വൻ ലഹരിവേട്ട ; കോഴിക്കോട് നഗരത്തിലെ ഫ്ലാറ്റിൽ നിന്ന് യുവതിയടക്കം രണ്ടുപേര്‍ പിടിയില്‍

For full experience, Download our mobile application:
Get it on Google Play

കോഴിക്കോട് : ലഹരി വസ്തുക്കളുമായി രണ്ടുപേര്‍ പിടിയില്‍. മാങ്കാവില്‍ സ്വകാര്യ ആശുപത്രിക്കു സമീപത്തെ ഫ്ലാറ്റില്‍ നിന്നാണ് പ്രതികളെ പിടികൂടിയത്. 25 ഗ്രാം മാരക ലഹരിമരുന്നുമായാണ്‌ കരുവന്‍തിരുത്തി സ്വദേശിനി റജീനയെ (38) പരപ്പനങ്ങാടി എക്‌സൈസ് റേഞ്ച് സംഘം അറസ്റ്റ് ചെയ്തത്. 4 ഗ്രാം ലഹരി മരുന്നുമായി ചാലിയം സ്വദേശി മുഷാഹിദിനെ (32) പരപ്പനങ്ങാടിയില്‍ നിന്ന് എക്‌സൈസ് സംഘം പിടികൂടിയിരുന്നു.

നഗരം കേന്ദ്രീകരിച്ച്‌ ലഹരിമരുന്നു വില്‍ക്കുന്ന സംഘത്തിലെ പ്രധാന കണ്ണിയാണെന്നു എക്‌സൈസ് സംഘം പറഞ്ഞു. ഫ്ലാറ്റ് കേന്ദ്രീകരിച്ച്‌ വര്‍ഷങ്ങളായി ലഹരിമരുന്നു കച്ചവടം നടത്തിയിരുന്ന മുഷാഹിദില്‍ നിന്ന് ലഭിച്ച വിവരത്തെ തുടര്‍ന്ന് എക്‌സൈസ് സംഘം മാങ്കാവിലെത്തി റജീനയെ അറസ്റ്റ് ചെയ്യുകയായിരുന്നു.

ഇന്‍സ്‌പെക്ടര്‍ സാബു ആര്‍. ചന്ദ്രയുടെ നേതൃത്വത്തില്‍ പ്രിവന്റീവ് ഓഫിസര്‍മാരായ ടി. പ്രജോഷ് കുമാര്‍, ഉമ്മര്‍കുട്ടി, കെ. പ്രദീപ് കുമാര്‍, സിവില്‍ എക്‌സൈസ് ഓഫിസര്‍മാരായ ദിദിന്‍, അരുണ്‍, ജയകൃഷ്ണന്‍, നിതിന്‍ ചോമാരി, പി.ബി. വിനീഷ്, ശിഹാബുദ്ദീന്‍, കെ. സ്മിത, എം. ശ്രീജ, ഡ്രൈവര്‍ വിനോദ് കുമാര്‍ എന്നിവരാണ് പരിശോധന നടത്തിയത്. പ്രതികളെ റിമാന്‍ഡ് ചെയ്തു.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ഗോതമ്പ് പൊടി കയറ്റുമതി നയത്തിൽ നിർണായക ഭേദഗതി വരുത്തി കേന്ദ്രം; ഉൽപ്പന്നങ്ങൾ വിദേശത്തേക്ക് അയക്കുന്നതിനുള്ള...

0
ദില്ലി: ഗോതമ്പ് പൊടി കയറ്റുമതി നിയന്ത്രണം നീക്കി കേന്ദ്ര സർക്കാർ. ആട്ട,...

യാത്രക്കാരെ വലച്ച് സ്പൈസ് ജെറ്റ് സർവീസുകൾ; വിശദീകരണം തേടി സിയാൽ

0
കൊച്ചി: വിമാനക്കമ്പനിയായ സ്പൈസ് ജെറ്റിന് നോട്ടീസ് നൽകി സിയാൽ. സ്പൈസ് ജെറ്റിൻ്റെ...

യാത്രക്കാർക്ക് കുട തന്നെ ശരണം; ചോർന്നൊലിച്ച് എറണാകുളം – കൊല്ലം മെമു ട്രെയിൻ

0
കൊല്ലം: ചോര്‍ന്നൊലിച്ച് കൊല്ലം മെമു. എറണാകുളം - കൊല്ലം മെമു ട്രെയിനില്‍...

ബിവറേജസ് കോർപ്പറേഷന്റെ പേരിൽ വ്യാജ തൊഴിൽ വാഗ്ദാനം; പരാതിയെ തുടർന്ന് നിയമനടപടി സ്വീകരിച്ച് അധികൃതർ

0
തിരുവന്തപുരം: ബിവറേജസ് കോപ്പറേഷന്റെ പേരില്‍ ജോലി വാഗ്ദാനം ചെയ്ത് തട്ടിപ്പ്. തട്ടിപ്പ്...