ജിയോ മാര്‍ട്ട് ആരംഭിച്ചു ; വാട്ട്സ്ആപ്പ് വഴി സാധനങ്ങള്‍ ഇനി നിമിഷങ്ങള്‍ക്കുള്ളില്‍

For full experience, Download our mobile application:
Get it on Google Play

മുംബൈ : ഫേസ്ബുക്ക് റിലയന്‍സ് ജിയോയില്‍ 9.99 ശതമാനം ഓഹരി വാങ്ങിയതിന് പിന്നാലെ ജിയോയുടെ ഓണ്‍ലൈന്‍ വ്യാപര ശൃംഖലയുടെ പ്രവര്‍ത്തനവും ഔദ്യോഗികമായി ആരംഭിച്ചു. നേരത്തെ മുംബൈയിലെ ചിലയിടങ്ങളില്‍ പരീക്ഷണ പ്രവര്‍ത്തനം നടത്തിയിരുന്ന ജിയോ ഇ-കോമേഴ്സ് പ്ലാറ്റ് ഫോം വാട്ട്സ്ആപ്പ് സഹായത്തോടെ അതിന്റെ  പ്രവര്‍ത്തനം നവീമുംബൈ, താനെ, കല്ല്യാണ്‍ എന്നിവിടങ്ങളിലാണ് ആരംഭിച്ചിരിക്കുന്നത്. ജിയോ മാര്‍ട്ടിന്റെ  വാട്ട്സ്ആപ്പ് നമ്പറായ 885000800 എന്ന നമ്പറിലൂടെയാണ് ഓഡര്‍ സ്വീകരിക്കുന്നത്.

വാട്ട്സ്ആപ്പ് ചാറ്റ് വിന്‍ഡോയിലൂടെ ഉപയോക്താക്കളുടെ ആവശ്യം അറിഞ്ഞ് ലിങ്ക് അയക്കും. ഈ ലിങ്കുകള്‍ 30 മിനുട്ട് നിലനില്‍ക്കും അതിനുള്ളില്‍ ഉപയോക്താവിന് ഓ‍ഡര്‍ ചെയ്യാം. ലിങ്കില്‍ ക്ലിക്ക് ചെയ്ത് വിലാസവും ഫോണ്‍ നമ്പറും മറ്റ് വിവരങ്ങളും നല്‍കാന്‍ ഒരു പേജ് ലഭിക്കും. അത് പൂര്‍ത്തിയാക്കിയാല്‍ സാധനങ്ങളുടെ കാറ്റലോഗ് ലഭിക്കും. ഓഡര്‍ഫോമും ഇതിനൊപ്പം ഉണ്ടാകും. നിലവില്‍ ക്യാഷ് ഓണ്‍ ഡ‍െലിവറി സംവിധാനമാണ് നടപ്പിലാക്കുന്നത്. ഉടന്‍ ഓണ്‍ലൈന്‍ പണമിടപാടും ഉണ്ടാകും. ലോക്ക്ഡൗണ്‍ കാലത്തെ വീട്ടിലിരിക്കുന്നവരുടെ അവശ്യസാധനത്തിനുള്ള ആവശ്യങ്ങള്‍ ലക്ഷ്യമിട്ട് വിപണിയില്‍ സാന്നിധ്യമാകുവാനാണ് ജിയോ മാര്‍ട്ടിന്റെ  ലക്ഷ്യം.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ഡൽഹി ചാന്ദ്നി ചൗക്കിലെ വോട്ടർപട്ടികയിൽ നിന്ന് പുറത്തായവർക്ക് ഫോം 6 ഇന്ന് വിതരണം ചെയ്യും

0
ഡൽഹി : ഡൽഹി ചാന്ദ്നി ചൗക്കിലെ വോട്ടർപട്ടികയിൽ നിന്ന് പുറത്തായവർക്ക് ഫോം...

റെയിൽവേ സ്റ്റേഷനുകളിലെ ഭക്ഷണസാധനങ്ങൾക്ക് വില കൂട്ടി ; ചോറിനും മീൻകറിക്കും 110 രൂപ

0
പയ്യന്നൂർ : റെയിൽവേ സ്റ്റേഷനുകളിൽ നൽകുന്ന 60 ആഹാര ഇനങ്ങൾക്ക് വില...

തൊഴിലാളികളെ തെറ്റായി ചിത്രീകരിച്ച് ഉത്തരവാദിത്തത്തില്‍ നിന്ന് ഒഴിഞ്ഞുമാറുന്നു ; മുഖ്യമന്ത്രിക്കെതിരെ കെഎസ്ഇബി വർക്കേഴ്സ് അസോസിയേഷൻ

0
തിരുവനന്തപുരം: സംസ്ഥാനത്ത് വൈദ്യുതി പ്രതിസന്ധി തുടരുന്നു. ഇന്നലെയും സംസ്ഥാനത്ത് നിയന്ത്രണം ഏർപ്പെടുത്തി....

മലേഷ്യൻ പ്രധാനമന്ത്രി അൻവർ ഇബ്രാഹിം ഇന്ന് കോഴിക്കോട് ; കാന്തപുരം അബൂബക്കർ മുസ്ലിയാരുമായി കൂടിക്കാഴ്ച

0
കോഴിക്കോട്: മലേഷ്യൻ പ്രധാനമന്ത്രി അൻവർ ഇബ്രാഹിം ഇന്ന് കോഴിക്കോട് സന്ദർശനം നടത്തും....