ജിയോഭാരത് സീരീസിൽ പുതിയ ​4G ഫീച്ചർ ഫോൺ അ‌വതരിപ്പിച്ച് ജിയോ

For full experience, Download our mobile application:
Get it on Google Play

ഫീച്ചർ ഫോണുകളുടെ വിൽപ്പനയിലും കളംപിടിക്കാൻ പുതിയ ഫീച്ചർ ഫോൺ അ‌വതരിപ്പിച്ച് ജിയോ. ഫീച്ചർ ഫോൺ സീരീസായ ജിയോഭാരതിന് കീഴിൽ ജിയോഭാരത് ബി1 എന്ന പേരിൽ ആണ് പുതിയ ഫോൺ അവതരിപ്പിച്ചിരിക്കുന്നത്. വലിയ സ്‌ക്രീനുള്ള 4G ഫോണാണിത്. ഏറ്റവും വിലകുറഞ്ഞ ഫീച്ചർ ഫോണുകളാണ് ജിയോഭാരത് സീരീസിൽ ജിയോ പുറത്തിറക്കിക്കൊണ്ടിരിക്കുന്നത്. ജൂലൈ മാസത്തിൽ ജിയോഭാരത് സീരീസിന് കീഴിൽ കമ്പനി ഇതിനകം രണ്ട് ഫോണുകൾ പുറത്തിറക്കിയിരുന്നു. ജിയോ വെബ്സൈറ്റിൽ ജിയോഭാരത് ബി1 4ജി ഫീച്ചർ ഫോൺ ലിസ്റ്റ് ചെയ്തിട്ടുണ്ട്. 2.4 ഇഞ്ച് ഡിസ്‌പ്ലേ, ആൽഫാന്യൂമറിക് കീപാഡ്, മൾട്ടി-ലിംഗ്വൽ സപ്പോർട്ട്, 2000 mAh ബാറ്ററി തുടങ്ങിയവയാണ് ഫോണിന്റെ പ്രത്യേകത.

മുൻ വേരിയന്റുകളെ അപേക്ഷിച്ച് സ്‌ക്രീനിലും ബാറ്ററി കപ്പാസിറ്റിയിലും നേരിയ നവീകരണം മാത്രമേ ജിയോഭാരത് ബി1 വാഗ്ദാനം ചെയ്യുന്നുള്ളൂ. ജിയോഭാരത് ബി1 4ജി എനേബിൾഡ് ഫീച്ചർ ഫോണിന് 1299 രൂപയാണ് വില. ഈ ഫോൺ കറുപ്പ് കളറിൽ മാത്രമാണ് ലഭ്യമാകുന്നത്. ആമസോണിൽ ജിയോഭാരത് ബി1 ഫീച്ചർ ഫോൺ ഇതിനകം തന്നെ വിൽപ്പനയ്ക്ക് എത്തിയിട്ടുണ്ട്. ജിയോ ഭാരത് സീരീസ് 23 ഭാഷകളെ പിന്തുണയ്ക്കുന്നു എന്നാണ് ജിയോയുടെ അവകാശവാദം. വെബ്‌സൈറ്റ് വിവരങ്ങൾ അനുസരിച്ച് ജിയോയുടെ പ്രീഇൻസ്റ്റാൾ ചെയ്ത ആപ്പുകൾ ഫോണിനൊപ്പം ഉൾപ്പെടുത്തിയിട്ടുണ്ട്.

പത്തനംതിട്ട മീഡിയയില്‍ പ്രസിദ്ധീകരിക്കുവാനുള്ള വാര്‍ത്തകള്‍ ആര്‍ക്കും എവിടെനിന്നും നല്‍കാം
വാര്‍ത്തകള്‍ നല്‍കുവാന്‍ വാട്സാപ്പ് 751045 3033/ 94473 66263 mail – [email protected] എന്നിവ മാത്രം ഉപയോഗിക്കുക. മറ്റുള്ള വാട്സ് ആപ്പ് നമ്പരുകളിലും മെയിലിലും വരുന്നവ സ്വീകരിക്കുന്നതല്ല. വാര്‍ത്തയോടൊപ്പം ഒരു ചിത്രം ഉണ്ടായിരിക്കണം. ഗൂഗിള്‍ മലയാളത്തില്‍ ടൈപ്പ് ചെയ്ത് വാര്‍ത്തകള്‍ നല്‍കണം. വാര്‍ത്തകള്‍ നല്‍കുമ്പോള്‍ എല്ലാ നമ്പരുകളിലും മെയിലുകളിലും നല്‍കാതെ ഒരിടത്തുമാത്രം നല്‍കുക. ചീഫ് എഡിറ്ററുമായി ബന്ധപ്പെടുവാന്‍  94473 66263, 85471 98263, 0468 2333033 എന്നീ നമ്പരുകള്‍ ഉപയോഗിക്കുക.

dif
previous arrow
next arrow
Advertisment
Josco hosp
previous arrow
next arrow

FEATURED

മദ്യനയത്തിൽ മുഖ്യമന്ത്രിയുടെ വിശദീകരണം തൃപ്തികരമല്ലെന്ന് പി രാജീവ്‌

0
കൊച്ചി: മദ്യനയത്തിൽ മുഖ്യമന്ത്രിയുടെ വിശദീകരണം തൃപ്തികരമല്ലെന്ന് പി രാജീവ്‌. ശക്തമായ പ്രതിഷേധം...

വിദേശസംഭാവന നിയന്ത്രണ നിയമത്തിന്റെ ചട്ടങ്ങൾ കേന്ദ്രസർക്കാർ ഭേദഗതി ചെയ്തത് നിശ്ചിത താല്പര്യത്തോടെയെന്ന് എഎ റഹീം

0
തിരുവനന്തപുരം: വിദേശസംഭാവന നിയന്ത്രണ നിയമത്തിന്റെ ചട്ടങ്ങൾ കേന്ദ്രസർക്കാർ ഭേദഗതി ചെയ്തത് നിശ്ചിത...

ഇഡി ഉദ്യോ​ഗസ്ഥരെ ആക്രമിച്ച കേസിൽ കക്ഷി ചേർന്ന് എൻഫോഴ്സ്മെന്റ് ഡയറക്ട‌റേറ്റും

0
തിരുവനന്തപുരം: ഇഡി ഉദ്യോ​ഗസ്ഥരെ ആക്രമിച്ച കേസിൽ കക്ഷി ചേർന്ന് എൻഫോഴ്സ്മെന്റ് ഡയറക്ട‌റേറ്റും....

എഫ്സിആർഎ ചട്ട ഭേദഗതി ബിൽ സംശയാസ്പദവും മൗലിക അവകാശങ്ങൾക്ക് മേലുള്ള കടന്നുകയറ്റവുമാണെന്ന് ഓർത്തഡോക്സ് സഭ

0
തിരുവനന്തപുരം: എഫ്സിആർഎ ചട്ട ഭേദഗതി ബിൽ സംശയാസ്പദവും മൗലിക അവകാശങ്ങൾക്ക് മേലുള്ള...