അംബാനിയുടെ ‘ബൈ 1 ഗെറ്റ് 1’ ഓഫറിൽ റിലയൻസ് നിക്ഷേപകരുടെ നേട്ടമെന്ത്?

For full experience, Download our mobile application:
Get it on Google Play

ന്ത്യയിൽ വിപണി മൂല്യത്തിൽ ഒന്നാമതുള്ള റിലയൻസ് ഇൻഡസ്ട്രീസിൽ നിന്നും വേർപെടുത്തി, ജിയോ ഫിനാൻഷ്യൽ സർവീസസ് (JFSL) ഓഹരികൾ ലിസ്റ്റ് ചെയ്യുമെന്ന് ഇക്കഴി‍ഞ്ഞ ജൂലൈ 8-നാണ്, ഗ്രൂപ്പ് ചെയർമാനായ മുകേഷ് അംബാനി പ്രഖ്യാപിച്ചത്. ‘ബൈ വൺ ഗെറ്റ് വൺ’ എന്ന ഓഫറിന് സമാനമായി ജിയോ ഫിനാൻഷ്യലിന്റെ പുതിയ ഓഹരികൾ ഇഷ്യൂ ചെയ്യുമെന്ന് അറിയിച്ചതോടെ, മാതൃകമ്പനിയായ റിലയൻസ് ഇൻഡസ്ട്രീസിന്റെ ഓഹരികൾ വാങ്ങാൻ റീട്ടെയിൽ നിക്ഷേപകർ അത്യുത്സാഹമാണ് കാണിച്ചത്. കുതിപ്പിന്റെ പാതയിൽ മുന്നേറിയ റിലയൻസ് ഓഹരികൾ, സർവകാല റെക്കോഡ് നിലവാരത്തിലാണ് (2,820.45 രൂപ) ബുധനാഴ്ച ക്ലോസ് ചെയ്തത്.

ജിയോ ഫിനാൻഷ്യൽ ഓഹരി വില?
വ്യാഴാഴ്ച രാവിലെ 9-10 മണി വരെയുള്ള പ്രത്യേക പ്രീ-ഓപ്പൺ സെഷനിൽ നിശ്ചയിക്കപ്പെടുന്ന വിലയിലായിരിക്കും ജിയോ ഫിനാൻഷ്യൽ സർവീസസ് ഓഹരിക്ക് തുടക്കത്തിൽ ലഭിക്കുക. അതേസമയം വിപണി വിദഗ്ധരുടെ നിഗമനത്തിന്റെ അടിസ്ഥാനത്തിൽ ജിയോ ഫിനാൻഷ്യൽ ഓഹരിക്ക് 160-190 രൂപ വരെ ലഭിച്ചേക്കാമെന്നാണ് വിലയിരുത്തൽ.

എന്തുകൊണ്ടാണ് വേർപെടുത്തൽ?
ഇൻഡസ്ട്രിയുടെ സവിശേഷ റിസ്ക് ഘടകങ്ങളും വളർച്ചാ സാധ്യതകളും വിപണിയുടെ ബലതന്ത്രങ്ങളും പരിഗണിച്ചുള്ള പ്രത്യേക തന്ത്രങ്ങൾ മെനഞ്ഞാൽ മാത്രമാണ് ധനകാര്യ വിഭാഗത്തിൽ ബിസിനസ് വളർത്താൻ സാധിക്കുകയുള്ളു എന്നാണ് ജിയോ ഫിനാൻഷ്യൽ സർവീസസിന്റെ ഇഷ്യൂവിനെ കുറിച്ച് റിലയൻസ് ഇൻഡസ്ട്രീസിന്റെ വിശദീകരണം. ധനകാര്യ സേവന മേഖലയുടെ സ്വഭാവവും മത്സരവും മറ്റു വ്യവസായ മേഖലകളിൽ നിന്നും തികച്ചും വ്യത്യസ്തമാണ്.

നിക്ഷേപവും എൻബിഎഫ്സി, ഇൻഷുറൻസ് ബ്രോക്കിങ്, പേയ്മെന്റ് ബാങ്ക്, പേയ്മെന്റ് അഗ്രഗേഷൻ എന്നീ മേഖലകളിലൊക്കെ ജിയോ ഫിനാൻഷ്യൽ സർവീസസിന് പ്രവർത്തന സാന്നിധ്യമുണ്ട്. റിലയൻസ് ഇൻഡസ്ട്രിയൽ ഇൻവെസ്റ്റ്മെന്റ് & ഹോൾഡിങ്സ്, റിലയൻസ് പേയ്മെന്റ് സൊല്യൂഷൻസ്, ജിയോ പേയ്മെന്റ് ബാങ്ക്, റിലയൻസ് റീട്ടെയിൽ ഫിനാൻസ്, ജിയോ ഇൻഫോർമേഷൻ അഗ്രഗേറ്റർ സർവീസസ്, റിലയൻസ് റീട്ടെയിൽ ഇൻഷുറൻസ് ബ്രോക്കിങ് എന്നിവ ചേരുന്നതാണ് ധാനകാര്യ സേവന മേഖലയിലെ റിലയൻസ് ഗ്രൂപ്പ് സാന്നിധ്യം.

dif
previous arrow
next arrow
Advertisment
Josco hosp
previous arrow
next arrow

FEATURED

കെഎസ്ആര്‍ടിസിയിലെ സ്ത്രീ സൗജന്യ യാത്ര ഇന്ന് മുതല്‍ ; മുഖ്യമന്ത്രി ഉദ്ഘാടനം ചെയ്യും

0
തിരുവനന്തപുരം: കെഎസ്ആര്‍ടിസിയിലെ സ്ത്രീ സൗജന്യ യാത്ര ഇന്ന് മുതല്‍. രാവിലെ എട്ടരക്ക്...

ആര്‍എസ്എസിനോട് വെറുതെ മുട്ടാൻ നിൽക്കേണ്ട, മമതയുടെയും സ്റ്റാലിന്റേയും പിണറായിയുടെയും ഗതിയായിരിക്കും താങ്കളുടേത് : കെ...

0
കോഴിക്കോട്: ആര്‍എസ്എസിനോട് വെറുതെ മുട്ടാന്‍ നില്‍ക്കേണ്ടെന്നും മമതയുടെയും സ്റ്റാലിന്റെയും പിണറായി വിജയന്റെയും...

നീറ്റ് പുനഃപരീക്ഷ : വെബ്‌സൈറ്റിൽ സാങ്കേതിക പ്രശ്‌നമെന്ന് വിദ്യാർത്ഥികൾ

0
ന്യൂഡല്‍ഹി: നീറ്റ് വെബ്‌സൈറ്റില്‍ സാങ്കേതിക പ്രശ്‌നമെന്ന് പരാതി. നീറ്റ് യുജി പുനപരിശോധന...

ലോകത്തിലെ കപ്പലുകളേ, എൻജിനുകൾ പ്രവർത്തിപ്പിച്ചു തുടങ്ങിക്കോളൂ ; ട്രംപിൻ്റെ പ്രഖ്യാപനം

0
വാഷിങ്ടൺ: ഇറാനുമായുള്ള സമാധാന കരാർ പൂർത്തിയായെന്ന പ്രഖ്യാപനത്തിന് പിന്നാലെ 'ലോകത്തിലെ കപ്പലുകളേ,...