിര്‍വഹിച്ചു. സംസ്ഥാനതല ഉദ്ഘാടനം എല്ലാ തദ്ദേശ സ്ഥാപനങ്ങളിലും കാണാന്‍ കഴിയുന്ന വിധത്തില്‍ ഓണ്‍ലൈന്‍ സംവിധാനം ഒരുക്കിയിരുന്നു. ജില്ലയിലെ എല്ലാ നഗരസഭകളിലും ബ്ലോക്ക്/ഗ്രാമ പഞ്ചായത്തുകളിലും കോവിഡ് മാനദണ്ഡങ്ങള്‍ പാലിച്ച് പ്രത്യേക പരിപാടികള്‍ ഓണ്‍ലൈനായി സംഘടിപ്പിച്ചിരുന്നു. ജനകീയാ സൂത്രണത്തിന്റെ നാള്‍വഴിയിലൂടെയുള്ള ഓണ്‍ലൈന്‍ പരിപാടികളും നേരത്തത്തെ ജനപ്രതിനിധികളെ ആദരിക്കലും എല്ലാ തദേശ സ്ഥാപന അടിസ്ഥാനങ്ങളിലും നടത്തി.

ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് അഡ്വ. ഓമല്ലൂര്‍ ശങ്കരന്‍ അധ്യക്ഷത വഹിച്ച ചടങ്ങില്‍ ജില്ലാ കളക്ടര്‍ ഡോ. ദിവ്യ എസ്. അയ്യര്‍, ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ് രാജി.പി.രാജപ്പന്‍, ആരോഗ്യ, വിദ്യാഭ്യാസ സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍മാന്‍ ആര്‍.അജയകുമാര്‍, ജില്ലാ പഞ്ചായത്ത് സെക്രട്ടറി ആര്‍.മുരളീധരന്‍ നായര്‍, ജില്ലാ പഞ്ചായത്ത് അംഗങ്ങള്‍, വിവിധ രാഷ്ട്രീയ പാര്‍ട്ടികളുടെ നേതാക്കള്‍ തുടങ്ങിയവര്‍ പങ്കെടുത്തു.

ncs-up
rajan-new
memana-ad-up
dif
previous arrow
next arrow
Advertisment
silpa-up
asian
sam
WhatsAppImage2022-07-31at72444PM
life-line
previous arrow
next arrow

FEATURED

എൻഎസ്എസ് പന്തളം യൂണിയൻ 1.70 കോടി രൂപ വിതരണം ചെയ്തു

0
ചാരുംമൂട് : എൻഎസ്എസ് പന്തളം യൂണിയനും മന്നം സോഷ്യൽ സർവീസ്...

മാലിന്യ മുക്തം നവകേരളം ജനകീയ ക്യാമ്പ് ; മറൈൻ ഡ്രൈവിൽ ക്ലീന്‍ ഡ്രൈവ് നടത്തി

0
കൊച്ചി: മാലിന്യ മുക്തം നവകേരളം ജനകീയ ക്യാമ്പയിന്റെ ഭാഗമായി എറണാകുളം മറൈന്‍...

എമ്പുരാന്‍ വിവാദത്തില്‍ ഖേദം പ്രകടിപ്പിച്ച് മോഹന്‍ലാല്‍ ; വിവാദ രംഗങ്ങള്‍ നീക്കും

0
കൊച്ചി : എമ്പുരാന്‍ വിവാദത്തില്‍ ഖേദം പ്രകടിപ്പിച്ച് മോഹന്‍ലാല്‍. ഒരു കലാകാരന്‍...