Sunday, October 13, 2024 6:49 pm

ജി20 അത്താഴ വിരുന്നിന് ഖാര്‍ഗെയ്ക്ക് ക്ഷണമില്ല ; വിമര്‍ശിച്ച് കോണ്‍ഗ്രസ് നേതാക്കള്‍

For full experience, Download our mobile application:
Get it on Google Play

ദില്ലി: ജി20 ഉച്ചകോടിയോട് അനുബന്ധിച്ചുള്ള അത്താഴ വിരുന്നിലേക്ക് രാജ്യസഭയിലെ പ്രതിപക്ഷ നേതാവ് മല്ലികാര്‍ജുന്‍ ഖാര്‍ഗെയെ ക്ഷണിക്കാത്തതിനെ വിമര്‍ശിച്ച് കോണ്‍ഗ്രസ് നേതാക്കള്‍. രാഹുല്‍ ഗാന്ധി എംപി, പി ചിദംബരം ഉള്‍പ്പെടെയുള്ളവര്‍ പ്രതികരിച്ചു. ജനാധിപത്യമോ പ്രതിപക്ഷമോ ഇല്ലാത്ത രാജ്യങ്ങളിൽ മാത്രമേ ഇത് സംഭവിക്കൂ എന്നാണ് ചിദംബരത്തിന്‍റെ വിമര്‍ശനം. ലോകനേതാക്കള്‍ക്കുള്ള അത്താഴ വിരുന്നിലേക്ക് പ്രതിപക്ഷ നേതാവിനെ ക്ഷണിക്കാത്ത ജനാധിപത്യ രാജ്യമെന്നത് മറ്റെവിടെയും സങ്കല്‍പ്പിക്കാനാവില്ലെന്ന് ചിദംബരം സമൂഹ മാധ്യമമായ എക്സില്‍ കുറിച്ചു. ജനാധിപത്യമോ പ്രതിപക്ഷമോ ഇല്ലാത്ത രാജ്യങ്ങളിൽ മാത്രമേ ഇത് സംഭവിക്കൂ.

ജനാധിപത്യവും പ്രതിപക്ഷവും ഇല്ലാതാകുന്ന ഘട്ടത്തിലേക്ക് ഇന്ത്യ, അതായത് ഭാരതം എത്തിയിട്ടില്ലെന്ന് താൻ പ്രതീക്ഷിക്കുന്നുവെന്ന് ചിദംബരം കുറിച്ചു. ഇന്ത്യയിലെ ജനസംഖ്യയുടെ 60 ശതമാനത്തിന്‍റെ നേതാവിനെ കേന്ദ്ര സര്‍ക്കാര്‍ വിലമതിക്കുന്നില്ലെന്നാണ് ഇതില്‍ നിന്ന് വ്യക്തമാകുന്നതെന്ന് രാഹുല്‍ ഗാന്ധി വിമര്‍ശിച്ചു. പ്രതിപക്ഷ നേതാവിനെ ക്ഷണിക്കേണ്ടതില്ലെന്നാണ് കേന്ദ്രത്തിന്‍റെ തീരുമാനം. എന്തുകൊണ്ടാണ് അവര്‍ അങ്ങനെ ചെയ്യുന്നതെന്നും എന്തുതരം ചിന്താഗതിയാണെന്നും ജനങ്ങള്‍ ചിന്തിക്കണമെന്ന് രാഹുല്‍ ആവശ്യപ്പെട്ടു. യൂറോപ്യന്‍ പര്യടനത്തിനിടെ ബ്രസല്‍സിലാണ് രാഹുലിന്‍റെ പ്രതികരണം.

kannattu
dif
ncs-up
previous arrow
next arrow
Advertisment
silpa-up
sam
shanthi--up
WhatsAppImage2022-07-31at72444PM
life-line
previous arrow
next arrow

FEATURED

കൈവരികള്‍ തകര്‍ന്ന് അപകടാവസ്ഥയിലായിരുന്ന പാലം പഞ്ചായത്തിന്‍റെ നേതൃത്വത്തില്‍ പുനരുദ്ധരിച്ചു

0
റാന്നി: കൈവരികള്‍ തകര്‍ന്ന് അപകടാവസ്ഥയിലായിരുന്ന പാലം പഞ്ചായത്തിന്‍റെ നേതൃത്വത്തില്‍ പുനരുദ്ധരിച്ചു. ചേത്തയ്ക്കല്‍...

റാന്നിയിൽ യുവാവിനെ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തി

0
റാന്നി: ചേത്തയ്ക്കല്‍ പാറേക്കടവിന് സമീപം യുവാവിനെ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തി....

ട്രെയിനിൽ നിന്ന് വീണ് മരിച്ച യാത്രക്കാരനെ തിരിച്ചറിഞ്ഞു ; സംഭവത്തിൽ റെയിൽവെ കരാര്‍ ജീവനക്കാരനെതിരെ...

0
കോഴിക്കോട്: കോഴിക്കോട് റെയിൽവേ സ്റ്റേഷനിൽ യാത്രക്കാരൻ ട്രെയിനിൽ നിന്ന് വീണ് മരിച്ച...