പുതിയ ഡെബിറ്റ്, ക്രെഡിറ്റ് കാർഡുകളിൽ നിയന്ത്രണങ്ങൾ ഏറെ? എങ്ങനെ ഉപയോ​ഗിക്കാം

For full experience, Download our mobile application:
Get it on Google Play

ഡെബിറ്റ് കാർഡുകൾ കാലാവധി എത്തുന്ന സമയത്ത് ബാങ്കുകൾ ഉപഭോക്താവിന്റെ വിലാസത്തിലേക്ക് പുതിയ കാർഡുകൾ അയക്കുന്നതാണ് രീതി. ക്രെഡിറ്റ് കാർഡ് അപേക്ഷിച്ച ശേഷവും തപാലായാണ് കാർഡുകൾ ഉപഭോക്താവിന് ലഭിക്കുന്നത്. ഡെബിറ്റ്, ക്രെഡിറ്റ് കാർഡുകൾ വഴിയുള്ള ഇടപാടുകളിലൂടെയുള്ള തട്ടിപ്പുകൾ വർധിക്കുന്ന സാഹചര്യത്തിൽ ഇവ ഉപയോ​ഗിക്കുന്ന സമയത്ത് പ്രത്യേകം ശ്രദ്ധിക്കേണ്ടതുണ്ട്. കാർഡുകളുടെ സുരക്ഷിതത്വം ഉറപ്പു വരുത്താൻ ബാങ്കുകൾ ഓരോ പുതിയ ഡെബിറ്റ്, ക്രെഡിറ്റ് കാർഡും ഇഷ്യു ചെയ്യുന്ന സമയത്തും കാർഡ് ട്രാൻസാക്ഷൻ കൺട്രോൾ ലിമിറ്റോടെ നിയന്ത്രണങ്ങളുമായാണ് ഇവ ഉപഭോക്താക്കളിലേക്ക് എത്തുന്നത്. അതിനാൽ കാർഡ് ലഭിച്ചയുടനെ ഓൺലൈൻ അല്ലെങ്കിൽ ഓഫ്‌ലൈൻ ഇടപാടുകൾക്ക് ഡെബിറ്റ് അല്ലെങ്കിൽ ക്രെഡിറ്റ് കാർഡ് ഉപയോഗിക്കാൻ സാധിക്കില്ല. പുതിയ കാർഡ് ലഭിച്ചയുടനെ ആശങ്കപ്പെടുന്നതിന് പകരം കാർഡ് ട്രാൻസാക്ഷൻ കൺട്രോൾ എങ്ങനെ ഉപയോ​ഗിക്കാമെന്ന് പരിശോധിക്കാം.

കാർഡ് ട്രാൻസാക്ഷൻ കൺട്രോൾ ലിമിറ്റ് അവതരിപ്പിച്ചിരിക്കുന്നതിന്റെ പ്രധാന കാരണം കാർഡ് ഇടപാടുകളുടെ സുരക്ഷ വർധിപ്പിക്കുന്നതിനാണ്. അന്താരാഷ്ട്ര ഇടപാടുകൾക്ക് ഒടിപി പോലും ആവശ്യമില്ല. കാർഡ് ട്രാൻസാക്ഷൻ കൺട്രോൾ ലിമിറ്റോടെ ഉപഭോക്താക്കൾക്ക് കാർഡുകൾ എങ്ങനെ ഉപയോഗിക്കണം എന്നതിൽ കൂടുതൽ നിയന്ത്രണം കൊണ്ടുവരാൻ സാധിക്കും. പുതിയ മാർഗ നിർദ്ദേശങ്ങൾ പ്രകാരം കാർഡ് ഇഷ്യു ചെയ്തതിന് ശേഷം അന്താരാഷ്ട്ര പേയ്‌മെന്റ് മോഡുകൾ തിരഞ്ഞെടുക്കണോ വേണ്ടയോ എന്ന് ഉപഭോക്താവിന് തീരുമാനിക്കാം. ഇടപാടുകൾ, ഓൺലൈൻ പർച്ചേസുകൾ, കോൺടാക്റ്റ്‌ലെസ് പേയ്‌മെന്റുകൾ, വിവിധ തരത്തിലുള്ള ഇടപാടുകലുടെ ചെലവ് പരിധി എന്നിവ നിശ്ചയിക്കാൻ സാധിക്കും.

പുതിയ ഡെബിറ്റ് കാർഡോ ക്രെഡിറ്റ് കാർഡോ ഇഷ്യു ചെയ്യുന്ന സമയത്തെല്ലാം കാർഡ് നിയന്ത്രണം ഉണ്ടാകും. അതിനാൽ ഉപഭോക്താവ് ഇടപാട് നിയന്ത്രണങ്ങളിൽ മാറ്റം വരുത്താതെ ഡെബിറ്റ് അല്ലെങ്കിൽ ക്രെഡിറ്റ് കാർഡ് ഉപയോ​ഗിച്ച് ഓൺലൈനിലോ ഓഫ്‌ലൈനായോ ഇടപാട് നടത്താൻ സാധിക്കില്ലെന്ന് ചുരുക്കം. ഇന്റർനെറ്റ് ബാങ്കിംഗ്, മൊബൈൽ ആപ്പ് അല്ലെങ്കിൽ ബ്രാഞ്ച് വഴി ഉപഭോക്താവിന് ബാങ്കിന്റെ ഇടപാട് നിയന്ത്രണങ്ങൾ മാറ്റം വരുത്താൻ സാധിക്കും. കാർഡിൽ ഇടപാട് നിയന്ത്രണങ്ങൾ മാറ്റം വരുത്തുന്നതിൽ എന്തെങ്കിലും പ്രശ്‌നങ്ങൾ കാരണം ബാങ്കിന്റെ നെറ്റ് ബാങ്കിംഗ് അല്ലെങ്കിൽ മൊബൈൽ ബാങ്കിംഗ് ആപ്പ് ഉപയോഗിക്കാൻ കഴിയാത്ത സാഹചര്യത്തിൽ ഇടപാടുകാർക്ക് ബാങ്കിന്റെ ബ്രാഞ്ച് സന്ദർശിക്കാവുന്നതാണ്. കാർഡ് ഇടപാട് പരിധി നിയന്ത്രണം മാറ്റാനോ പ്രവർത്തനരഹിതമാക്കാനോ ഇന്ത്യയിലെ ഏത് ബ്രാഞ്ചിനെയും സമീപിക്കാം.

പുതുതായി ലഭിച്ച ഡെബിറ്റ്/ ക്രെഡിറ്റ് കാർഡിൽ എങ്ങനെ ഇടപാട് നിയന്ത്രണങ്ങൾ മാറ്റാമെന്ന് നോക്കാം. ഇതിനായി കൊട്ടക് മഹീന്ദ്ര ബാങ്കിന്റെ മൊബൈൽ ആപ്പിലെ നടപടികൾ പരിശോധിക്കാം. ആപ്പ് തുറന്ന് ഉപഭോക്താവിന്റെ സിആർഎൻ, എംപിൻ എന്നിവ ഉപയോ​ഗിച്ച് ലോഗിൻ ചെയ്യണം. ആപ്പിൽ ലഭിക്കുന്ന ക്രെഡിറ്റ് കാർഡ്/ ഡെബിറ്റ് കാർഡ്/സ്പെൻഡ്സ് കാർഡ് ബട്ടണിൽ ക്ലിക്ക് ചെയ്യുക. അതിനുശേഷം ലഭിക്കുന്ന മെനുവിൽ ‘കാർഡ് നിയന്ത്രണങ്ങൾ’ എന്ന ഓപ്ഷൻ ലഭിക്കും. അതിൽ ക്ലിക്ക് ചെയ്താൽ ലഭിക്കുന്ന വിൻഡോയിൽ ഡിഫോൾട്ടായി ‘കാർഡ് സ്റ്റാറ്റസ്’ (മാസ്റ്റർ ബട്ടൺ) ബട്ടൺ ഓഫായിരിക്കും. അതിൽ ക്ലിക്ക് ചെയ്ത് പ്രവർത്തനക്ഷമമാക്കാം. അടുത്ത ഘട്ടത്തിൽ ആഭ്യന്തരവും അന്തരാഷ്ട്ര ഇടപാട് നിയന്ത്രണങ്ങളുടെ വിശദാംശങ്ങൾ കാണാം. എടിഎം, ഓൺലൈൻ ഇടപാട്, പിഒഎസ് എന്നീ ഓപ്ഷനുകൾ ഇവിടെ ലഭിക്കും. ഇതിൽ നിന്ന് നിങ്ങൾ ഉപയോഗിക്കാൻ ആഗ്രഹിക്കുന്ന ഇടപാടുകൾ ഓണാക്കുക.

കേരളത്തിലെ ഒരു മുന്‍നിര ഓണ്‍ലൈന്‍ വാര്‍ത്താ ചാനലാണ്‌ പത്തനംതിട്ട മീഡിയാ. ജില്ലയിലെ പ്രാദേശിക വാര്‍ത്തകള്‍ക്ക് മുന്‍തൂക്കം നല്‍കിക്കൊണ്ടാണ് പത്തനംതിട്ട മീഡിയാ മുമ്പോട്ടു പോകുന്നത്. തികച്ചും സൌജന്യമായാണ് ഈ വാര്‍ത്തകള്‍ നിങ്ങള്‍ക്ക് ലഭിക്കുന്നത്. രാവിലെ 4  മണി മുതല്‍ രാത്രി 12 മണിവരെ തടസ്സമില്ലാതെ എല്ലാ വാര്‍ത്തകളും ഉടനടി നിങ്ങള്‍ക്ക് ലഭിക്കും. ഇന്‍ഫര്‍മേഷന്‍ & പബ്ലിക് റിലേഷന്‍സ് ഡിപ്പാര്‍ട്ട്മെന്റിന്റെ (I&PRD) അംഗീകാരമുള്ള പത്തനംതിട്ട ജില്ലയിലെ ഏക ഓണ്‍ലൈന്‍ ചാനലാണ്‌ പത്തനംതിട്ട മീഡിയ. വ്യാജ വാര്‍ത്തകളോ കെട്ടിച്ചമച്ച വാര്‍ത്തകളോ പത്തനംതിട്ട മീഡിയയില്‍ ഉണ്ടാകില്ല. അതോടൊപ്പം നിങ്ങളുടെ നാട്ടില്‍ നടക്കുന്ന വാര്‍ത്താ പ്രാധാന്യമുള്ള വിഷയങ്ങള്‍ ഞങ്ങള്‍ക്ക് നേരിട്ട് റിപ്പോര്‍ട്ട് ചെയ്യുകയുമാകാം.
———————-
വാര്‍ത്തകള്‍ നല്‍കുവാന്‍ വാട്സാപ്പ് 751045 3033/ 94473 66263
mail – [email protected]
———————–
ന്യുസ് പോര്‍ട്ടലില്‍ പരസ്യം നല്‍കുവാന്‍   702555 3033/ 0468  295 3033 /
mail – [email protected]
———————-
ചീഫ് എഡിറ്റര്‍  – 94473 66263, 85471 98263, 0468 2333033

dif
previous arrow
next arrow
Advertisment
Josco hosp
previous arrow
next arrow

FEATURED

പ്രധാന മണ്ഡലങ്ങളിലെ പരാജയം വേദനിപ്പിച്ചു ; പാർട്ടി ഇനിയും ഐക്യത്തോടെ മുന്നോട്ട് പോകും :...

0
തിരുവനന്തപുരം: തെരഞ്ഞെടുപ്പ് തോല്‍വിയുമായി ബന്ധപ്പെട്ട് സിപിഐയിലെ പ്രശ്‌നങ്ങള്‍ ഉള്‍ക്കൊളളുന്നുവെന്ന് സിപിഐ സംസ്ഥാന...

നിർമ്മാണത്തിന് ചെലവായത് 1800 കോടി രൂപ ; രാമക്ഷേത്ര സംഭാവന ക്രമക്കേട് ആരോപണങ്ങളിൽ...

0
ലഖ്നൗ: അയോധ്യയിലെ രാമക്ഷേത്രത്തിന്റെ ഭരണസംവിധാനം കൂടുതൽ കാര്യക്ഷമവും സുതാര്യവുമാക്കുന്നതിനായി തിരുമല തിരുപ്പതി...

​ കിടപ്പുമുറിയിൽ സിസിടിവി; 26കാരിയുടെ മരണത്തിൽ ഭർത്താവിന്റെ ക്രൂരതകൾ വെളിപ്പെടുത്തി പെൺകുട്ടിയുടെ മാതാപിതാക്കൾ...

0
മുംബൈ: കിടപ്പുമുറിയിൽ അടക്കം സിസിടിവി വച്ച് ഡോക്ടറായ ഭർത്താവിന്റെ നിരീക്ഷണം. അയൽവാസിയായ...

ആക്രമണം തുടരുന്നിടത്തോളം ഹോർമുസ് കടലിടുക്ക് അടച്ചിടും : ഇറാൻ നിലപാട് കടുപ്പിക്കുന്നു

0
ടെഹ്റാൻ: ലെബനന് നേരെ ഇസ്രയേൽ നടത്തുന്ന ആക്രമണങ്ങളും പരമാധികാര ലംഘനങ്ങളും തുടരുന്നിടത്തോളം...