14,500 രൂപയ്ക്ക് ഇപ്പോൾ ജിയോയുടെ ലാപ്‌ടോപ്പ് സ്വന്തമാക്കാം ; എങ്ങനെയെന്ന് നോക്കാം

For full experience, Download our mobile application:
Get it on Google Play

വിദ്യാർഥികളുടെ പഠന ആവശ്യങ്ങൾ നിറവേറ്റാൻ സഹായിക്കും വിധത്തിൽ കുറഞ്ഞ വിലയിൽ ജിയോ ( JIO ) അ‌വതരിപ്പിച്ച ജിയോബുക്ക് 11 ( JioBook 11 ) ലാപ്ടോപ്പ് ഇപ്പോൾ വെറും 14,499 രൂപയ്ക്ക് ആമസോണിൽ ലിസ്റ്റ് ചെയ്തിരിക്കുന്നു. പരിമിത കാലയളവിലേക്ക് മാത്രമാണ് ഈ ഓഫർ ലഭ്യമാകുക. ഓഗസ്റ്റിൽ ജിയോബുക്ക് 11 ലോഞ്ച് ചെയ്തപ്പോൾ ലോഞ്ച് ഓഫർ എന്ന നിലയിൽ വെറും 16,499 രൂപയ്ക്ക് ആണ് ഈ ലാപ്ടോപ്പ് വിറ്റിരുന്നത്. ഇപ്പോൾ ആമസോണിൽ ലഭ്യമായിരിക്കുന്നത് അ‌തിനെക്കാൾ കുറഞ്ഞ വിലയായ 14,499 രൂപയ്ക്കാണ് എന്നത് ഏറെ ശ്രദ്ധേയമാണ്. ആമസോണിൽ മാത്രമല്ല ജിയോയുടെ ഔദ്യോഗിക വെബ്​​സൈറ്റിലും 14,499 രൂപയ്ക്ക് ജിയോബുക്ക് 11 ലിസ്റ്റ് ചെയ്തിട്ടുണ്ട്. ഡീൽ കൂടുതൽ ആകർഷകമാക്കാൻ നോ കോസ്റ്റ് ഇഎംഐ, ബാങ്ക് ഓഫറുകൾ, മറ്റ് പ്രമോഷനുകൾ തുടങ്ങിയ ഓഫറുകളും ഉണ്ട്.

ഒരു മിഡ്റേഞ്ച് സ്മാർട്ട്ഫോണിനെക്കാൾ താഴ്ന്ന വിലയിൽ ജിയോബുക്ക് ലാപ്ടോപ്പ് ലഭ്യമാകുന്നു എന്നത് ഏറെ ശ്രദ്ധേയമാണ്. വിദ്യാർഥികളുടെ പഠന ആവശ്യങ്ങൾക്കായി ഒരു ലാപ്ടോപ്പ് വാങ്ങാൻ ആഗ്രഹിക്കുന്ന സാധാരണക്കാർക്ക് ഇത് ഒരു മികച്ച അ‌വസരവും ഓപ്ഷനുമാണ്. ജിയോബുക്ക് 11 ന്റെ പ്രധാന സവിശേഷതകൾ : മീഡിയടെക് MT 8788 ഒക്ടാ കോർ 2.0 GHz ARM V8-A 64-ബിറ്റ് പ്രോസസറും 4 ജിബി എൽപിഡിഡിആർ 4 റാമും കരുത്താക്കിയാണ് ഈ ജിയോബുക്ക് 11 ലാപ്ടോപ്പ് എത്തുന്നത്. 64GB ആണ് ഇന്റേണൽ സ്റ്റോറേജ്. എസ്ഡി കാർഡ് ഉപയോഗിച്ച് സ്റ്റോറേജ് ശേഷി 256GB വരെ വികസിപ്പിക്കാം.സുഗമമായ മൾട്ടിടാസ്കിംഗും കാര്യക്ഷമതതോടെയുള്ള പ്രകടനവും കാഴ്ചവെയ്ക്കാൻ ഈ ജിയോബുക്കിന് കഴിയുമെന്ന് കമ്പനി ഉറപ്പുനൽകിയിട്ടുള്ളത്.

ജിയോഒഎസിൽ ആണ് ഈ ലാപ്ടോപ്പിന്റെ പ്രവർത്തനം. 4G കണക്റ്റിവിറ്റി, ഡ്യുവൽ-ബാൻഡ് വൈ-ഫൈ പിന്തുണകളും ഈ ജിയോബുക്കിനുണ്ട്. ഇൻഫിനിറ്റി കീബോർഡും വലിയ മൾട്ടി-ജെസ്റ്റർ ട്രാക്ക്പാഡും പുതിയ ജിയോബുക്കിന്റെ പ്രധാന സവിശേഷതകളിൽപ്പെടുന്നു. ഇൻ-ബിൽറ്റ് യുഎസ്ബി, എച്ച്ഡിഎംഐ പോർട്ടുകളുമായാണ് ജിയോബുക്കിന്റെ വരവ്. ഇത് ബാഹ്യ ഉപകരണങ്ങളിലേക്കും പെരിഫറലുകളിലേക്കും കണക്റ്റുചെയ്യാൻ ഉപയോക്താക്കളെ അനുവദിക്കുന്നു. 11.6 ഇഞ്ച് കോം‌പാക്റ്റ് ആന്റി-ഗ്ലെയർ എച്ച്ഡി ഡിസ്‌പ്ലേയാണ് ഇതിന്റെ മറ്റൊരു എടുത്തുപറയേണ്ട സവിശേഷത. അ‌ൾട്രാ സ്ലിം ഡി​സൈനിൽ രൂപകൽപ്പന ചെയ്തിരിക്കുന്ന ഈ ജിയോബുക്കിന്റെ ഭാരം വെറും 990 ഗ്രാം ആണ്.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

പ്രതികൂല സാഹചര്യങ്ങളെ പ്രതിരോധിക്കാനുള്ള ആത്മവിശ്വാസം ഈ ഓണം തരട്ടെ; ഹൃദയം നിറഞ്ഞ ആശംസകളുമായി പ്രതിപക്ഷ...

0
തിരുവനന്തപുരം: ഓണാശംസകള്‍ നേര്‍ന്ന് പ്രതിപക്ഷ നേതാവ് പിണറായി വിജയന്‍. കേരളത്തിന്റെ മതനിരപേക്ഷതയും...

സംഘപരിവാറിന് സേവ ചെയ്യുന്നതാണ് സർക്കാരിന്റെ നൂറു ദിവസത്തെ പ്രവർത്തനങ്ങൾ ; രൂക്ഷ വിമർശനവുമായി കെ....

0
കൊച്ചി: സംസ്ഥാനത്ത് യുഡിഎഫ് സര്‍ക്കാര്‍ അധികാരത്തിലെത്തി നൂറ് ദിവസം തികയുമ്പോള്‍ രൂക്ഷ...

തിരുവോണത്തിനും വ്യാപക മഴ; മുന്നറിയിപ്പില്‍ മാറ്റം, 6 ജില്ലകളിൽ യെല്ലോ അലേർട്ട്

0
തിരുവനന്തപുരം: സംസ്ഥാനത്ത് മഴ മുന്നറിയിപ്പില്‍ മാറ്റം. തിരുവോണദിനത്തിലും മഴ ശക്തമാകുമെന്നാണ് മുന്നറിയിപ്പ്....

പരസ്പര വിശ്വാസത്തോടെ മുന്നോട്ട് പോകുവാൻ ഇന്ത്യയും ചൈനയും; അതിർത്തി തർക്ക പരിഹാര ചർച്ചകൾ വിജയകരമായി...

0
ബീജിങ്: അതിർത്തി തർക്കം പരിഹരിക്കാനുള്ള ഇന്ത്യ - ചൈന ചർച്ചകൾ തുടരുന്നു....