ഇന്ത്യയിൽ ഏറ്റവുമധികം പേർ ഉപയോഗപ്പെടുത്തുന്ന ടെലിക്കോം സേവനമാണ് റിലയൻസ് ജിയോയുടേത്. പ്രീപെയ്ഡ് പോസ്റ്റ് പേഡ് വിഭാഗങ്ങളിലായി മികച്ച പ്ലാനുകൾ ജിയോ പുറത്തിറക്കിയിരിക്കുന്നു. എന്നാൽ റീച്ചാർജ് എന്ന് പറയുന്നത് പലരെയും സംബന്ധിച്ച് വളരെ ചിലവേറിയ കാര്യമാണ്. ജിയോയുടെ എല്ലാ റീച്ചാർജ് പ്ലാനുകളും ഡാറ്റ സഹിതമാണ് എത്തുന്നത്. ഇപ്പോൾ മൊബൈൽ വരിക്കാരിൽ ഭൂരിപക്ഷവും കോളുകളെക്കാൾ ഡാറ്റ സേവനങ്ങൾ ആണ് ഉപയോഗിക്കുക. അൺലിമിറ്റഡ് കോളിങ് സൗകര്യമുണ്ടെങ്കിലും അത് അത്ര വലിയ അളവിൽ ഉപയോഗിക്കപ്പെടുന്നില്ല. സാധാരണക്കാരായ ജിയോ പ്രീപെയ്ഡ് വരിക്കാർക്ക് ഏറ്റവും കുറഞ്ഞ നിരക്കിൽ തെരഞ്ഞെടുക്കാൻ സാധിക്കുന്ന ചില പ്ലാനുകളാണ് ഇവിടെ പരിചയപ്പെടുത്തുന്നത്.
199 രൂപ, 239 രൂപ, 259 രൂപ, 269 രൂപ, 479 രൂപ, 529 രൂപ, 666 രൂപ, 739 രൂപ, 2545 രൂപ എന്നീ നിരക്കുകളിലുള്ള ജിയോ പ്ലാനുകളാണ് ഇവിടെ പരിചയപ്പെടുത്തുന്നത്. ഈ പ്ലാനുകൾക്കെല്ലാം ഒരു പ്രത്യേകത ഉണ്ട്. അവ 1.5 ജിബി പ്രതിദിന ഡാറ്റ ലഭ്യമാകുന്ന പ്ലാനുകളാണ് എന്നതാണ് അത്. സാധാരണക്കാരായ വരിക്കാർക്ക് മാത്രമല്ല 5ജി ഫോണുള്ള ജിയോ 5ജി സേവനം ലഭ്യമായ പ്രദേശത്ത് താമസിക്കുന്ന വരിക്കാർക്കും വീട്ടിലും ഓഫീസിലും ബ്രോഡ്ബാൻഡ് കണക്ഷൻ ഉള്ളതിനാൽ വൈഫൈ വഴി ഡാറ്റ ഉപയോഗിക്കുന്നവർക്കും ഏറ്റവും അനുയോജ്യമായ പ്ലാനുകളാണ് ഇവ.
ഇതിൽ 199 രൂപ പ്ലാൻ ഒഴികെയുള്ള എല്ലാ പ്ലാനുകളും ജിയോ ട്രൂലി അൺലിമിറ്റഡ് 5G ഡാറ്റ ഓഫറുമായാണ് വരുന്നത്. 5ജി ഉള്ള പ്രദേശത്ത 5ജി ഫോണുള്ള ജിയോ വരിക്കാർക്ക് ജിയോയുടെ വെൽക്കം ഓഫർ വഴി അൺലിമിറ്റഡ് 5ജി ഡാറ്റ സൗജന്യമായി ഉപയോഗിക്കാൻ സാധിക്കും. അതേപോലെ തന്നെ വീട്ടിലും ഓഫീസിലും വൈഫൈ ഉള്ളവർക്ക് യാത്രാ സമയങ്ങളിലോ പുറത്തുപോകുമ്പോഴോ മാത്രമാണ് മൊബൈൽ ഡാറ്റയെ ആശ്രയിക്കേണ്ടി വരിക. ആസമയത്ത് ഉപയോഗിക്കാൻ ആവശ്യമായ ഡാറ്റ (1.5ജിബി) ഈ പ്ലാനുകളിലുണ്ട്.
മൊബൈൽ പ്ലാനുകളുടെ നിരക്ക് കൂടുന്നത് ഡാറ്റയുടെ അളവും വാലിഡിറ്റി കാലയളവും കേന്ദ്രീകരിച്ചാണ്. ഇവിടെ 1.5ജിബി പ്രതിദിന ഡാറ്റ മാത്രമുള്ള പ്ലാനുകൾ തെരഞ്ഞെടുക്കുന്നവർക്ക് ഏറ്റവും കുറഞ്ഞ നിരക്കിൽ ടെലിക്കോം ആവശ്യങ്ങൾ നിറവേറ്റാൻ സാധിക്കും. ദിവസം ശരാശരി 1.5ജിബി ഡാറ്റ മാത്രം ഉപയോഗമുള്ള ആളുകൾക്കും ഈ പറഞ്ഞ ഡാറ്റ പ്ലാനുകൾ പരിഗണിക്കാവുന്നതാണ്. ഇടയ്ക്കിടെ റീച്ചാർജ് ചെയ്യുന്നതിനെക്കാൾ ലാഭം ദീർഘകാല പ്ലാനുകളാണ്. എന്നാൽ ഒറ്റയടിക്ക് വലിയൊരു തുക മുടക്കാൻ കഴിയാത്തവരും ഉണ്ട്. അതിനാൽ എല്ലാവർക്കും അനുയോജ്യമായി തെരഞ്ഞെടുക്കാൻ പാകത്തിൽ വിവിധ വാലിഡിറ്റികളിൽ ജിയോ പ്ലാനുകൾ പുറത്തിറക്കിയിരിക്കുന്നു. ഈ 1.5ജിബി പ്രതിദിന ഡാറ്റ പ്ലാനുകളിൽ ലഭ്യമാകുന്ന വാലിഡിറ്റിയും മറ്റ് ആനുകൂല്യങ്ങളും പരിചയപ്പെടാം. 199 രൂപ, 239 രൂപ, 259 രൂപ, 269 രൂപ, 479 രൂപ, 529 രൂപ, 666 രൂപ, 739 രൂപ, 2545 രൂപ എന്നീ പ്ലാനുകളിലെല്ലാം പ്രതിദിനം 1.5ജിബി ഡാറ്റ, അൺലിമിറ്റഡ് കോളിങ് സൗകര്യം, പ്രതിദിനം 100 എസ്എംഎസ് എന്നീ ആനുകൂല്യങ്ങൾ പൊതുവായി എത്തുന്നു.