പോലീസ് സഹകരണ സംഘത്തിന്റെ ഓണം ഫെയര്‍ തുടങ്ങി

For full experience, Download our mobile application:
Get it on Google Play

പത്തനംതിട്ട : ജില്ലാ പോലീസ് സഹകരണസംഘത്തിന്റെ ആഭിമുഖ്യത്തില്‍ സഹകാരികള്‍ക്കും പൊതുജനങ്ങള്‍ക്കുമായി ഓണം ഫെയര്‍ 2021 ആരംഭിച്ചു. ഇതിന്റെ ഭാഗമായി ന്യായവിലയ്ക്ക് പഴം, പച്ചക്കറി വിഭവങ്ങളുടെ വിപണന സ്റ്റാള്‍ ജില്ലാ സായുധ റിസര്‍വ് ക്യാമ്പിലാണ് തുറന്നത്. കോവിഡ് പ്രോട്ടോകോള്‍ നിബന്ധനകള്‍ പാലിച്ചുനടന്ന ചടങ്ങില്‍ ജില്ലാ പോലീസ് അഡിഷണല്‍ എസ്.പി എന്‍.രാജന്‍, ജില്ലാ ക്രൈം ബ്രാഞ്ച് ഡിവൈഎസ്പി വി.ജെ ജോഫി എന്നിവര്‍ ചേര്‍ന്ന് ഉദ്ഘാടനം നിര്‍വഹിച്ചു.

കൂടാതെ നഗരത്തിലെ വസ്ത്രവ്യാപാര സ്ഥാപനങ്ങളില്‍ നിന്നും ഷോപ്പിങ്ങിനായി പോലീസുദ്യോഗസ്ഥര്‍ക്ക് 35 ശതമാനം വരെ വിലക്കിഴിവ് നല്‍കുന്ന പദ്ധതിയും ഗൃഹോപകരണങ്ങളും ലാപ് ടോപ്പ്, മൊബൈല്‍ ഫോണുകള്‍ തുടങ്ങിയവ ഹയര്‍ പര്‍ച്ചേസ് ചെയ്യുന്നതിനുള്ള പദ്ധതിയും ആരംഭിച്ചു.

ഇതുമായി ബന്ധപ്പെട്ട ഡിസ്‌കൗണ്ട് കൂപ്പണുകളുടെ വിതരണോദ്ഘാടനം ജില്ലാ സ്‌പെഷ്യല്‍ ബ്രാഞ്ച് ഡിവൈഎസ്പി ആര്‍. സുധാകരന്‍ പിള്ള, കോ ഓപ്പറേറ്റീവ് ജോയിന്റ് രജിസ്ട്രാര്‍ എം.ജി പ്രമീള, പത്തനംതിട്ട ഡിവൈഎസ്പി കെ.സജീവ് എന്നിവര്‍ ചേര്‍ന്ന് വനിതാ പോലീസ് ഇന്‍സ്പെക്ടര്‍ ലീലാമ്മ, പോലീസ് സംഘടനാ ഭാരവാഹികളായ കെ.ജി സദാശിവന്‍, എസ്.അനീഷ് എന്നിവര്‍ക്ക് നല്‍കി നിര്‍വഹിച്ചു. പോലീസ് സഹകരണ സംഘം പ്രസിഡന്റ് ഇ.നിസാമുദീന്‍, വൈസ് പ്രസിഡന്റ് എസ്.അനീഷ്, സെക്രട്ടറി ജി.കവിത, പോലീസ് അസോസിയേഷന്‍ ജില്ലാ സെക്രട്ടറി ജി.സക്കറിയ തുടങ്ങിയവര്‍ പങ്കെടുത്തു

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

തൃണമൂൽ കോൺഗ്രസിലേക്ക് തിരിച്ചെത്തി വിമത എം.എൽ.എ കാസിം സിദ്ദിഖി; മമത ബാനർജിയാണ് തന്റെ നേതാവെന്ന്...

0
കൊൽക്കത്ത: തൃണമൂൽ കോൺഗ്രസിലെ വിമത എംഎൽഎമാരിൽ ഒരാളായ കാസിം സിദ്ദിഖി മുൻ...

​സി.ബി.എസ്.ഇ വിദ്യാഭ്യാസ സമ്പ്രദായത്തിൽ വലിയ മാറ്റങ്ങൾക്ക് ഒരുങ്ങി കേന്ദ്രം; ഉന്നതതല യോഗം വിളിച്ച് മന്ത്രി...

0
ദില്ലി: സിബിഎസ്ഇയെ അടിമുടി അഴിച്ചുപണിയാനുള്ള നീക്കവുമായി കേന്ദ്ര സർക്കാർ. സിബിഎസ്ഇ അധികൃതരുമായി...

ഗോതമ്പ് പൊടി കയറ്റുമതി നയത്തിൽ നിർണായക ഭേദഗതി വരുത്തി കേന്ദ്രം; ഉൽപ്പന്നങ്ങൾ വിദേശത്തേക്ക് അയക്കുന്നതിനുള്ള...

0
ദില്ലി: ഗോതമ്പ് പൊടി കയറ്റുമതി നിയന്ത്രണം നീക്കി കേന്ദ്ര സർക്കാർ. ആട്ട,...

യാത്രക്കാരെ വലച്ച് സ്പൈസ് ജെറ്റ് സർവീസുകൾ; വിശദീകരണം തേടി സിയാൽ

0
കൊച്ചി: വിമാനക്കമ്പനിയായ സ്പൈസ് ജെറ്റിന് നോട്ടീസ് നൽകി സിയാൽ. സ്പൈസ് ജെറ്റിൻ്റെ...