Friday, May 3, 2024 1:45 pm

ജില്ലാ സ്‌റ്റേഡിയം : തെരഞ്ഞെടുപ്പ് അടുത്തപ്പോൾ എംഎൽഎ ജനങ്ങളെ തെറ്റിദ്ധരിപ്പിക്കുന്നു

For full experience, Download our mobile application:
Get it on Google Play

പത്തനംതിട്ട: ജില്ലാ സ്റ്റേഡിയത്തിന്റെ നിർമ്മാണവുമായി ബന്ധപ്പെട്ട് വീണാ ജോർജ് എംഎൽഎ ജനങ്ങളെ തെറ്റിദ്ധരിപ്പിക്കുന്നതായി മുൻ നഗരസഭാ ചെയർമാൻ അഡ്വ. എ.സുരേഷ്‌കുമാർ. കിഫ്ബിയിൽ നിന്ന് പണം അനുവദിച്ചിട്ടുണ്ടെന്ന് എംഎൽഎ പറയുന്നുണ്ടെങ്കിലും ഇതു സംബന്ധിച്ച ഒരു വിവരങ്ങളും നഗരസഭയ്ക്ക് ലഭിച്ചിട്ടില്ലെന്നാണ് അറിയുന്നത്. നിർമ്മാണവുമായി ബന്ധപ്പെട്ട് നഗരസഭയും സംസ്ഥാന കായിക വകുപ്പുമായി ഉണ്ടാക്കേണ്ട ധാരണാപത്രം നഗരസഭയുടെ പരമാധികാരത്തിലുള്ള കൈകടത്തലാണ്. നഗരസഭയ്ക്ക് യാതൊരു അവകാശവും ഇല്ലാത്ത തരത്തിലുള്ള നിർമ്മാണം അനുവദിക്കാൻ കഴിയില്ലെന്നാണ് നഗരസഭ കൗൺസിൽ തീരുമാനിച്ചത്.

ആദ്യം ഉണ്ടാക്കിയ ധാരണാപത്രത്തിൽ ജില്ലയുടെ ശിൽപിയായ കെ.കെ.നായരുടെ പേര് പോലും സ്‌റ്റേഡിയത്തിന് ഇടാത്ത തരത്തിലായിരുന്നു. പിന്നീട് ജനങ്ങളുടെ എതിർപ്പ് വന്നപ്പോഴാണ് കെ.കെ.നായരുടെ പേര് സ്റ്റേഡിയത്തിന് ഇടാമെന്ന് എംഎൽഎ സമ്മതിച്ചത്.
400 കോടി രൂപ വിലമതിക്കുന്ന സ്റ്റേഡിയത്തിന്റെ സ്ഥലം യാതൊരു അവകാശവും യാതൊരു അവകാശവും നഗരസഭയ്ക്ക് ഇല്ലാതാക്കുന്ന തരത്തിൽ നൽകുന്നത് ശരിയല്ല. അഞ്ചുവർഷം ജില്ലാ ആസ്ഥാനത്ത് യാതൊരു വികസനവും നടത്താത്ത എംഎൽഎ തെരഞ്ഞെടുപ്പ് അടുത്തപ്പോൾ ജനങ്ങളുടെ കണ്ണിൽ പൊടിയിടാനാണ് സ്റ്റേഡിയം നിർമ്മാണത്തിന്റെ പേരുപറഞ്ഞ് നഗരസഭയെയും യുഡിഎഫിനെയും കുറ്റപ്പെടുത്തി പ്രസ്താവന നൽകുന്നത്.

ജില്ലാ സ്റ്റേഡിയത്തോട് ചേർന്ന് ഇൻഡോർ സ്‌റ്റേഡിയം കേന്ദ്ര കായികവകുപ്പും എംപി ഫണ്ടും ഉപയോഗിച്ച് യാതൊരു ഉപാധികളുമില്ലാതെ നിർമ്മിക്കാമെങ്കിൽ സംസ്ഥാന സർക്കാരിന് നഗരസഭയ്ക്ക് ഫണ്ട് നൽകി സ്റ്റേഡിയം നിർമ്മിക്കാൻ കഴിയും. ആറ് മാസം കഴിഞ്ഞ് യുഡിഎഫ് സംസ്ഥാനത്ത് അധികാരത്തിൽ വരുമ്പോൾ ഉപാധികളില്ലാതെ സ്റ്റേഡിയത്തിന്റെ നിർമ്മാണം നടത്താൻ കഴിയുമെന്നും സുരേഷ് കുമാർ പറഞ്ഞു.

ncs-up
life-line
rajan-new
previous arrow
next arrow
Advertisment
shanthi--up
life-line
sam
WhatsAppImage2022-07-31at72836PM
previous arrow
next arrow

FEATURED

എന്റെ ഒറാങ്ങുട്ടമുത്തപ്പാ….; ഔഷധസസ്യമുപയോഗിച്ച് സ്വന്തം മുറിവുണക്കി ഒറാങ്ങുട്ടന്‍, ഞെട്ടൽ വിട്ടുമാറാതെ ശാസ്ത്രലോകം

0
ഇൻഡൊനീ‌ഷ്യ: പരിക്കേറ്റ ഒറാങ്ങുട്ടാന്‍ ഔഷധ സസ്യമുപയോഗിച്ച് സ്വയം ചികിത്സ നടത്തിയ ഞെട്ടലില്‍...

കാര്യകാരണങ്ങൾ അക്കമിട്ട് നിരത്തണം ; അദാനിക്ക് സെബിയുടെ നോട്ടീസ്

0
മുംബൈ : അദാനിക്ക് വൻ തിരിച്ചടിയായി ഗ്രൂപ്പിന്റെ ആറ് കമ്പനികൾക്ക് കാരണം...

നവജാത ശിശുവിന്‍റെ മൃതദേഹം നടുറോഡില്‍ ; അമ്മ കുറ്റം സമ്മതിച്ചെന്ന് പോലീസ്

0
കൊച്ചി : കൊച്ചി പനമ്പിള്ളി നഗറിനടുത്ത് നടുക്കി നടുറോഡിൽ നവജാത ശിശുവിന്‍റെ...

വിളവെടുപ്പ് പൂർത്തിയായിട്ടും നെല്ല് സംഭരിക്കുന്നില്ല ; രണ്ടായിരം ക്വിന്റലോളം നെല്ല് കൂടിക്കിടക്കുന്നു

0
തിരുവല്ല : വിളവെടുപ്പ് പൂർത്തിയായിട്ടും നെല്ല് സംഭരിക്കുന്നില്ല. പെരിങ്ങര വടവടിപ്പാടത്ത് രണ്ടായിരം...