ഉമ്മന്‍ചാണ്ടിയുടെ നിശ്ചയദാര്‍ഢ്യമാണ് വിഴിഞ്ഞം തുറമുഖം, അദ്ദേഹത്തിന്റെ പേര് നൽകണം : രമേശ് ചെന്നിത്തല

For full experience, Download our mobile application:
Get it on Google Play

തിരുവനന്തപുരം: ഉമ്മന്‍ചാണ്ടിയുടെ നിശ്ചയദാര്‍ഢ്യമാണ് വിഴിഞ്ഞം തുറമുഖത്തിന് പിന്നിലെന്നും വിഴിഞ്ഞം തുറമുഖത്തിന് ഉമ്മൻ ചാണ്ടിയുടെ പേര് നൽകണമെന്നും രമേശ് ചെന്നിത്തല. സെക്രട്ടറിയേറ്റിലേക്ക് മത്സ്യത്തൊഴിലാളി കോണ്‍ഗ്രസ് നടത്തിയ മാര്‍ച്ച് ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. അദാനിക്ക് പൂര്‍ണമായും കീഴടങ്ങി കൊണ്ടാണ് വിഴിഞ്ഞം പദ്ധതിയില്‍ സര്‍ക്കാര്‍ മുന്നോട്ടുപോയതെന്നും ചെന്നിത്തല കുറ്റപ്പെടുത്തി. കേരളത്തിലെ പരമ്പരാഗത മൽസ്യമേഖലയെയും തീരദേശവാസികളെയും പരിപൂർണ്ണമായും വഞ്ചിക്കുകയും യു.ഡി.എഫ് സർക്കാർ നടപ്പിൽ വരുത്തിയ ഭവന പദ്ധതികൾ ഉൾപ്പെടെയുള്ള എല്ലാ ക്ഷേമ പദ്ധതികളും അട്ടിമറിക്കുകയും നിർത്തൽ ചെയ്യുകയും ചെയ്ത പിണറായി സർക്കാരിനെതിരെ സന്ധിയില്ലാ സമരത്തിന് കേരളം കാത്തിരിക്കുകയാണ്.

മത്സ്യത്തൊഴിലാളികൾക്ക് സമുദായംഗങ്ങളുടെ സാമൂഹ്യ – സാമ്പത്തിക – തൊഴിൽ – വിദ്യാഭ്യാസ മേഖലകളിലെ പിന്നോക്കാവസ്ഥ പഠിപ്പിച്ച് പരിഹാരം നിർദ്ദേശിക്കുന്നതിന് ഒരു കമ്മീഷനെ നിയമിക്കുക എന്നതടക്കമുള്ള ആവശ്യങ്ങൾ ഉന്നയിച്ചുകൊണ്ടാണ് മത്സ്യത്തൊഴിലാളി കോൺഗ്രസ് സംസ്ഥാന കമ്മിറ്റി സെക്രട്ടേറിയറ്റ് മാർച്ചും ധർണ്ണയും നടത്തിയത്. മുതലപൊഴിയിലെ മനുഷ്യകുരുതികൾക്ക് ഉത്തരവാദികളായ ഉദ്യോഗസ്ഥർക്കും ഇടതുപക്ഷ മന്ത്രിമാർക്കുമെതിരെ കേസ് എടുക്കുക തീരസംരക്ഷണത്തിന് ടെട്രോപ്ലാന്റുകൾ ഉപയോഗിച്ച് കടൽ ഭിത്തി നിർമ്മിക്കുക, വിഴിഞ്ഞം സമരത്തിന്റെ പേരിൽ മതപുരോഹിതർക്കും മത്സ്യതൊഴിലാളികൾക്കും എതിരെ എടുത്ത കേസുകൾ പിൻവലിക്കുക നീലമണ്ണെണ്ണ വിതരണം പുനഃസ്ഥാപിക്കുക തൂടങ്ങിയ 25 അവകാശ പത്രിക അംഗീകരിക്കണമെന്നുള്ള ആവശ്യങ്ങൾ സമരത്തിൽ ഉന്നയിച്ചു. സംസ്ഥാന പ്രസിഡന്റ് പി. അശോകൻ അധ്യക്ഷത വഹിച്ചു. ദേശീയ ചെയർമാൻ ആംസ്ട്രോങ് ഫെർണാണ്ടോ, ഡി.സി.സി പ്രസിഡന്റ് പാലോട് രവി, കെ.പി.സി.സി ജനറൽ സെക്രട്ടറി എം.ജെ ജോബ്, ടി. ശരത്ചന്ദ്രപ്രസാദ്‌, അഡോൾഫ് ജി. മൊറൈസ്, പൊഴിയൂർ ജോൺസൻ, പി. പ്രഭാകരൻ, മുനമ്പം സന്തോഷ്, പൂന്തുറ ജെയ്സൺ, പനതുറ പുരുഷോത്തമൻ, എം.പി അഷറഫ്, ഹെന്ററി വിൻസെന്റ് തുടങ്ങിയവർ പ്രസംഗിച്ചു.

പത്തനംതിട്ട മീഡിയയില്‍ പ്രസിദ്ധീകരിക്കുവാനുള്ള വാര്‍ത്തകള്‍ ആര്‍ക്കും എവിടെനിന്നും നല്‍കാം
വാര്‍ത്തകള്‍ നല്‍കുവാന്‍ വാട്സാപ്പ് 751045 3033/ 94473 66263 mail – [email protected] എന്നിവ മാത്രം ഉപയോഗിക്കുക. മറ്റുള്ള വാട്സ് ആപ്പ് നമ്പരുകളിലും മെയിലിലും വരുന്നവ സ്വീകരിക്കുന്നതല്ല. വാര്‍ത്തയോടൊപ്പം ഒരു ചിത്രം ഉണ്ടായിരിക്കണം. ഗൂഗിള്‍ മലയാളത്തില്‍ ടൈപ്പ് ചെയ്ത് വാര്‍ത്തകള്‍ നല്‍കണം. വാര്‍ത്തകള്‍ നല്‍കുമ്പോള്‍ എല്ലാ നമ്പരുകളിലും മെയിലുകളിലും നല്‍കാതെ ഒരിടത്തുമാത്രം നല്‍കുക. ചീഫ് എഡിറ്ററുമായി ബന്ധപ്പെടുവാന്‍  94473 66263, 85471 98263, 0468 2333033 എന്നീ നമ്പരുകള്‍ ഉപയോഗിക്കുക.

dif
previous arrow
next arrow
Advertisment
Josco hosp
previous arrow
next arrow

FEATURED

പ്രതിഷേധിക്കുന്നവരുടെ അവകാശങ്ങളെ അടിച്ചമർത്തുന്നു; ഡൽഹിയിലെ പോലീസ് നടപടിക്കെതിരെ ശക്തമായ പ്രതികരണവുമായി വി.എം. സുധീരൻ

0
തിരുവനന്തപുരം: സ്വതന്ത്ര ഇന്ത്യ കണ്ട ഏറ്റവും കിരാതമായ ഭരണകൂട ഭീകരതയാണ് ഇന്ന്...

​’പവർ കട്ട് ഒളിമ്പിക്സ് 2026′; വൈദ്യുതി മുടക്കിനെതിരെ വേറിട്ട പ്രതിഷേധവുമായി ഡിവൈഎഫ്ഐ

0
തിരുവനന്തപുരം: സംസ്ഥാനത്ത് തുടരുന്ന വൈദ്യുതി മുടക്കിനെതിരെ വ്യത്യസ്ത പ്രതിഷേധ പരിപാടിയുമായി ഡിവൈഎഫ്‌ഐ...

തിരുവനന്തപുരം മൃഗശാലയിലെ ബംഗാൾ കടുവയ്ക്ക് ക്യാൻസർ സ്ഥിരീകരിച്ചു; ബബിത കടുവയ്ക്ക് കീമോതെറാപ്പി ആരംഭിച്ചു.

0
തിരുവനന്തപുരം: തിരുവനന്തപുരം മൃഗശാലയിലെ ബംഗാള്‍ കടുവയ്ക്ക് ക്യാന്‍സര്‍. ബബിത എന്ന ബംഗാള്‍...

കേന്ദ്ര സർക്കാരിൻ്റെ നടപടി ജനാധിപത്യവിരുദ്ധം : അബിൻ വർക്കി എം.എൽ.എ

0
പത്തനംതിട്ട : വിദ്യാര്‍ത്ഥികളുടെ ന്യായമായ സമരത്തിന് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ച് പ്രധാനമന്ത്രിയുടെ വസതിക്ക്...